Japan Man: ഒരു വർഷം സമ്പാദിക്കുന്നത് 1.83 കോടി രൂപ, ജോലി സെക്യൂരിറ്റി; ആരാണ് ഈ 56-കാരൻ
Man Earns rs 1.8 Crore Annually: ഒരു തരത്തിലുള്ള ആഡംബരമൊന്നുമില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ സെക്യൂരിറ്റി ജീവനക്കാരനായി ജീവിക്കുകയാണ് കൊയിച്ചി.
കോടീശ്വരനായിട്ടും സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന ഒരു 56-കാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ടോക്കിയോ സ്വദേശി കൊയിച്ചി മാറ്റ്‌സുബാരയെന്ന എന്ന കോടീശ്വരന്റെ ജീവിതശൈലിയാണ് പലരെയും അമ്പരിപ്പിക്കുന്നത്. ഒരു തരത്തിലുള്ള ആഡംബരമൊന്നുമില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ സെക്യൂരിറ്റി ജീവനക്കാരനായി ജീവിക്കുകയാണ് കൊയിച്ചി.
വർഷം തോറും കോടിക്കണക്കിന് രൂപ വരുമാനം നേടുന്ന ഇദ്ദേഹത്തിന്റെ ജീവിതരീതി പലർക്കും മാതൃകയാണ്. പ്രതിവർഷം 1.83 കോടി രൂപയോളമാണ് അദ്ദേഹം സമ്പാദിക്കുന്നത്. സാമ്പത്തികമായി വലിയ ഉന്നതിയിലാണെങ്കിലും അദ്ദേഹമൊരു പാർട്ട് ടൈം സെക്യൂരിറ്റിയായി ജോലി ചെയ്യാൻ തീരുമാനിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാൻ കാരണം. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അദ്ദേഹം സെക്യൂരിറ്റിയായി ജോലി ചെയ്യുന്നത്.
പൊതു ഇടങ്ങൾ വൃത്തിയാക്കുക, അടിസ്ഥാനപരമായ അറ്റകുറ്റപ്പണികൾ നടത്തുക എന്നീ ജോലികളും അദ്ദേഹം ചെയ്യാറുണ്ട്. ഒരു ആഴ്ചയിൽ മൂന്ന് ദിവസത്തിൽ നാല് മണിക്കൂർ ഷിഫ്റ്റിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. സെക്യൂരിറ്റിയായി ജോലി ചെയ്യുന്നതിന് പ്രതിമാസം ലഭിക്കുന്നത് ഏകദേശം 60,354 രൂപയാണ്. ടോക്കിയോയിലെ ശരാശരി പ്രതിമാസ ശമ്പളത്തിനെക്കാൾ വളരെ കുറഞ്ഞ വരുമാനമാണിത്.
Also Read: ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിക്കാം; ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്
സിംഗിൾ പാരന്റിനൊപ്പം വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം പിന്തുടർന്നത്. തന്റെ ഈ ജീവിതശൈലി തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തിപരമാണെന്ന് പറയുന്നു. ശാരീരികമായി അധ്വാനിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കുന്നത് ഉറപ്പാക്കാനാണെന്ന് അദ്ദേഹം പറയുന്നു. ഇത്തര ജോലികളിലൂടെ സംതൃപ്തി കണ്ടെത്തുന്നുവെന്നും ആഢംബരങ്ങൾ ഒഴിവാക്കി എളിമയോടെ ജീവിക്കുന്നതാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറയുന്നു.
ഇദ്ദേഹത്തെ അദൃശ്യ കോടീശ്വരനെന്നാണ് ജപ്പാനിലെ പ്രദേശിക മാദ്ധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം, ഒരു ഫാക്ടറിയിൽ ജോലി ചെയ്താണ് അദ്ദേഹം കരിയർ ആരംഭിക്കുന്നത്. അന്ന് പ്രതിമാസം 1,08,180 രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. ചെലവുകൾ കർശനമായി നിയന്ത്രിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ 17,73,443 ലക്ഷം രൂപ ലാഭിച്ചു. ഈ പണം ഉപയോഗിച്ചാണ് അദ്ദേഹം ആദ്യമായി ഒരു സ്റ്റുഡിയോ ഫ്ലാറ്റ് സ്വന്തമാക്കുന്നത്.