US green card : ഗ്രീൻ കാർഡ് ബാക്ക്ലോഗ് ഒഴിവാക്കാൻ 20,000 ഡോളർ ഫീസ്, പുതിയ ബില്ല് എത്തി

New Dignity Act of 2025: എഫ് വൺ സ്റ്റുഡന്റ് വിസകൾക്ക് ഇനി മുതൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ സാധിക്കും. ദീർഘകാല വിസയുള്ളവരുടെ കുട്ടികളായ ഡോക്യുമെന്റ് ഡ്രീമേഴ്സ് എന്നറിയപ്പെടുന്നവർക്ക് സ്ഥിരതാമസത്തിനുള്ള വഴിയും ഈ നിയമം ഒരുക്കുന്നു.

US green card : ഗ്രീൻ കാർഡ് ബാക്ക്ലോഗ് ഒഴിവാക്കാൻ 20,000 ഡോളർ ഫീസ്, പുതിയ ബില്ല് എത്തി

The Dignity Act Of 2025

Published: 

08 Aug 2025 14:10 PM

വാഷിങ്ടൺ: അമേരിക്കയിൽ ഗ്രീൻകാർഡ് ലഭിക്കാൻ 10 വർഷത്തിലധികം കാത്തിരിക്കുന്നവർക്ക് ഇരുപതിനായിരം ഡോളർ ഫീസ് നൽകി അപേക്ഷകൾ വേഗത്തിൽ ആക്കാൻ അവസരം. ഇതിന് അനുവദിക്കുന്ന പുതിയ ബില്ല് യുഎസ് ജനപ്രതിനിധി സഭ അവതരിപ്പിച്ചു. 2025 ലെ ഡിഗ്നിറ്റി ആക്ട് എന്ന ഈ ബില്ലിന് റിപ്പബ്ലിക് പാർട്ടി അംഗം മരിയ എൽബിറ സലാസറും ഡെമോക്രാറ്റിക് പാർട്ടി അംഗം വേറൊനിക്കാ എസ്കോബാറും ആണ് നേതൃത്വം നൽകുന്നത്.

2035-ഓടെ നിയമപരമായ കുടിയേറ്റ വിസ ബാക്ലോഗുകൾ പൂർണമായും ഇല്ലാതാകുകയാണ് ലക്ഷ്യം. ബില്ലു പ്രകാരം കുടുംബ തൊഴിൽ അധിഷ്ഠിത വിഭാഗത്തിൽപ്പെട്ട ഒരു ദശാബ്ദത്തിൽ അധികം കാത്തിരിക്കുന്ന അപേക്ഷകർക്ക് ഇരുപതിനായിരം ഡോളർ പ്രീമിയം പ്രോസസിംഗ് ഫീസ് അടച്ച് വിസ വേഗത്തിൽ നേടാം.

Also Read: Baba Vanga : സ്വർ​​ഗത്തിൽ നിന്നും ഭൂമിയിൽ നിന്നും അ​ഗ്നി ഉയരും… വീണ്ടും ചർച്ചയാകുന്നു ബാബ വാം​ഗെയുടെ വാക്കുകൾ

കൂടാതെ തൊഴിൽ അധിഷ്ഠിത കുടുംബ സ്പോൺസേർഡ് ഗ്രീൻ കാർഡുകൾക്കായുള്ള ഓരോ രാജ്യത്തിനും ഉള്ള വാർഷികപരിധി ഏഴ് ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു. ഇത് ഇന്ത്യ ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഗുണം ചെയ്യും. വിദ്യാർത്ഥി വിസ പരിഷ്കരണങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എഫ് വൺ സ്റ്റുഡന്റ് വിസകൾക്ക് ഇനി മുതൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ സാധിക്കും. ദീർഘകാല വിസയുള്ളവരുടെ കുട്ടികളായ ഡോക്യുമെന്റ് ഡ്രീമേഴ്സ് എന്നറിയപ്പെടുന്നവർക്ക് സ്ഥിരതാമസത്തിനുള്ള വഴിയും ഈ നിയമം ഒരുക്കുന്നു. എമിഗ്രേഷൻ ഏജൻസി പരിഷ്കരിക്കാനും വിസ പ്രോസസിംഗ് കാലതാമസം പരിഹരിക്കാനും ആയി 3. 6 ബില്യൺ ഡോളർ ബജറ്റും ഈ ബില്ലിൽ വകയിരുത്തിയിട്ടുണ്ട്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും