Ramayana Masam 2025: കര്‍ക്കടക മാസത്തില്‍ ശിവക്ഷേത്രത്തില്‍ പോകണം, ഈ വഴിപാട് ചെയ്യുകയും വേണം
Ramayana Masam 2025 Temple Visit: ശിവക്ഷത്രത്തില്‍ കര്‍ക്കടക മാസത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ രണ്ട് വഴിപാടുകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. അവ ചെയ്യുന്നത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. കര്‍ക്കടക മാസത്തില്‍ തന്നെ വഴിപാടുകള്‍ ചെയ്യാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കര്‍ക്കടകം മഴക്കാലം ആണെങ്കിലും പ്രാര്‍ത്ഥനകളും രാമായണ പരായണവുമെല്ലാം നടത്തേണ്ട മാസം കൂടിയാണ്. രാമായണം വായിച്ചാല്‍ മാത്രം പോരാ ക്ഷേത്ര ദര്‍ശനം നടത്തുകയും വേണം. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതാണ് ഉത്തമം. മൃത്യുവിനെ അകറ്റാന്‍ ശിവന് സാധിക്കുന്നുവെന്നതാണ് അതിന് പിന്നിലെ കാരണം.
ശിവക്ഷത്രത്തില്‍ കര്‍ക്കടക മാസത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ രണ്ട് വഴിപാടുകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. അവ ചെയ്യുന്നത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. കര്‍ക്കടക മാസത്തില്‍ തന്നെ വഴിപാടുകള്‍ ചെയ്യാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ബില്വപത്ര പുഷ്പാഞ്ജലി, മൃത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവയാണ് കര്‍ക്കടക മാസത്തില്‍ നിന്ന് ശിവക്ഷേത്രത്തില്‍ പോയി ചെയ്യേണ്ട വഴിപാടുകള്‍. ഈ രണ്ട് പുഷ്പാഞ്ജലികളും ഒരേ സമയത്ത് ചെയ്‌തെങ്കില്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ.




ഈ വഴിപാട് ചെയ്യുന്നതിന് പരിധിയില്ല. കര്‍ക്കടക മാസത്തിലെ ദോഷങ്ങള്‍ അകറ്റുന്നതിനായി നിങ്ങള്‍ക്ക് എത്ര തവണ വേണമെങ്കിലും വഴിപാട് നടത്താവുന്നതാണ്. അതിന്റെ ഫലം വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കും. അതിരാവിലെ ഈ പുഷ്പാഞ്ജലികള്‍ ചെയ്യുന്നതാണ് നല്ലത്.
രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ഈ വഴിപാട് നിര്‍ബന്ധമായും ചെയ്തിരിക്കണം. രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഇത് സഹായിച്ചേക്കും. ഇവ രണ്ടും ചെയ്യുന്നത് കൊണ്ട് സര്‍വൈശ്വര്യം ലഭിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
മാത്രമല്ല ഈ പുഷ്പാഞ്ജലികള്‍ ആയുരാരോഗ്യത്തിന് ഏറെ നല്ലതാണ്. ഉദ്ദിഷ്ടകാര്യസിദ്ധി, സമ്പദ്‌സമൃദ്ധി, ഇഷ്ടകാര്യലബ്ദി, ആഗ്രഹസിദ്ധി എന്നിങ്ങനെയും ഈ രണ്ട് പുഷ്പാഞ്ജലികളും ഒരുമിച്ച് നടത്തിയാല്‍ നേടാനാകും. ഏത് വഴിപാടുകള്‍ ചെയ്യുമ്പോഴും മനസില്‍ ഈശ്വരനെ പൂര്‍ണമായും കുടിയിരുത്തുക. ശിവന്‍ മുഖ്യപ്രതിഷ്ഠയായ ക്ഷേത്രത്തിലാണ് വഴിപാടുകള്‍ നടത്തേണ്ടത്.