AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pak Airspace: യൂറോപ്യന്‍ വിമാനക്കമ്പനികള്‍ പാക് വ്യോമപാത ഒഴിവാക്കുന്നു; സ്വമേധയാ ഉള്ള തീരുമാനമെന്ന് റിപ്പോര്‍ട്ട്

Western Airlines Avoid Pak Airspace: ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേസ്, സ്വിസ്, എയര്‍ ഫ്രാന്‍സ്, ഇറ്റലിയുടെ ഐടിഎ, പോളണ്ടിന്റെ ലോട്ട് എന്നീ യൂറോപ്യന്‍ വിമാനക്കമ്പനികളിലാണ് നിലവില്‍ പാക് വ്യോമപാത ഒഴിവാക്കി കൊണ്ട് സര്‍വീസ് നടത്തുന്നത്.

Pak Airspace: യൂറോപ്യന്‍ വിമാനക്കമ്പനികള്‍ പാക് വ്യോമപാത ഒഴിവാക്കുന്നു; സ്വമേധയാ ഉള്ള തീരുമാനമെന്ന് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 02 May 2025 20:22 PM

ഇസ്ലമാബാദ്: പാക് വ്യോമപാത ഒഴിവാക്കി യൂറോപ്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പുറമെ പ്രമുഖ് യൂറോപ്യന്‍ വിമാന സര്‍വീസുകളും പാക് വ്യോമപാത ഒഴിവാക്കി എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനികള്‍ സ്വമേധയാ എടുത്ത തീരുമാനമാണിതെന്നും നിലവില്‍ വിലക്കുകളൊന്നും തന്നെയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേസ്, സ്വിസ്, എയര്‍ ഫ്രാന്‍സ്, ഇറ്റലിയുടെ ഐടിഎ, പോളണ്ടിന്റെ ലോട്ട് എന്നീ യൂറോപ്യന്‍ വിമാനക്കമ്പനികളിലാണ് നിലവില്‍ പാക് വ്യോമപാത ഒഴിവാക്കി കൊണ്ട് സര്‍വീസ് നടത്തുന്നത്.

പാക് വ്യോമപാത ഒഴിവാക്കിയതോടെ യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങള്‍ ഒരു മണിക്കൂറിലധികം യാത്ര ചെയ്യേണ്ടതായി വരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ സ്വമേധയാ ഈ തീരുമാനമെടുത്തതെന്നാണ് വിവരം.

Also Read: Pakistan FM Stations: ഇന്ത്യൻ പാട്ടുകൾ ഇനി കേൾക്കാൻ പാടില്ല; പാക്ക് എഫ്എം സ്റ്റേഷനുകളിൽ വിലക്ക്

അതേസമയം, യൂറോപ്യന്‍ വിമാനക്കമ്പനികള്‍ ഈ നടപടിയിലൂടെ ലക്ഷകണക്കിന് ഡോളറിന്റെ നഷ്ടമാണ് പാക്കിസ്താന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പാക്കിസ്താന് മാത്രമല്ല പാക് വ്യോമപാത ഒഴിവാക്കിയതിലൂടെ എയര്‍ ഇന്ത്യക്കും നഷ്ടമുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് 60 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുന്നതെന്നാണ് കണക്ക്.