Smartphone Price Hike: 10000 രൂപ ഫോൺ മറ്റൊരു വിലയിൽ, 2026-ൽ പോക്കറ്റ് കീറും, ഇനി എന്ത്?

പ്രീമിയം മോഡലുകളിൽ 20000 രൂപ വരെ ഇപ്പോഴെ വില വർധ നടപ്പാക്കി കഴിഞ്ഞു. 2026-ൽ എത്തുന്നതോടെ മറ്റുള്ള ബഡ്ജറ്റ് മോഡലുകളിലും

Smartphone Price Hike: 10000 രൂപ ഫോൺ മറ്റൊരു വിലയിൽ, 2026-ൽ പോക്കറ്റ് കീറും, ഇനി എന്ത്?
Published: 

27 Nov 2025 | 04:11 PM

ആഗോളതലത്തിൽ ബജറ്റ് ഫോണുകൾ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വമ്പൻമാർ പലരും ഇപ്പോഴെ പരിപാടിയിൽ നിന്നും പിന്നോട്ട് പോയിരിക്കുന്നു. ഇന്ത്യയിലടക്കം ഉത്പാദനം 40 ശതമാനം വരെ കുറക്കാൻ ഒരുങ്ങിയിരിക്കുകയാണ് മിക്ക ചൈനീസ് നിർമ്മാതാക്കളും. ആഗോളതലത്തിൽ സ്മാർട്ട് ഫോൺ നിർമ്മാണത്തിന് ആവശ്യമായ ചിപ്പുകൾക്കുണ്ടാകുന്ന ക്ഷാമവും, ഇവയുടെ വിലക്കയറ്റവുമാണ് മേഖലയിലെ വലിയ പ്രതിസന്ധി. മിക്ക ചിപ്പ് നിർമ്മാണ കമ്പനികളും എഐക്കായി തങ്ങളുടെ നിർമ്മാണം മാറ്റിയതും പ്രതിസന്ധിക്ക് കാരണമാണ്.

പ്രീമിയം മോഡലുകളിൽ 20000 രൂപ വരെ ഇപ്പോഴെ വില വർധ നടപ്പാക്കി കഴിഞ്ഞു. 2026-ൽ എത്തുന്നതോടെ മറ്റുള്ള ബഡ്ജറ്റ് മോഡലുകളിലും വില വർധന ഉറപ്പാണ്. ഇതിനെ സാധൂകരിക്കുന്നതാണ് റിയൽമിയുടെ ഗ്ലോബൽ പ്രോഡക്ട് മാർക്കറ്റിംഗ് മേധാവി ഫ്രാൻസിസ് വോങ്ങിൻ്റെ പ്രസ്താവന. 2026-ൽ റിയൽമി ഫോണുകൾക്ക് വില കൂടുമെന്നായിരുന്നു വോങ്ങിൻ്റെ പ്രസ്താവന. ചിപ്പുകളടക്കം സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ നേരിടുന്ന പ്രശ്നം പാൻ ഇൻഡസ്ട്രി പ്രതിസന്ധിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ALSO READ: 10000 രൂപ സ്മാർട്ട് ഫോൺ ഇനിയില്ല? സർവ്വതും നിർത്താൻ കമ്പനികൾ

ചെറിയൊരു ട്രിക്ക്

10000 രൂപയിൽ 4 ജിബി റാമും 64 ജിബി മെമ്മറിയുമടങ്ങുന്നൊരു സ്മാർട്ട്ഫോൺ വിൽപ്പനക്ക് വെക്കുന്ന അതേ കമ്പനി 2000 രൂപ കൂടി കൂട്ടി അതേ മോഡലിൻ്റെ മറ്റൊരു ഫോൺ കൂടി വിൽപ്പനക്ക് ഇറക്കും. അത് ചിലപ്പോൾ 6 ജിബി റാമും 128 ജിബി മെമ്മറിയുമാകാം. നിസാര വില നോക്കുന്ന ഉപഭോക്താവ് വാങ്ങുന്നത് ഉറപ്പായും രണ്ടാമത് പറഞ്ഞതാവും.

വാങ്ങുന്നവർക്കായി

ബജറ്റ് ഫോൺ തന്നെ വേണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ നോക്കാവുന്ന ചിലമോഡലുകളും കമ്പനികളും പരിചയപ്പെടാം.അതിൽ ഒന്നാമത്തേത് റിയൽമിയാണ്. റിയൽമിയുടെ സി, നാർസോ സീരിസുകളെല്ലാം പോക്കറ്റിൽ ഒതുങ്ങുന്നതാണ്. റെഡ്മിയുടെ 13C / 12C എന്നിവയും ഭേദപ്പെട്ട മോഡലുകൾ തന്നെ. മോട്ടറോള ജി സീരിസും, സാംസംഗിൻ്റെ എം,എ സീസുകളും പോക്കറ്റിൽ ഒതുങ്ങുന്നതാണ്.

വില കുറയും, ഫീച്ചർ കൂടില്ല

10000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് 5ജി കണക്റ്റിവിറ്റി ലഭിക്കില്ല. പരമാവധി 4ജിയാണ് കിട്ടുന്നത്. അതുകൊണ്ട് തന്നെ ഡാറ്റാ സ്പീഡ് കണക്കാക്കായിരിക്കും എന്ന് പറയേണ്ടതില്ല. പ്രീമിയം സെഗ്മെൻ്റുകളേ പോലെ എഐ ഫെസിലിറ്റികളും സാധ്യത കുറവാണ്.

 

 

 

കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച