AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE: 13 വർഷത്തെ വാർഷികാവധി എടുത്തില്ല; ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

59,000 Dirhams Compesation For Employee: വാർഷികാവധി എടുക്കാതിരുന്ന ജീവനക്കാരന് നഷ്ടപരിഹാരം അനുവദിച്ച് അബുദാബിയിലെ കോടതി. 13 വർഷത്തെ വാർഷികാവധിയ്ക്ക് പകരമായി 59,000 ദിർഹമാണ് നഷ്ടപരിഹാരം നൽകേണ്ടത്.

UAE: 13 വർഷത്തെ വാർഷികാവധി എടുത്തില്ല; ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
പ്രതീകാത്മക ചിത്രംImage Credit source: Pexels
Abdul Basith
Abdul Basith | Published: 11 Jul 2025 | 03:59 PM

13 വർഷത്തെ വാർഷികാവധി എടുക്കാതിരുന്ന ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി. അബുദാബിയിലെ കോർട്ട് ഓഫ് കാസേഷൻ ആണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. 2009 മുതൽ 2022ൽ കരാർ അവസാനിപ്പിക്കുന്നത് വരെയാണ് ഇയാൾ കമ്പനിയിൽ ജോലി ചെയ്തിരുന്നത്. ഇതിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

അബുദാബിയിലെ കമ്പനിയിലെ ജീവനക്കാരനായിരുന്നു പരാതിക്കാരൻ. 13 വർഷവും തനിക്ക് വാഷികാവധി ഉണ്ടായിരുന്നെന്നും അത് താൻ എടുത്തിട്ടില്ലെന്നും പരാതിക്കാരൻ വാദിച്ചു. ഇതിന് പകരമായി തനിക്ക് നഷ്ടപരിഹാരം വേണമെന്നും ജീവനക്കാരൻ ആവശ്യപ്പെട്ടു. ഈ വാദത്തെ നിരാകരിക്കാൻ കഴിയുന്ന രേഖകൾ സമർപ്പിക്കാൻ കമ്പനിയ്ക്ക് സാധിച്ചില്ല. തുടർന്നാണ് ജീവനക്കാരന് കമ്പനി 59,290 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്.

Also Read: UAE Golden Visa: 23 ലക്ഷം നൽകിയാൽ യുഎഇയിൽ ആജീവനാന്ത ഗോൾഡൻ വിസ? കേട്ടതൊന്നുമല്ല സത്യം

നേരത്തെ, കീഴ്ക്കോടതി ജീവനക്കാരന് അനുകൂലമായി വിധിച്ചെങ്കിലും പരമാവധി രണ്ട് വർഷത്തെ വാർഷികാവധിയ്ക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. ഇതിനെതിരെ ജീവനക്കാരൻ മേൽക്കോടതിയെ സമീപിക്കുകയായിരുന്നു. ജോലി ചെയ്ത മുഴുവൻ കാലയളവിലെയും വാർഷികാവധി പരിഗണിക്കണമെന്നും അതിന് തത്തുല്യമായ നഷ്ടപരിഹാരം നൽകണമെന്നും മേൽക്കോടതി ഉത്തരവിട്ടു.