Banned Items: നവ്യക്ക് പറ്റിയ അബദ്ധം നിങ്ങൾക്ക് പറ്റരുത്! വിദേശത്തേക്ക് ഈ വസ്തുക്കൾ ഒരിക്കലും കൊണ്ടുപോകരുത്; അനാവശ്യ പിഴ ഒഴിവാക്കാം

Banned Items in Other Countries: ഓസ്‌ട്രേലിയന്‍ നിയമപ്രകാരം മുല്ലപ്പൂ കൈവശം വെക്കുന്നത് ശിക്ഷാർഹമാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു നവ്യയുടെ പ്രതികരണം.ഇതേപോലെ പല രാജ്യങ്ങളിലും പലതും കൊണ്ടുപോകുന്നത് വലിയ പിഴയ്ക്ക് കാരണമാകും. അത് എന്തൊക്കെ എന്ന് നോക്കാം.

Banned Items: നവ്യക്ക് പറ്റിയ അബദ്ധം നിങ്ങൾക്ക് പറ്റരുത്! വിദേശത്തേക്ക് ഈ വസ്തുക്കൾ ഒരിക്കലും കൊണ്ടുപോകരുത്; അനാവശ്യ പിഴ ഒഴിവാക്കാം

Navya Nair

Published: 

12 Sep 2025 14:23 PM

വിദേശത്തേക്ക് പോകുന്നവർ പലപ്പോഴും നാട്ടിൽ സുലഭമായി ലഭിക്കുന്ന സാ​ധനങ്ങൾ കൊണ്ടുപോകാറുണ്ട്. എന്നാൽ ചില സാധനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ വിലക്കുള്ളത് പലരും അറിയാതെ പോകുന്നു. ഇത് വലിയ പിഴയോ തടവ് ശിക്ഷയോ ലഭിക്കാൻ കാരണമാകുന്നു. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസമാണ് നടി നവ്യ നായർ ഓസ്‌ട്രേലിയയിൽ മുല്ലപ്പൂ കൊണ്ടുപോയത്. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുപോയതിനാണ് നടിക്ക് 1.14 ലക്ഷത്തോളം രൂപ പിഴ ലഭിച്ചത്.

ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ധാരണക്കുറവാണ് നടിക്ക് ഇത്തരം ഒരു ദുരാനുഭവം ഉണ്ടാകാൻ കാരണം. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചായിരുന്നു അധികൃതര്‍ മുല്ലപ്പൂ അനധികൃതമായി കൈവശം വച്ചെന്ന കുറ്റത്തിന് നവ്യ നായര്‍ക്ക് പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നവ്യ. പിന്നാലെ താരം തന്നെയാണ് പിഴയുടെ കഥ ആരാധകരുമായി പങ്കുവച്ചത്.

ഓസ്‌ട്രേലിയന്‍ നിയമപ്രകാരം മുല്ലപ്പൂ കൈവശം വെക്കുന്നത് ശിക്ഷാർഹമാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു നവ്യയുടെ പ്രതികരണം. ഇതോടെയാണ് ഓസ്‌ട്രേലിയയിലേക്ക് മുല്ലപ്പൂ കൊണ്ടുപോകരുതെന്ന കാര്യം നവ്യയടക്കം പലരും അറിയുന്നത്. ഇതേപോലെ പല രാജ്യങ്ങളിലും പലതും കൊണ്ടുപോകുന്നത് വലിയ പിഴയ്ക്ക് കാരണമാകും. അത് എന്തൊക്കെ എന്ന് നോക്കാം.

Also Read:‘മുല്ലപ്പൂ ബാഗിൽ ഒളിപ്പിച്ചല്ല കൊണ്ടുപോയത്, അവർക്ക് മാനുഷിക പരിഗണന നൽകാമായിരുന്നു’; നവ്യ നായർ

കുട്ടികൾക്ക് നടക്കുന്നത് പരിശീലിക്കാനായി ബേബി വാക്കേഴ്‌സ് ഉപയോ​ഗിക്കുന്നവരാണ് നമ്മൾ, എന്നാൽ 2004 മുതൽ കനേ‌ഡിയൻ സർക്കാർ ഇവ നിരോധിച്ചിരുന്നു. കുട്ടികൾക്ക് ഇത് അപകടം ഉണ്ടാകുമെന്ന് കരുതിയാണ് ഇവ നിരോധിച്ചിരിക്കുന്നത്. ഇത് കൊണ്ടുപോയാൽ ഏകദേശം 88 ലക്ഷം രൂപ വരെ പിഴ ലഭിച്ചേക്കാം.

ചൂയിങ് ഗം ചവയ്ക്കുന്നത് ഒരു ശീലമാക്കിയവരാണ് മിക്കവരും. എന്നാൽ സിംഗപ്പൂരിൽ ഇത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ വൃത്തികേടാകാൻ സാധ്യത കണക്കിലെടുത്താണ് ഇവ നിരോധിച്ചിട്ടുള്ളത്.മിക്കവരും ധരിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ജീൻസ്. എന്നാൽ ഉത്തരകൊറിയയിൽ നീല ജീൻസിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ചൈന, ഇറാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ വിഡിയോ ഗെയിമുകളും നിരോധിച്ചിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും