Vivo T4 Lite 5G : ആർക്കും വാങ്ങാൻ പറ്റുന്ന സ്മാർട്ട് ഫോൺ ഇറക്കും വിവോ, കണ്ണ് തള്ളുന്ന ബാറ്ററി
വിവോ ടി-3 5ജിയുടെ അപ്‌ഗ്രേഡായിട്ടാണ് വിവോ ടി4 ലൈറ്റ് 5ജി പുറത്തിറങ്ങുന്നത്, ഫോണിൻ്റെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്ന് കമ്പനി ഉറപ്പുനൽകുന്നു

ന്യൂഡൽഹി: കയ്യിലുള്ള കാശിനൊരു ഫോൺ മാത്രം മതിയെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വിവോയുടെ ഏറ്റവും പുതിയ മോഡലാണ്. അധികം താമസിക്കാതെ തന്നെ വിവോ ടി4 ലൈറ്റ് 5ജി ബജറ്റ് ഫ്രണ്ട്‌ലി 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. 6000mAh ബാറ്ററിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫോൺ കൂടിയാണിത്. അതായത് ഒന്നര ദിവസം വരെ തുടരുന്ന മികച്ച ബാറ്ററി ബാക്ക് അപ്പ്. കഴിഞ്ഞ ആഴ്ചയാണ് വിവോ ടി4 സീരീസിലെ അൾട്രാ മോഡൽ പുറത്തിറക്കിയത്, ഇതിൻ്റെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. വിവോ ടി4 ലൈറ്റിൽ മീഡിയടെക്കിൻ്റെ എൻട്രി ലെവൽ 5ജി പ്രോസസറാണ് നൽകുന്നത്, ഇതിൻ്റെ വില ഏകദേശം 10,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ലോഞ്ച്
വിവോ ടി-3 5ജിയുടെ അപ്‌ഗ്രേഡായിട്ടാണ് വിവോ ടി4 ലൈറ്റ് 5ജി പുറത്തിറങ്ങുന്നത്, ഫോണിൻ്റെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. വിവോ ടി3 ലൈറ്റ് 5000 എംഎഎച്ച് ബാറ്ററി മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂ എന്നതിനാൽ, ആ വിലയിൽ 6000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്ന സീരിസിലെ ആദ്യ മോഡലായിരിക്കും ഇത്.
കൂടാതെ, 1000 നിറ്റ്‌സ് വരെ മികച്ച പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്ന ഈ ഫോൺ സീരിസിലെ ആദ്യത്തേതായിരിക്കുമെന്ന് വിവോ സ്ഥിരീകരിച്ചു. നിരവധി AI- സവിശേഷതകളും ഈ ഉപകരണത്തിൽ ഉണ്ടാകും. വിവോ T4 ലൈറ്റ് 5G ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്കാർട്ടിൽ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ഇത് മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരെ ഇതിലുണ്ടാവാം
ഐക്യുഒ ഇസഡ് 10 ലൈറ്റ് 5ജിയുടെ റീബ്രാൻഡഡ്
രസകരമെന്നു പറയട്ടെ, ഈ ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയ ഐക്യുഒ ഇസഡ് 10 ലൈറ്റ് 5ജിക്ക് സമാനമാകാം. ഇതിലെ മിക്ക സവിശേഷതകളും വളരെ സമാനമായിരിക്കും. 50എംപി പ്രൈമറി ക്യാമറയും 2എംപി സെക്കൻഡറി ക്യാമറയും ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറ സെറ്റ്-അപ്പ് ഫോണിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, വിവോ ടി 4 ലൈറ്റിൽ 8എംപി മുൻ ക്യാമറയും ഉണ്ടാവുമെന്നാണ് സൂചന.