AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

യു.എസിൽ വാമ്പയർ ഫേഷ്യൽ ചെയ്ത മൂന്ന് യുവതികൾക്ക് എച്ച്ഐവി

പൊതുവേ സത്രീകള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ഫേഷ്യല്‍ പ്രക്രിയയാണ് വാമ്പയര്‍ ഫേഷ്യൽ.

യു.എസിൽ വാമ്പയർ ഫേഷ്യൽ ചെയ്ത മൂന്ന് യുവതികൾക്ക് എച്ച്ഐവി
Facial (Image Credits: Social Media)
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 28 Apr 2024 | 12:31 PM

മെക്സിക്കോ: ലൈസന്‍സില്ലാത്ത സലൂണില്‍ നിന്നും വാമ്പയര്‍ ഫേഷ്യല്‍ നടത്തിയ മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധിച്ചതായി ഉള്ള വിവരം സ്ഥിരീകരിച്ചു. യു എസിലെ മെക്സിക്കോയിലാണ് സംഭവം നടക്കുന്നത്. പ്ലേറ്റ്‌ലെറ്റ് വച്ചുള്ള ഒരു പ്രധാന മുഖ സൗന്ദര്യ വർധക പ്ലാസ്മ മൈക്രോനീഡിംഗ് പ്രക്രിയയാണ് വാമ്പയർ ഫേഷ്യൽ. അണു നശീകരണം നടത്താത്ത സൂചികളും അണുബാധ ഉള്ള രക്ത ക്കുപ്പികളും വഴിയാകാം വൈറസ് ബാധ എന്നാണ് റിപ്പോര്‍ട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

പൊതുവേ സത്രീകള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ഫേഷ്യല്‍ പ്രക്രിയയാണ് വാമ്പയര്‍ ഫേഷ്യൽ. ഇതുവരെയുള്ള കണക്കനുസരിച്ച് മൂന്ന് സ്ത്രീകള്‍ക്കാണ് നിലവില്‍ എച്ച്ഐവി ബാധ ഉള്ളതായി സ്ഥിരീകരിച്ചിരുന്നത്. ഇന്നും കൃത്യമായ ഒരു ചികിത്സയില്ലാത്ത എയ്ഡ്സ് എന്ന അവസ്ഥയിലേക്കെത്തിക്കുന്നതാണ് എച്ച്ഐവി ബാധ.

നിയമവിരുദ്ധമായി ആരോഗ്യ സൗന്ദര്യ വർധന സംബന്ധിച്ചുള്ള ഓഫറുകളുമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ആവശ്യമാണെന്നും ജാഗ്രത പാലിക്കണമെന്നും യു എസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അനധികൃത മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് ഈ സ്പാ സെന്ററിന്റെ ഉടമ നേരത്തേ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു. 2018ലും ഈ സെന്ററില്‍ നിന്നും വാമ്പയര്‍ സ്പാ നടത്തിയ ഒരാള്‍ക്ക് എച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നുവെന്നും യുഎസ് ആരോഗ്യമന്ത്രാലയം പറയുന്നു. ഇത്തരം ചികിത്സകൾക്കും മറ്റുമായി നന്നായി അന്വേഷണം നടത്തിയ ശേഷം മാത്രമേ പോകാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

എന്താണ് വാമ്പയർ ഫേഷ്യൽ?

കൈയിൽ നിന്ന് രക്തം വലിച്ചെടുക്കുകയും ആ രക്തത്തിൽ നിന്ന് പ്ലേറ്റ്ലെറ്റുകൾ വേർതിരിച്ച് മൈക്രോ നെഡിൽസ് ഉപയോഗിച്ച് രോഗിയുടെ മുഖത്ത് പ്രയോ​ഗിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് വാമ്പയർ ഫേഷ്യൽ. മികച്ച സൗന്ദര്യ വർധക രീതിയാണെങ്കിലും, ഇത് തെറ്റായി ചെയ്താൽ ജീവന് വരെ ഭീഷണിയായേക്കാം.

സി ഡി സി റിപ്പോർട്ട് അനുസരിച്ച് രോഗബാധിതരായ ക്ലയൻ്റുകളെക്കുറിച്ചും സ്പായുടെ ആരോപണ വിധേയമായ രീതികളെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുന്നുണ്ട്.
നിലവിൽ ഈ സംഭവം നടക്കുന്ന സ്പായിൽ അവർ ശരിയായ സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്നും, കൂടാതെ ഇവർ ഇവരുടെ അടുക്കളയിൽ മറ്റ് ഭക്ഷണ സാധനങ്ങൾക്കൊപ്പം സൂക്ഷിച്ചിരിക്കുന്ന കുത്തിവയ്പ്പ് സാമ​ഗ്രികൾക്കൊപ്പം രക്തത്തിൻ്റെ ലേബൽ ചെയ്യാത്ത ട്യൂബുകളും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. 2022ൽ സ്പാ ഉടമയും കുറ്റം സമ്മതിച്ചിരുന്നു.