AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thailand-Delhi Flight: ബോംബ് ഭീഷണി: ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തായ്‌ലന്റിൽ അടിയന്തരമായി ഇറക്കി

Air India Thailand-Delhi Flight: ബാത്ത് റൂമിന്റെ ചുവരിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ബോംബ് എന്ന് തോന്നിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.

Thailand-Delhi Flight: ബോംബ് ഭീഷണി: ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തായ്‌ലന്റിൽ അടിയന്തരമായി ഇറക്കി
പ്രതീകാത്മക ചിത്രം Image Credit source: PTI
sarika-kp
Sarika KP | Updated On: 13 Jun 2025 13:39 PM

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്‌ലന്‍ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ്‌ ചെയ്തു. എയർ ഇന്ത്യ എഐ 379 വിമാനമാണ് തായ്‌ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.

ന്യൂഡൽഹിയിലേക്ക് 156 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് ഭീഷണിയെ തുടർന്ന് അടിയന്തരമായി ഇറക്കിയത്. പ്രാദേശികസമയം രാവിലെ ഒന്‍പതരയോടുകൂടിയാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ബാത്ത് റൂമിന്റെ ചുവരിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കിയ ശേഷം പരിശോധന നടത്തി.  വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.

 

പ്രാഥമിക പരിശോധനയിൽ ബോംബ് എന്ന് തോന്നിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇക്കാര്യം അധികൃതർ വെളിപ്പെടുത്തി. വിമാനത്തിൽ ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയ യാത്രക്കാരനെ തായ് വിമാനത്താവള ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു.