Raider 125 Doctor Doom : മാർവൽ ഫാൻസ് ഇവിടെ കമോൺ… ‍ഡോക്ടർ ഡൂം തീമിൽ പുത്തൻ ബൈക്കുമായി ടിവിഎസ്

TVS Doctor Doom Raider 125 : ടി വി എസ് മോട്ടോർ തങ്ങളുടെ മാർവൽ-തീം റൈഡർ 125 സൂപ്പർ സ്ക്വാഡ് എഡിഷൻ നിരയിലേക്ക് 'ഡോക്ടർ ഡൂം' (Doctor Doom) നിന്ന് പ്രചോദിതമായ പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചു. പുതിയ ‍റൈയ്ഡർ - Raider 125 ഡോക്ടർ ഡൂം എഡിഷനിൽ 'സ്പെക്ട്രൽ ഗ്രീൻ' (Spectral Green) നിറമാണ് കമ്പനി നൽകിയിരിക്കുന്നത്.

Raider 125 Doctor Doom : മാർവൽ ഫാൻസ് ഇവിടെ കമോൺ... ‍ഡോക്ടർ ഡൂം തീമിൽ പുത്തൻ ബൈക്കുമായി ടിവിഎസ്

Tvs Raider Doctor Doom

Published: 

01 Aug 2026 | 08:31 PM

ടി വി എസ് മോട്ടോർ തങ്ങളുടെ മാർവൽ-തീം റൈഡർ 125 സൂപ്പർ സ്ക്വാഡ് എഡിഷൻ നിരയിലേക്ക് ‘ഡോക്ടർ ഡൂം’ (Doctor Doom) നിന്ന് പ്രചോദിതമായ പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചു. പുതിയ ‍റൈയ്ഡർ – Raider 125 ഡോക്ടർ ഡൂം എഡിഷനിൽ ‘സ്പെക്ട്രൽ ഗ്രീൻ’ (Spectral Green) നിറമാണ് കമ്പനി നൽകിയിരിക്കുന്നത്. ‘മൾട്ടി-ടോൺ ട്രാവൽ ഫിനിഷ്’ എന്നാണ് TVS ഈ തീമിനെ വിശേഷിപ്പിക്കുന്നത്. നേരിട്ടുള്ള വെളിച്ചത്തിൽ ബൈക്ക് പച്ച നിറത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും, വ്യത്യസ്ത കോണുകളിൽ നിന്നോ വിവിധ ലൈറ്റിംഗ് സാഹചര്യങ്ങളിലോ നോക്കുമ്പോൾ നിറം തവിട്ട് കലർന്ന ഷേഡിലേക്ക് മാറും. മാർവൽ കഥാപാത്രമായ ഡോക്ടർ ഡൂമിന്റെ ഇരുണ്ട മെറ്റാലിക് രൂപ ശൈലിയെ ഇത് പ്രതിഫലിപ്പിക്കുന്നു.

ഡോക്ടർ ഡൂം രൂപം

ഡോക്ടർ ഡൂമിന്റെ കവചത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ ഘടകങ്ങളും പുതിയ വേരിയന്റിൽ കാണാം. മുൻവശത്തെ കൗൾ, ഫ്യുവൽ ടാങ്ക് എക്സ്റ്റൻഷനുകൾ, പിൻഭാഗത്തെ പാനലുകൾ എന്നിവയിൽ സ്പെക്ട്രൽ ഗ്രീൻ നിമാണ് കൊടുത്തിരിക്കുന്നത്. ഇതിനൊപ്പം ചില പാർട്ടുകൾക്ക് ഡാർക് ഷേഡും നൽകി ആകർഷകമായ കോൺട്രാസ്റ്റ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഫ്യുവൽ ടാങ്കിലും സൈഡ് പാനലുകളിലും ഡോക്ടർ ഡൂം ഗ്രാഫിക്സ് പതിപ്പിച്ചിച്ചുണ്ട്. അയൺ മാൻ, ബ്ലാക്ക് പാന്തർ, ഡെഡ്‌പൂൾ, വോൾവറിൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിലവിലുള്ള ‘സൂപ്പർ സ്ക്വാഡ്’ തീമുകൾക്കൊപ്പമാണ് ഈ പുതിയ വേരിയന്റും എത്തുന്നത്.

Also Read : പുതിയ 5 ഇവി സ്കൂട്ടറുകൾ കൂടി വിപണിയിലേക്ക് , സെ​ഗ്മെന്റിൽ പൊടിപാറും പൂരം!

വിലയെത്ര

അടുത്ത ആഴ്ചകളിൽ ഇന്ത്യയിലുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലർഷിപ്പുകളിൽ ഈ സ്പെഷ്യൽ എഡിഷൻ വിൽപനയ്ക്ക് എത്തുമെന്നാണ് വിവരം. 95,320 രൂപയാണ് ഇതിന്റെ ഡൽഹി എക്സ്-ഷോറൂം വില.

എഞ്ചിനും സവിശേഷതകളും

മെക്കാനിക്കൽ വശങ്ങളിൽ, മറ്റ് Raider സൂപ്പർ സ്ക്വാഡ് വകഭേദങ്ങൾക്ക് സമാനമാണ് ഡോക്ടർ ഡൂം എഡിഷനും. 124.8 സിസി, എയർ-ആൻഡ്-ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ, ത്രീ-വാല്വ് എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 11.4 hp കരുത്തും 11.7 ന്യൂട്ടൺ മീറ്റർ ( NM ) ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഈ എഞ്ചിൻ 5-സ്പീഡ് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. 55 നും 60 നും ഇടയിലാണ് വാ​ഹനത്തിന് മൈലേജ് ലഭിക്കുക.

English Summary

TVS Motor has introduced a new variant inspired by ‘Doctor Doom’ to its Marvel-themed Raider 125 Super Squad Edition lineup. The company has finished the new Raider 125 Doctor Doom Edition in ‘Spectral Green’. TVS describes this theme as a ‘multi-tone travel finish’. In terms of mechanics, the Doctor Doom edition is similar to other Raider Super Squad variants.

Follow Us
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
രാവിലത്തെ കാപ്പി ഒഴിവാക്കരുത്! അറിയാം 4 പ്രധാന ഗുണങ്ങൾ
എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി