Perplexity AI: എയർടെൽ സൗജന്യമായി നൽകുന്ന 17000 രൂപയുടെ പെർപ്ലെക്സിറ്റി എഐ; പ്രത്യേകതകളും ഉപയോഗവും അറിയാം
What Is Perplexity AI, Kow Its Usage: തങ്ങളുടെ ഉപഭോക്താക്കൾക്ക് എയർടെൽ സൗജന്യമായി നൽകുന്ന പെർപ്ലക്സിറ്റി എഐയുടെ പ്രത്യേകത അറിയാമോ? സാധാരണ എഐ ടൂളുകൾ പോലെയല്ല ഇത്.

പെർപ്ലക്സിറ്റി എഐ, എയർടെൽ
എയർടെൽ ഉപഭോക്താക്കൾക്ക് പെർപ്ലക്സിറ്റി എഐയുടെ പ്രോ സബ്സ്ക്രിപ്ഷൻ ഇപ്പോൾ സൗജന്യമായി ലഭിക്കും. പെർപ്ലക്സിറ്റി എഐയുടെ ഒരു വർഷത്തെ പ്രോ സബ്സ്ക്രിപ്ഷനാണ് എയർടെൽ താങ്ക്സ് ആപ്പിലൂടെ കമ്പനി സൗജന്യമായി നൽകുന്നത്. എയർടെലിൻ്റെ സിം കാർഡോ ഇൻ്റർനെറ്റ്, ഒടിടി സേവനങ്ങളോ ഉള്ളവർക്ക് ഈ ഓഫർ ലഭ്യമാണ്. പെർപ്ലക്സിറ്റി പ്രോ എടുത്തെങ്കിലും എന്താണ് ഇതിൻ്റെ സവിശേഷതയെന്നോ പ്രത്യേകതയെന്നോ പലർക്കും അറിയില്ല.
എന്താണ് പെർപ്ലക്സിറ്റി എഐ?
ചാറ്റ് ജിപിടി പോലെ, മെറ്റ എഐ പോലെ, ഗ്രോക് പോലെ ഒരു എഐ ടൂളാണ് പെർപ്ലക്സിറ്റി എഐ. സാധാരണ എഐ ടൂളുകൾ പോലെ വിവരങ്ങളറിയാനും ചാറ്റ് ചെയ്യാനും ഇമേജ് ജനറേറ്റ് ചെയ്യാനുമൊക്കെ പെർപ്ലക്സിറ്റിയിലൂടെ സാധിക്കും. ഇന്ത്യൻ കമ്പ്യൂട്ടർ സയൻ്റിസ്റ്റായ അരവിന്ദ് ശ്രീനിവാസ് ഉൾപ്പെട്ട സംഘമാണ് ഈ എഐ ടൂൾ വികസിപ്പിച്ചത്. 2022ൽ ആരംഭിച്ച പെർപ്ലക്സിറ്റി എഐ വേഗത്തിൽ തന്നെ പ്രമുഖ എഐ ടൂളായി പേരെടുത്തു.
എന്താണ് പെർപ്ലക്സിറ്റിയുടെ പ്രത്യേകതകൾ?
എഐ പിന്തുണയുള്ള സെർച്ച് എഞ്ചിൻ എന്നതാണ് പെർപ്ലക്സിറ്റിയുടെ പ്രത്യേകത. അതായത് മറ്റ് എഐ ടൂളുകളെക്കാൾ കൃത്യമായ, അപ്ടു ഡേറ്റായ വിവരങ്ങൾ വെബിൽ നിന്ന് ശേഖരിച്ച് ഡെലിവർ ചെയ്യാൻ പെർപ്ലക്സിറ്റിയ്ക്ക് കഴിയും. അക്കാദമിക് റിസർച്ച്, ഫാക്ട് ചെക്കിങ്, വെബിലെ അംഗീകൃത സോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കൽ തുടങ്ങിയവയാണ് കരുത്ത്. ലൈവ് വെബ് സെർച്ചിലൂടെ വിവിധ സോഴ്സുകളിൽ നിന്നുള്ള ആധികാരിക വിവരങ്ങൾ കണ്ടെത്താൻ കഴിയുന്നതുകൊണ്ട് തന്നെ പെർപ്ലക്സിറ്റി ഏറ്റവും കൃത്യതയുള്ള വിവരങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.
Also Read: Google Pixel: പിക്സൽ ഫോണുകൾ ഒറ്റ ദിവസം കൊണ്ട് റിപ്പയർ ചെയ്ത് ലഭിക്കും; സർവീസ് വ്യാപിപ്പിച്ച് ഗൂഗിൾ
എങ്ങനെ ചാറ്റ് ജിപിടിയിൽ നിന്ന് വ്യത്യസ്തമാവുന്നു?
ചാറ്റ്ജിപിടി ഒരു കോൺവർസേഷണൽ എഐ മോഡലാണ്. ഒരു കൂട്ടുകാരനെപ്പോലെ ദൈനം ദിന കാര്യങ്ങളിൽ സഹായം തേടാൻ ചാറ്റ് ജിപിടി ഉപയോഗിക്കാം. എഴുത്തും ഇമേജ് ജനറേഷനുമൊക്കെ ക്രിയേറ്റിവ് ആയി ചെയ്യാൻ കഴിയുന്നത് ചാറ്റ്ജിപിടിയ്ക്കാണ്. സാധാരണ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാനും സ്വാഭാവികമായ സംഭാഷണങ്ങൾ നടത്താനുമുള്ള കഴിവ് കൂടുതൽ ചാറ്റ്ജിപിടിയ്ക്ക് തന്നെ.