AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Student Death At US: സ്വപ്നങ്ങൾ ബാക്കി; അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കയിൽ ദാരുണാന്ത്യം

Indian Dental Student Death At US: ഹൈദരാബാദിൽ നിന്നും ദന്തിസ്റ്റായി ബിരുദം നേടിയ ശേഷമാണ് ചന്ദ്രശേഖർ പോൾ അമേരിക്കയിലേക്ക് ഉന്നത പഠനത്തിനായി എത്തിയത്. ആറ് മാസം മുൻപാണ് യുഎസിൽ ബിരുദാനന്തര ബിരുദ പഠനം ചന്ദ്രശേഖർ പൂർത്തിയാക്കിയത്. ഇതിന് പിന്നാലെ പാർട്ട് ടൈമായിട്ട് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തുവരികയായിരുന്നു.

Indian Student Death At US: സ്വപ്നങ്ങൾ ബാക്കി; അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കയിൽ ദാരുണാന്ത്യം
ചന്ദ്രശേഖർ പോൾImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Oct 2025 | 07:19 PM

വാഷിങ്ടൺ: അമേരിക്കയിലെ ഡാളസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (27) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് അജ്ഞാതനായ തോക്കുധാരികൾ യുവാവിന് നേരെ വെടിയുതിർത്തത്. ആക്രണം നടത്താനുള്ള കാരണം വ്യക്തമല്ല.

ഹൈദരാബാദിൽ നിന്നും ദന്തിസ്റ്റായി ബിരുദം നേടിയ ശേഷമാണ് ചന്ദ്രശേഖർ പോൾ അമേരിക്കയിലേക്ക് ഉന്നത പഠനത്തിനായി എത്തിയത്. ആറ് മാസം മുൻപാണ് യുഎസിൽ ബിരുദാനന്തര ബിരുദ പഠനം ചന്ദ്രശേഖർ പൂർത്തിയാക്കിയത്. ഇതിന് പിന്നാലെ പാർട്ട് ടൈമായിട്ട് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തുവരികയായിരുന്നു.

Also Read: ഒരു വർഷം സമ്പാദിക്കുന്നത് 1.83 കോടി രൂപ, ജോലി സെക്യൂരിറ്റി; ആരാണ് ഈ 56-കാരൻ

ചന്ദ്രശേഖർ പോളിൻറെ മൃതദേഹം അമേരിക്കയിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടർന്നുവരികയാണ്. യുവാവിൻ്റെ കുടുംബം സർക്കാരിൻറെ സഹായം തേടിയിട്ടുണ്ട്. ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ഹൈദരാബാദിലെ വിദ്യാർത്ഥിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

“വലിയ ഉയരങ്ങളിലെത്തുമെന്ന് വിശ്വസിച്ചിരുന്ന മകൻ ഇനി ഇല്ലെന്ന് അറിയുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയ്ക്ക് സാക്ഷ്യം വഹിക്കുന്നത് ഹൃദയഭേദകമാണ്,” കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ട് ടി ഹരീഷ് റാവു സമൂഹ മാധ്യമ പോസ്റ്റിലൂടെ പറഞ്ഞു. ചന്ദ്രശേഖറിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാറിൻ്റെ ഭാ​ഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.