Big Ticket: നാട്ടിലിരുന്ന് ഓൺലൈനിൽ എടുത്ത ടിക്കറ്റിനടിച്ചത് 57 കോടി രൂപ; അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഗ്രാൻഡ് പ്രൈസ് തിരുവനന്തപുരം സ്വദേശിക്ക്
Malayali Wins Abu Dhabi Big Ticket Grand Prize: അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഗ്രാൻഡ് പ്രൈസ് തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞ് സ്വന്തമാക്കി. ഇന്ത്യൻ കറൻസിയിൽ ഏകദേശം 57.53 കോടി രൂപയാണ് സമ്മാനം.

അബുദാബി ബിഗ് ടിക്കറ്റ്
അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഗ്രാൻഡ് പ്രൈസ് അടിച്ചത് തിരുവനന്തപുരം സ്വദേശിക്ക്. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞിനാണ് 2.5 കോടി ദിർഹം (ഇന്ത്യൻ കറൻസിയിൽ 57.53 കോടി രൂപ) സമ്മാനം അടിച്ചത്. നാട്ടിലിരുന്ന് ഓൺലൈനായാണ് താജുദ്ദീൻ അലിയാർ കുഞ്ഞ് ടിക്കറ്റ് എടുത്തത്. ഈ മാസം രണ്ടിന് അബുദാബിയിൽ വച്ചായിരുന്നു നറുക്കെടുപ്പ്.
ബിഗ് ടിക്കറ്റ് 274ൻ്റെ നറുക്കെടുപ്പിലാണ് താജുദ്ദീൻ അലിയാർ കുഞ്ഞ് സമ്മാനാർഹനായത്. ഏപ്രിൽ 18നാണ് താജുദ്ദീൻ ടിക്കറ്റ് വാങ്ങിയത്. 306638 എന്നതായിരുന്നു ടിക്കറ്റ് നമ്പർ. നറുക്കെടുപ്പിന് ശേഷം സംഘാടകർ താജുദ്ദീനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹത്തിൻ്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.
ഇന്ത്യയിലിരുന്ന് ഇദ്ദേഹം ഓൺലൈനായി വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഏപ്രിൽ 18നാണ് താജുദ്ദീൻ 306638 നമ്പറിലുള്ള വിജയ ടിക്കറ്റ് വാങ്ങിയത്. എന്നാൽ നറുക്കെടുത്ത ശേഷം സംഘാടകർ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ നറുക്കെടുപ്പിൽ തന്നെ മറ്റ് രണ്ട് മലയാളികൾക്കും സമ്മാനം ലഭിച്ചു. മീന കോശി, സൈഫുദ്ദീൻ കൂനാരി എന്നിവർക്കാണ് ക്യാഷ് പ്രൈസുകൾ ലഭിച്ചത്.