AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഗ്രാൻഡ് വിറ്റാര മാത്രമല്ല, ക്രെറ്റയും വീണു; ടൊയോട്ട എസ്‌യുവിക്ക് മുന്നിൽ സിയറയ്ക്കും രക്ഷയില്ല!

Toyota Urban Cruiser Hyryder SUV Sales Report June 2026: 2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റയെ പോലും മലർത്തിയടിച്ചാണ് ഹൈറൈഡറിന്റെ കുതിപ്പ്. പോയമാസം മോഡലിന്റെ 9,104 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് നോക്കുമ്പോൾ വാർഷിക വിൽപ്പനയിൽ 22 ശതമാനത്തിന്റെ വർധനവും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് നേടിയെടുക്കാനായിട്ടുണ്ട്.

ഗ്രാൻഡ് വിറ്റാര മാത്രമല്ല, ക്രെറ്റയും വീണു; ടൊയോട്ട എസ്‌യുവിക്ക് മുന്നിൽ സിയറയ്ക്കും രക്ഷയില്ല!
Toyota Urban Cruiser Hyryder Suv Sales ReportImage Credit source: Toyota official website
Prasanth Kumar
Prasanth Kumar | Published: 21 Jul 2026 | 10:38 AM

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിക്ടോറിസ്, കിയ സെൽറ്റോസ്, ടാറ്റ സിയറ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ്, സിട്രൺ എയർക്രോസ്, റെനോ ഡസ്റ്റർ, നിസാൻ ടെക്റ്റൺ പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്നിടത്ത് ടൊയോട്ടയും അർബൻ ക്രൂയിസർ ഹൈറൈഡറുമായി ഏറെക്കാലം മുമ്പേ സാന്നിധ്യം അറിയിച്ചിരുന്നു. സെഗ്മെന്റിലെ ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് എസ്‌യുവി കൂടിയായിരുന്നു ഈ മിടുക്കൻ.

വിപണിയിൽ ഗ്രാൻഡ് വിറ്റാര എന്ന അപരൻ വിലസുന്നുണ്ടായിരുന്നുവെങ്കിലും ടൊയോട്ടയായതിനാൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താൻ ഹൈറൈഡറിന് വേഗത്തിൽ സാധിച്ചിരുന്നു. തുടക്കത്തിൽ മാരുതി ഗ്രാൻഡ് വിറ്റാര വാങ്ങാനായിരുന്നു കൂടുതൽ ആളുകൾ എത്തിയിരുന്നതെങ്കിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ടൊയോട്ട ഹൈറൈഡറാണ് സെഗ്മെന്റിൽ ടോപ്പിൽ നിൽക്കുന്നത്.

Also Read: ഓ​ഗസ്റ്റ് 15 ന് മഹീന്ദ്രയുടെ പുതിയ എസ്.യു.വി വരും, ഏതാണ് ആ മോഡൽ? ആകാംക്ഷയിൽ വാഹനലോകം

2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റയെ പോലും മലർത്തിയടിച്ചാണ് ഹൈറൈഡറിന്റെ കുതിപ്പ്. പോയമാസം മോഡലിന്റെ 9,104 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് നോക്കുമ്പോൾ വാർഷിക വിൽപ്പനയിൽ 22 ശതമാനത്തിന്റെ വർധനവും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് നേടിയെടുക്കാനായിട്ടുണ്ട്.

മൈലേജിനും വിശ്വസ്തതയ്ക്കും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ഈ വാഹനത്തിനുള്ള വലിയ സ്വീകാര്യത അടിവരയിടുന്നതാണ് ഏറ്റവും പുതിയ വില്‍പ്പന കണക്കുകളെന്ന് നിസംശയം പറയാം. റെനോ ഡസ്റ്റർ, നിസാൻ ടെക്റ്റൺ, ടാറ്റ സിയറ പോലുള്ള പുത്തന്‍ മോഡലുകളുടെ വരവോടെ മത്സരം കടുത്ത ഈ സെഗ്മെന്റില്‍ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നത് ടൊയോട്ടയ്ക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്.

പെട്രോള്‍, സിഎന്‍ജി, സ്‌ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ടൊയോട്ട ഹൈറൈഡര്‍ എസ്‌യുവി വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഡീസൽ ഇല്ലെങ്കിലും ഈ വിടവ് നികത്താൻ ഹൈബ്രിഡ് കൊണ്ടുവന്നത് വലിയ വിജയമാട്ടുണ്ട്. വിലയിലായാലും ഇന്ത്യക്കാരെ തൃപ്ത്തിപ്പെടുക്കാൻ മോഡലിന് സാധിച്ചിട്ടുണ്ട്. എസ്‌യുവിയുടെ ബേസ് മോഡലിന് 10.99 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 20.19 ലക്ഷം രൂപയുമാണ് നിലവിലെ എക്‌സ്ഷോറൂം വില വരുന്നത്.

ജൂലൈ മാസം മുതൽ വില വർധനവ് നടപ്പിലാക്കിയതിന് ശേഷമുള്ള അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ പുതുക്കിയ വിലകളാണിത്. ഹൈറൈഡറിന്റെ വിലയിൽ 32,000 രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്. തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് വില പരിഷ്ക്കാരത്തിൽ മാറ്റമുണ്ട്. ഹൈറൈഡർ V സ്ട്രോങ്ങ് ഹൈബ്രിഡ് വേരിയന്റുകൾക്ക് വില വർധനവ് ലഭിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

എന്തായാലും വില കൂടിയെങ്കിലും വിൽപ്പന മുമ്പോട്ട് കുതിക്കുന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. മുകളിൽ പറഞ്ഞതു പോലെ 1.5 NA പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ടയുടെ മിഡ്-സൈസ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്.

5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് അവകാശപ്പെടുന്നത്. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്.

ഇനി മൂന്നാമത്തെ സിഎൻജി പതിപ്പിലേക്ക് വന്നാൽ മാരുതി സുസുക്കിയുടെ 1.5 ലിറ്റർ, ഫോർ സിലിണ്ടർ, K12C എഞ്ചിനാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്നത്. സിഎൻജിയിൽ ഓടുമ്പോൾ പവർ കണക്കുകൾ 88 bhp, 121.5 Nm ടോർക്ക് എന്നിങ്ങനെയായി പെർഫോമൻസ് കുറയുമെങ്കിലും ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിൻ്റെ സിഎൻജി മോഡലുകൾക്ക് കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

English Summary

When the sales figures for June 2026 were released, the Hirider has really outpaced even the Hyundai Creta. Last month, 9,104 units of this model were sold. Compared to June last year, the Toyota Urban Cruiser Hirider has also achieved a 22 percent increase in annual sales.

Follow Us