2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!

From New Year to National Day: Check Out the Expected UAE Public Holidays in 2027: ഉത്സവ സീസണുകളിൽ പലപ്പോഴും വലിയ തുക ടിക്കറ്റിന് ചിലവാക്കിയാണ് പലരും നാട്ടിലെത്താറുള്ളത്. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയാതെ വരുന്നതാണ് പ്രശ്നം. എന്നാൽ ആ പ്രശ്നം ഇനി ഒഴിവാക്കാം. യു.എ.ഇയിലെ 2027-ലെ അവധി ദിവസങ്ങൾ ഏതെക്കെ എന്നാണ് ഇനി വിശദീകരിക്കുന്നത്

2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!

പ്രതീകാത്മക ചിത്രം

Published: 

11 Sep 2026 | 12:01 PM

നീണ്ട അവധികൾ ലഭിക്കുമ്പോഴും ആഘോഷ വേളകളിലുമാണ് പ്രവാസികളായ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ പ്രിയപ്പെട്ടവരെ കാണുന്നതിനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുക. ഉത്സവ സീസണുകളിൽ പലപ്പോഴും വലിയ തുക ടിക്കറ്റിന് ചിലവാക്കിയാണ് പലരും നാട്ടിലെത്താറുള്ളത്. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയാതെ വരുന്നതാണ് പ്രശ്നം. എന്നാൽ ആ പ്രശ്നം ഇനി ഒഴിവാക്കാം. യു.എ.ഇയിലെ 2027-ലെ അവധി ദിവസങ്ങൾ ഏതെക്കെ എന്നാണ് ഇനി വിശദീകരിക്കുന്നത്.

പുതുവർഷം ജനുവരി 1, 2027-ലെ ആദ്യത്തെ പൊതു അവധി ജനുവരി 1 വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച അവധി വരുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടിയാകുമ്പോൾ തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ഈദുൽ ഫിത്തർ, മാർച്ച് 9 മുതൽ 12 വരെയാണ് റംസാൻ വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ചെറിയ പെരുന്നാളും അതിനോടനുബന്ധിച്ചുള്ള അവധിയും പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 8-നാണ് റമദാൻ മാസം ആരംഭിക്കാൻ സാധ്യതയുള്ളത്. ഷവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നതിനെ അടിസ്ഥാനമാക്കി മൂന്നോ നാലോ ദിവസമായിരിക്കും ഈദുൽ ഫിത്തർ അവധി ലഭിക്കുക. റമദാൻ 29-ന് മാസപ്പിറവി കണ്ടില്ലെങ്കിൽ വ്രതം 30 ദിവസം പൂർത്തിയാകും. അങ്ങനെയെങ്കിൽ മാർച്ച് 12 കൂടി അവധിയായി പ്രഖ്യാപിക്കും, വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ തുടർച്ചയായി ആറ് ദിവസത്തെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.

Also Read: UAE Job Seeker Visa: ദുബായിൽ ജോലി അന്വേഷിക്കാൻ ഇനി സ്പോൺസർ വേണ്ട; ജോബ് സീക്കർ വിസയുമായി യു.എ.ഇ

അറഫാ ദിനവും ബലിപെരുന്നാളും, മെയ് 15 മുതൽ 18 വരെയായിരിക്കും
അറഫാ ദിനവും, ബലിപെരുന്നാളും പ്രമാണിച്ച് അവധി ലഭിക്കുക. എന്നാൽ ദുൽഹിജ്ജ മാസപ്പിറവി കാണുന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും കൃത്യമായ തീയതികൾ പ്രഖ്യാപിക്കുക.

ഇസ്ലാമിക് പുതുവർഷം ജൂൺ 6, ഹിജ്‌റ കലണ്ടറിലെ മുഹറം ഒന്നാം തീയതിയാണ് ഇസ്ലാമിക് പുതുവർഷമായി കണക്കാക്കുന്നത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് ഈ ദിനം നിശ്ചയിക്കുന്നതെങ്കിലും, നിലവിലെ കലണ്ടർ പ്രകാരം 2027 ജൂൺ 6 ഞായറാഴ്ചയാണ് ഇസ്ലാമിക് പുതുവർഷം.

നബിദിനം ഓഗസ്റ്റ് 14, ഹിജ്‌റ കലണ്ടറിലെ റബീഉൽ അവ്വൽ 12-നാണ് ഇസ്ലാം മത വിശ്വാസികൾ നബിദിനം ആചരിക്കുന്നത്. ഇതും മാസപ്പിറവിയെ ആശ്രയിച്ച് തന്നെയാണ് കണക്കാക്കുക..

ദേശീയ ദിനം ഡിസംബർ 2, 3, യു.എ.ഇയുടെ 56-ാമത് ദേശീയ ദിനമായ ഈദുൽ ഇത്തിഹാദ് പ്രമാണിച്ച് ഡിസംബർ 2 വ്യാഴാഴ്ചയും ഡിസംബർ 3 വെള്ളിയാഴ്ചയും രണ്ട് ദിവസത്തെ ഔദ്യോഗിക അവധി ലഭിക്കും. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ഡിസംബർ 2 വ്യാഴാഴ്ച മുതൽ ഡിസംബർ 5 ഞായറാഴ്ച വരെ തുടർച്ചയായി നാല് ദിവസത്തെ അവധിയാകും ലഭിക്കുക.

English Summary

The UAE has revealed expected public holidays for 2027, offering residents several long weekends. Key holidays include New Year, Eid Al Fitr, Eid Al Adha, and Eid Al Etihad

നിരാകരണം: യു.എ.ഇയിലെ ഇസ്ലാമിക അവധി ദിനങ്ങൾ പൂർണ്ണമായും ഹിജ്‌റ കലണ്ടറിനെയും ചന്ദ്രപ്പിറവിയെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ തീയതികളിൽ മാറ്റം വന്നേക്കാം.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്