UAE’s Jaywan Card Explained: എന്താണ് യു.എ.ഇയുടെ പുതിയ ‘ജയ്‌വാൻ’ കാർഡ്, എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം!
UAE's New Jaywan Card: How to Apply, Benefits, and Everything You Need to Know: എ.ടി.എം വഴിയുള്ള പണം പണമിടപാടുകൾ, കടകളിലെ നിന്നുമുള്ള പർച്ചേസ്, ഓൺലൈൻ ഷോപ്പിംഗ് എന്നിവയ്‌ക്കെല്ലാം ജയ്‌വാൻ കാർഡ് ഉപയോഗിക്കാനാകും. പലചരക്ക് സാധനങ്ങൾ വാങ്ങാനും ടാക്സി ബുക്ക് ചെയ്യാനും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുമെല്ലാം സാധാരണ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ തന്നെ ജയ്‌വാൻ കാർഡ് ഉപയോഗിക്കാം.

Jaywan Card
യു.എ.ഇയിലെ ദൈനംദിന പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ‘ജയ്‌വാൻ’ കാർഡ് എന്ന പുതിയ സംവിധാനം പൂർണ സജ്ജമായി കഴിഞ്ഞൂ. യു.എ.ഇ സെൻട്രൽ ബാങ്കിൻ്റെ ഉപസ്ഥാപനമായ അൽ എത്തിഹാദ് പേയ്‌മെൻ്റ്സ് ആണ് പുതിയ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. യു.എ.ഇയുടെ പേയ്‌മെൻ്റ് ശൃംഖലയെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ഈ കാർഡ് ഉപയോഗിച്ച് യു.എ.ഇ നിവാസികൾക്ക് നിരവധി ആനുകൂല്യങ്ങളും നേടാനുമാകും. എന്നാൽ ഈ കാർഡ് എങ്ങനെ നേടാം, എവിടെയെല്ലാം ഉപയോഗിക്കാം എന്നതിൽ അളുകൾക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. അക്കാര്യങ്ങളാണ് ഇനി വിശദമായി പറയുന്നത്.
നിലവിൽ 11 ധനകാര്യ സ്ഥാപനങ്ങളാണ് ജയ്‌വാൻ കാർഡുകൾ നൽകുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുകളുമായി ബന്ധപ്പെട്ട് കാർഡിനായി അപേക്ഷിക്കാം. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി, ബാങ്ക് ഓഫ് ബറോഡ, സിറ്റി ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ബോട്ടിം, എം-ബാങ്ക്, അൽ അൻസാരി എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങൾ വഴിയാണ് നിലവിൽ ജയ്‌വാൻ കാർഡുകൾ ലഭിക്കുക. മറ്റ് ബാങ്കുകളും എക്സ്ചേഞ്ചുകളും വരും ഘട്ടങ്ങളിൽ ഈ ശൃംഖലയുടെ ഭാഗമാകും.
എവിടെയെല്ലാം ഉപയോഗിക്കാം?
എ.ടി.എം വഴിയുള്ള പണം പണമിടപാടുകൾ, കടകളിലെ നിന്നുമുള്ള പർച്ചേസ്, ഓൺലൈൻ ഷോപ്പിംഗ് എന്നിവയ്‌ക്കെല്ലാം ജയ്‌വാൻ കാർഡ് ഉപയോഗിക്കാനാകും. പലചരക്ക് സാധനങ്ങൾ വാങ്ങാനും ടാക്സി ബുക്ക് ചെയ്യാനും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുമെല്ലാം സാധാരണ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ തന്നെ ജയ്‌വാൻ കാർഡ് ഉപയോഗിക്കാം. നിലവിൽ ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകളാണ് അനുവദിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ ഭാവിയിൽ പുറത്തിറക്കും. ആപ്പിൾ പേ, ഗൂഗിൾ പേ, സാംസങ് പേ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഈ സേവനം വൈകാതെ ലഭ്യമാകും
Also Read: അപേക്ഷകളിൽ ഈ പിഴവുകൾ ഉണ്ടോ? യു.എ.ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ
കാത്തിരിക്കുന്നത് പ്രീമിയം ആനുകൂല്യങ്ങൾ
ജയ്‌വാൻ കാർഡ് ഉടമകളെ ഒട്ടേറെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. പ്രയോരിറ്റി പാസ് വഴി എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭ്യമാകും, ട്രാവൽ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ തുടങ്ങിയ ആനുകൂല്യങ്ങളും കാർഡ് ഉടമകൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടതെ ജയ്‌വാൻ എൻ്റർടെയ്‌നർ അംഗത്വവും ലഭ്യമാകും. വിവിധ മേഖലകളിലായി 150-ലധികം സ്ഥാപനങ്ങളിൽ ഈ കാർഡ് ഉപയോഗിച്ച് ഓഫറുകൾ നേടാനാകും.
ഓൺലൈൻ പണമിടപാടുകളിലും നേരിട്ടുള്ള പർച്ചേസുകളിലും പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇ.എം.വി ചിപ്പ്, ഓൺലൈൻ ഇടപാടുകൾക്ക് 3D സെക്യൂർ ഓതൻ്റിക്കേഷൻ എന്നീ സംവിധാനങ്ങൾ കർഡിൽ നൽകിയിട്ടുണ്ട്. കോൺടാക്റ്റ്‌ലെസ്സ് പിൻ പേയ്‌മെൻ്റ് സംവിധാനവും ഈ കാർഡിൽ ലഭ്യമാണ്. വിദേശ രാജ്യങ്ങളിലും ഈ കാർഡ് ഉപയോഗിക്കാനാകും. പദ്ധതി പൂർണ്ണ തോതിലാകുന്നതോടെ 100-ലധികം രാജ്യങ്ങളിൽ ജയ്‌വാൻ കാർഡ് വഴി പണമിടപാടുകൾ നടത്താനാകും.
English Summary
The UAE Central Bank’s subsidiary has launched the ‘Jaywan’ card to enhance the domestic payment network. Available through eleven financial institutions, the card supports daily transactions, ATMs, and online shopping. It offers premium benefits like airport lounge access and robust security features, with upcoming global acceptance in 100 countries.