Golden Hour In Cybercrime: ഗോൾഡൻ ഹവർ എന്നാൽ എന്ത്?; സൈബർ തട്ടിപ്പിന് ഇരയായാൽ ചെയ്യേണ്ടത് എന്തെല്ലാം

What Is Golden Hour In Cybercrime: തട്ടിപ്പിന് ഇരയാകുന്നവരെ സംരക്ഷിക്കാൻ അധികൃതർ നിരവധി മാർ​ഗങ്ങൾ സ്വാകരിച്ചിട്ടുണ്ട്. അതിനാൽ അവയെക്കുറിച്ചുള്ള അവബോധം നമ്മെ ഇത്തരം തട്ടിപ്പിൽ നിന്ന് സംരക്ഷിക്കുന്നു. അത്തരത്തിൽ ഒന്നാണ് ​ഗോൾഡൻ ഹവർ. തട്ടിപ്പ് നടന്ന് ആദ്യത്തെ ഒരു മണിക്കൂറിനെയാണ് ​ഗോൾഡൻ ഹവർ എന്ന് വിളിക്കുന്നത്.

Golden Hour In Cybercrime: ഗോൾഡൻ ഹവർ എന്നാൽ എന്ത്?; സൈബർ തട്ടിപ്പിന് ഇരയായാൽ ചെയ്യേണ്ടത് എന്തെല്ലാം

Cybercrime

Published: 

04 Aug 2025 16:06 PM

നമ്മുടെ ചുറ്റുമുള്ള നിരവധി ആളുകളാണ് ദിനംപ്രതി സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നത്. നാളെ ഇത് നമ്മുടെ നേർക്കും വന്നേക്കാം എന്ന ബോധത്തോടെ വേണം എപ്പോഴും കാര്യങ്ങൾ ചെയ്യാനും സമീപിക്കാനും. ആരെയും വിശ്വസിക്കാൻ പറ്റാത്ത ഇക്കാലത്ത് സാമ്പത്തിക നഷ്ടം സംഭവിച്ച ശേഷം മാത്രമായിരിക്കും ഒരുപക്ഷേ നമ്മൾ ഇക്കാര്യം തിരിച്ചറിയുന്നത്. ചിലപ്പോൾ മണിക്കൂറുകൾക്ക് ഉള്ളിൽ മനസിലാകാം. ചിലപ്പോൾ അത് ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളുമായേക്കാം. എന്നാൽ കരുതലോടെ മുന്നോട്ട് പോവുക.

സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവരെ സംരക്ഷിക്കാൻ അധികൃതർ നിരവധി മാർ​ഗങ്ങൾ സ്വാകരിച്ചിട്ടുണ്ട്. അതിനാൽ അവയെക്കുറിച്ചുള്ള അവബോധം നമ്മെ ഇത്തരം തട്ടിപ്പിൽ നിന്ന് സംരക്ഷിക്കുന്നു. അത്തരത്തിൽ ഒന്നാണ് ​ഗോൾഡൻ ഹവർ. തട്ടിപ്പ് നടന്ന് ആദ്യത്തെ ഒരു മണിക്കൂറിനെയാണ് ​ഗോൾഡൻ ഹവർ എന്ന് വിളിക്കുന്നത്. സാമ്പത്തിക തട്ടിപ്പിൽ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണെന്നാണ് സൈബർ പോലീസ് പറയുന്നത്. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ പരാതി നൽകുകയാണെങ്കിൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള സാധ്യത വർദ്ധിക്കുമെന്നാണ് അവർ പറയുന്നത്.

അതുകൊണ്ട് തന്നെ ഈ മണിക്കൂറിനുള്ളിൽ സാമ്പത്തിക തട്ടിപ്പിൽ വീണവർ പരാതി നൽകാൻ തയ്യാറാകണമെന്നും സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പല സാഹചര്യങ്ങളിലും ആദ്യ മണിക്കൂറിൽ തട്ടിപ്പ് നടന്നത് നമ്മൾ തിരിച്ചറിയണമെന്നില്ല. ഭൂരിപക്ഷം ആളുകളും ഒരു മണിക്കൂറോ ഒരു ദിവസമോ കഴിഞ്ഞാണ് പരാതി പോലും നൽകുന്നത്. ഇത് നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിന് കാലതാമസം സൃഷ്ടിക്കുന്നു.

​ഗോൾഡൻ ഹവറിൽ പരാതി നൽകിയാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണം വീണ്ടെടുക്കാൻ സാധിക്കും. സമയം കൂടുതൽ മുന്നോട്ട് പോകുന്തോറും തട്ടിപ്പുകാർക്ക് പണം പല വഴിക്ക് വകമാറ്റാൻ സാധിക്കുന്നു. ഒരുപക്ഷേ അവർ രാജ്യത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയോ പിന്നീട് നിങ്ങൾക്ക് അവ തിരിച്ചുകിട്ടാത്ത വിധം നഷ്ടമാകുകയോ ചെയ്യാം. അതേസമയം, ആദ്യ ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയ കേസുകളിൽ തട്ടിപ്പിന് ഇരയായ ആളുകൾക്ക് പണം തിരിച്ചുകിട്ടിയതും ഉദാഹരണങ്ങളാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കേണ്ടതുണ്ട്. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതല്ലെങ്കിൽ നിങ്ങൾക്ക് സൈബർ ക്രൈം വെബ്‌സൈറ്റിൽ പരാതിയും നൽകാവുന്നതാണ്. ഇരയുടെ ബാങ്ക് അക്കൗണ്ട് നമ്പർ, യുപിഐ, ഫോൺ നമ്പർ, സൈബർ കുറ്റവാളികളുടെ ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, യുപിഐ ഐഡി തുടങ്ങിയ വിശദാംശങ്ങൾ ഇതിൽ നൽകുക.

തട്ടിപ്പിന് ഇരയായി ഒരു മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ചാൽ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിൽ നിന്ന് പണം വീണ്ടെടുക്കാനുള്ള സാധ്യതയും വർദ്ധിക്കും. ബാങ്കുകൾക്ക് ഇടയിലും ഇ- വാലറ്റുകളിലേക്കും പണം കൈമാറാൻ സമയമെടുക്കും എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. അതിനാൽ ഒരു മണിക്കൂറിനുള്ള നടപടി സ്വീകരിച്ചാൽ ബ്ലോക്ക് ചെയ്ത് പണം വീണ്ടെടുക്കുന്നത് ഇരകൾക്ക് ആശ്വാസമാകും. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണം വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാകുമെന്ന കാര്യവും ഈ സമയം നിങ്ങൾ ഓർക്കണം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ