Zoom: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് സൂം; എഐ പിന്തുണ അടക്കമുള്ള ഫീച്ചറുകൾ ഉടൻ

Zoom Introduces New Features: എഐ പിന്തുണയുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് സൂം. സൂം വർക്ക്സ്പേസിലാകെ സഹായകമാവുന്ന ഫീച്ചറുകളാണ് ഇവ.

Zoom: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് സൂം; എഐ പിന്തുണ അടക്കമുള്ള ഫീച്ചറുകൾ ഉടൻ

പ്രതീകാത്മക ചിത്രം

Published: 

23 Apr 2025 11:45 AM

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി കമ്പനിയായ സൂം കമ്മ്യൂണിക്കേഷൻസ്. സൂം വർക്ക്സ്പേസിലാകെ വിവിധ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എഐ പിന്തുണയുള്ളവ അടക്കം നിരവധി ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വാർത്താകുറിപ്പിലൂടെത്തന്നെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

കസ്റ്റം എഐ കമ്പാനിയൻ, സൂം ടാസ്ക്സ് തുടങ്ങി വിവിധ ഫീച്ചറുകൾ ഉടൻ തന്നെ അവതരിപ്പിക്കും. സൂം ഫോൺ, വൈറ്റ്ബോർഡ്, സൂം സിഎക്സ് തുടങ്ങിയ നിലവിലുള്ള പ്രൊഡക്ടുകളിലൊക്കെ പുതിയ ഫീച്ചറുകൾ വരും. വോയിസ് റെക്കോർഡർ, ടാസ്ക്സ്ക്, കസ്റ്റം അവതാർ അങ്ങനെ പല ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സൂം മീറ്റിംഗ്സ്, സൂം ടീം ചാറ്റ്, സൂം വൈറ്റ്ബോർഡ്, സൂം റെവന്യൂ ആക്സലേറ്റർ തുടങ്ങി വിവിധ പ്രൊഡക്ടുകളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കും.

Also Read: Google AI Glasses: എഐ കണ്ണട അവതരിപ്പിച്ച് ഗൂഗിൾ: ഒപ്പം ജെമിനി ഫീച്ചറുകളും

എഐ കമ്പാനിയനിൽ പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് സൂം ടാസ്ക്സ്. ഇത് സൂം വർക്ക്പ്ലേസിലാകെയുള്ള ടാസ്കുകൾ കണ്ടെത്തി പൂർത്തിയാക്കാൻ സൂം ടാസ്ക്സ് ഫീച്ചറിന് സാധിക്കും. സൂം ടീം ചാറ്റ്, മെയിൽ, ഡോക്സ് എന്നിവിടങ്ങളിൽ നിന്നൊക്കെ ടാസ്കുകൾ സ്വമേധയാ കണ്ടെത്തി ഇവ സ്വയം പൂർത്തിയാക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്ന് കമ്പനി പറയുന്നു. സൂം വർക്ക്പ്ലേസ് പ്ലാനുകളിൽ ഇപ്പോൾ സൂം ടാസ്ക്സ് ലഭ്യമായിട്ടുണ്ട്. പെയ്ഡ് യൂസർമാർക്ക് മാത്രമേ ഈ ഫീച്ചറുകൾ ലഭിക്കൂ.

കസ്റ്റം എഐ കമ്പാനിയനും കമ്പനി പുറത്തുവിട്ടു. എഐ കമ്പാനിയൻ്റെ കസ്റ്റമൈസ്ഡ് വേർഷനാണ് ഇത്. തേർഡ് പാർട്ടി എഐ ഏജൻ്റുകളുമായിച്ചേർന്ന് പലതരം ടാസ്കുകൾ പൂർത്തീകരിക്കാൻ ഇതിന് കഴിയും. ഇത് സ്ഥാപനങ്ങളാണ് ഉപയോഗിക്കാറ്. സൂം ക്ലിപ്പുകൾക്കായി കസ്റ്റം എഐ അവതാറുകൾ ഉണ്ടാക്കാനും കസ്റ്റം എഐ കമ്പാനിയൻ സഹായിക്കും. യൂസർമാരുടെ ഇഷ്ടത്തിനനുസരിച്ച് അവതാറുകൾ നിർമ്മിക്കാൻ ഇതിന് കഴിയും. ഇപ്പോൾ കസ്റ്റം എഐ കമ്പാനിയൻ്റെ ആഡ് ഓൺ ആയാണ് കസ്റ്റം അവതാർ ഫീച്ചറെങ്കിലും മെയ് മാസത്തിൽ ഇത് പ്രത്യേക ഫീച്ചറായി അവതരിപ്പിക്കും. നിലവിൽ ഈ ആഡ് ഓണ് നൽകേണ്ടത് മാസത്തിൽ 12 ഡോളറാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ