Whatsapp: 15 വർഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; ഒടുവിൽ വാട്സപ്പ് ഐപാഡിലുമെത്തുന്നു

iPad Users Can Now Enjoy Dedicated Whatsapp App: ഐപാഡിൽ വാട്സപ്പിന് ഡെഡിക്കേറ്റഡ് ആപ്പ്. റിലീസായി 15 വർഷങ്ങൾക്ക് ശേഷമാണ് ഐപാഡിനായി മെറ്റ പ്രത്യേക വാട്സപ്പ് ആപ്പ് പുറത്തിറക്കുന്നത്.

Whatsapp: 15 വർഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; ഒടുവിൽ വാട്സപ്പ് ഐപാഡിലുമെത്തുന്നു

ഐപാഡ്

Published: 

28 May 2025 11:19 AM

വാട്സപ്പ് ഒടുവിൽ ഐപാഡിലേക്ക്. 15 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐപാഡിൽ വാട്സപ്പിനായി ഡെഡിക്കേറ്റഡ് ആപ്പ് എത്തുന്നത്. ഈ മാസം 28ന് ആപ്പിൾ ആപ്പ് സ്റ്റോറിൽ ആഗോളാടിസ്ഥാനത്തിൽ വാട്സപ്പ് ആപ്പ് റിലീസായി. ആൻഡ്രോയ്ഡിലും ഐഒഎസിലുമൊക്കെ വാട്സപ്പ് നേരത്തെ മുതലുണ്ടെങ്കിലും ഐപാഡിൽ ഇതാദ്യമായാണ് വാട്സപ്പ് ആപ്പ് അവതരിപ്പിക്കുന്നത്.

ഐപാഡിന് പ്രത്യേക വാട്സപ്പ് ആപ്പ് വരുന്നതിലൂടെ മറ്റ് യൂസർമാരെ വിഡിയോ കോൾ ചെയ്യാൻ സാധിക്കും. ഒരേസമയം 32 പേരെ വരെ വിഡിയോ കോളിൽ ഉൾപ്പെടുത്താം. സ്ക്രീൻ ഷെയറിങങും ഫ്രണ്ട്, ബാക്ക് ക്യാമറകൾ സ്വിച്ച് ചെയ്യാനും ആപ്പിലൂടെ സാധിക്കും. ഐഫോൺ, മാക് തുടങ്ങിയ ഡിവൈസുകളിലെ വാട്സപ്പുമായി ഐപാഡ് ആപ്പ് സിങ്ക് ചെയ്യാനും കഴിയും. ഇതുവരെ ഐപാഡിൽ വാട്സപ്പ് വെബ് മാത്രമേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ.

ഐപാഡ് ഒഎസിൻ്റെ എല്ലാ സവിശേഷതകളും വാട്സപ്പിൻ്റെ പുതിയ ആപ്പിൽ ലഭിക്കും. സ്റ്റേജ് മാനേജർ, സ്പ്ലിറ്റ് വ്യൂ, സ്ലൈഡ് ഓവർ തുടങ്ങിയ ഫീച്ചറുകളുകളൊക്കെ ആപ്പിൽ ലഭിക്കും. ഈ ഫീച്ചറിലൂടെ ഒരേസമയം വിവിധ ആപ്പുകൾ ഉപയോഗിക്കാനാവും. മാജിക് കീബോർഡ്, ആപ്പിൾ പെൻസിൽ എന്നിവയും ആപ്പിൽ സുഗമമായി വർക്ക് ചെയ്യുന്നുണ്ടെന്ന് ആപ്പിൾ അറിയിച്ചു.

2009ലാണ് വാട്സപ്പ് ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിലെത്തിയത്. അതിന് ആറ് മാസങ്ങൾക്ക് ശേഷമാണ് ആദ്യത്തെ ഐപാഡ് ഇറങ്ങുന്നത്. എന്നാൽ ആ സമയത്തോ അതിന് ശേഷം 2014ൽ മെറ്റ ഏറ്റെടുത്തപ്പോഴോ ഐപാഡിൽ വാട്സപ്പ് ആപ്പ് എത്തിയില്ല. ഇതിന് കൃത്യമായ ഒരു മറുപടിയും മെറ്റ തന്നിട്ടില്ല. ഐപാഡിൽ ഡെഡിക്കേറ്റഡായ വാട്സപ്പ് ആപ്പ് എത്തുന്നതോടെ ഇതിന് ഒരു അവസാനമാവുകയാണ്.

2009 ഫെബ്രുവരിയിലാണ് വാട്സപ്പ് ആപ്പ് പുറത്തിറങ്ങുന്നത്. യാഹൂവിലെ മുൻ ജീവനക്കാരായ ബ്രയാൻ ആക്ടൺ, ജാൻ കോം എന്നിവർ ചേർന്നാണ് വാട്സപ്പ് കണ്ടെത്തിയത്. 2014ൽ പഴയ ഫേസ്ബുക്ക് (ഇപ്പോൾ മെറ്റ) വാട്സപ്പിനെ ഏറ്റെടുത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്