മലയാളികൾക്ക് ആശ്വാസം; ഗൾഫ് സെക്ടറിലെ വിമാന സർവീസുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്; പുതിയ സമയക്രമങ്ങൾ ഇങ്ങനെ
Relief for Expats: Air India Express Expands West Asia Network with Resumed Services: കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ എയർ ഇന്ത്യാ എക്സ്പ്രെസ്സ് വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക. ഇതുകൂടാതെ മസ്കറ്റ് - മംഗളുരു വിമാന സർവീസ് ജൂലൈ മൂന്ന് മുതൽ പുനരാരംഭിക്കും

പ്രതീകാത്മക ചിത്രം
ദുബായ്: ഗൾഫ് മലയാളികൾക്ക് ആശ്വാസമാകുന്ന വാർത്തയുമായി എയർ ഇന്ത്യ എൽക്സ്പ്രെസ്സ്. ഗൾഫ് മേഖലയിലേക്കുള്ള തങ്ങളുടെ മുഴുവൻ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രെസ്സ് പുനഃസ്ഥാപിച്ചു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും കുവൈത്ത്, ഒമാനിലെ സലാല എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് പുനരാരംഭിച്ചിരിക്കുന്നത്. മലബാറിൽ നിന്നുമുള്ള യാത്രക്കാർക്കാണ് സർവ്വികൾ പുനഃസ്ഥാപിച്ചതോടെ വലിയ ആശ്വാസം ലഭിക്കുക.
കോഴിക്കോട് – സലാല സർവീസ് ജൂലൈ രണ്ട് മുതൽ പുനരാരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രെസ്സ് അറിയിച്ചു. കോഴിക്കോട് – കുവൈത്ത് സർവീസുകൾ ജൂലൈ 3-നും, ബംഗളുരു-കുവൈത്ത് സർവീസുകൾ ജൂലൈ 4-നും ആരംഭിക്കും. വരും ദിവസങ്ങളിൾ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും വിമാന കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സമയ ക്രമം ഇങ്ങനെ
- കോഴിക്കോട് – സലാല: ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ് നടത്തുക. ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലായിരിക്കും സർവീസുകൾ
- കോഴിക്കോട് – കുവൈത്ത്: ജൂലൈ മൂന്നിന്നാണ് ഈ സർവിസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ഒരു സർവീസ് മാത്രമേ ഉണ്ടകൂ. ജൂലൈ അഞ്ച് മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ എന്ന നിലയിലേക്ക് ഉയർത്തും.
- ബെംഗളുരു – കുവൈത്ത്: ജൂലൈ 4ന് ഒരു സർവീസ് എന്ന നിലയിലായിരിക്കും ആരംഭിക്കുക. ജൂലൈ 7 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളായി വർധിപ്പിക്കും.
Also Read: Etihad Rail: കുറഞ്ഞ ചിലവിൽ രാജകീയ യാത്ര, എത്തിഹാദ് റെയിലിൻ്റെ ടിക്കറ്റ് നിരക്കുകൾ, ഓഫറുകൾ; കൂടുതൽ അറിയാം…!
കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ എയർ ഇന്ത്യാ എക്സ്പ്രെസ്സ് വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക. ഇതുകൂടാതെ മസ്കറ്റ് – മംഗളുരു വിമാന സർവീസ് ജൂലൈ മൂന്ന് മുതൽ പുനരാരംഭിക്കും. നിലവിൽ മസ്കറ്റിൽ നിന്നും ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് ആഴ്ചയിൽ 40 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രെസ്സ് നടത്തുന്നത്. .
ഏപ്രിൽ മാസം മുതൽ തന്നെ യു.എ.ഇയിലേക്കുള്ള സർവീസുകൾ കമ്പനി പുനഃസ്ഥാപിച്ച് തുടങ്ങിയിരുന്നു. ഇതോടൊപ്പം നവി മുംബൈ – അബുദാബി, ഗുവാഹത്തി – അബുദാബി, ഗുവാഹത്തി – ദുബായ് തുടങ്ങി പുതിയ റൂട്ടുകളും ആരംഭിച്ചിരുന്നു. അമേരിക്ക ഇസ്രായേൽ ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഗർഫ് മേഖലയിലെ വ്യോമ പാതകൾ അടയ്ക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വിമാന കമ്പനികൾ സർവീസുകൾ വെട്ടിക്കുറക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. ഈ പ്രതിസന്ധികൾക്ക് ശേഷമാണ് ഇപ്പോൾ സർവീസുകൾ പുനരാർംഭിക്കുന്നത്.
സലാല സർവീസുകൾ പുനരാംഭിക്കുന്നതൊടെ ഒമാനിലെ സലാല, മസ്കറ്റ് എന്നീ രണ്ട് അന്താരാഷ്ട്ര വിമാനത്തവളങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രെസ്സിന് ഇപ്പോൾ സർവീസുകളുണ്ട്. ഗൾഫ് മേഖലയിൽ നിലവിൽ ബഹറൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ, സൗദി അറേബ്യ യു.എ.ഇ തുടങ്ങി 13 ഗൾഫ് നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. ഈ മേഖലകളിൽ നിന്ന് ഇന്ത്യയിലെ 18 നഗരങ്ങളിലേക്ക് 780 സർവീസുകൾ കമ്പനി നേരിട്ട് നടത്തുന്നുണ്ട്.
English Summary
Air India Express has fully restored its flight services across the West Asia network following recent regional disruptions. The airline resumed crucial routes connecting Kozhikode and Bengaluru to Kuwait and Salalah. With increased flight frequencies and new routes, the airline now operates hundreds of weekly flights for summer travelers.