Argentina Earthquake : അർജൻ്റീനയിലും ചിലിയിലും വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തി
Argentina Earthquake News : രണ്ട് വലിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് യുഎസ് ജിയോളജിക്കൽ സർവെ അറിയിക്കുന്നത്.
Representational ImageImage Credit source: PTI
ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ അർജൻ്റീനയിലും ചിലിയിലും വൻ ഭൂകമ്പം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു. അർജൻ്റീനയിലും ചിലിയുടെ തെക്കൻ തീരദേശത്തിനോട് അടുത്തുമാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. രണ്ടിലേറ തവണ ചലനങ്ങൾ ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. ഭൂകമ്പം ഉണ്ടായതിന് പിന്നാലെ അർജൻ്റീനയുടെയും ചിലിയുടെയും ദുരന്തനിവരാണ അതോറിറ്റി സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സുനാമി സാധ്യത മേഖലയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടർന്ന് വരികയാണ്.
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക