AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vladimir Putin: ട്രംപുമായുള്ള താരിഫ് പോര് മുറുകുന്നതിനിടെ പുടിന്‍ ഇന്ത്യയിലേക്ക്

Vladimir Putin To Visit India: ഈ വര്‍ഷം അവസാനത്തോടെ പുടിന്‍ ഇന്ത്യയിലെത്തിയേക്കുമെന്ന് ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനത്തോടെ പുടിന്‍ ഇന്ത്യയിലെത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍

Vladimir Putin: ട്രംപുമായുള്ള താരിഫ് പോര് മുറുകുന്നതിനിടെ പുടിന്‍ ഇന്ത്യയിലേക്ക്
നരേന്ദ്ര മോദിയും വ്‌ളാഡിമിർ പുടിനുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 07 Aug 2025 | 03:54 PM

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. നിലവില്‍ റഷ്യന്‍ യാത്രയിലാണ് ഡോവല്‍. എന്നാല്‍ പുടിന്‍ എന്നാണ് ഇന്ത്യയിലെത്തുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ പുടിന്‍ ഇന്ത്യയിലെത്തിയേക്കുമെന്ന് ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനത്തോടെ പുടിന്‍ ഇന്ത്യയിലെത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. ഒരുവശത്ത് ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് പോര് മുറുകുന്നതിനിടെയാണ് പുടിന്‍ ന്യൂഡല്‍ഹിയിലേക്ക് എത്തുന്നത്.

ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് ട്രംപ് ആദ്യം 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത്. പിന്നീട് ഇത് 25 ശതമാനം കൂടി വര്‍ധിപ്പിച്ച് ആകെ 50 ശതമാനമാക്കി. യുക്രൈനുമായുള്ള സംഘര്‍ഷം വെള്ളിയാഴ്ചയോടെ നിര്‍ത്താന്‍ റഷ്യ തയ്യാറായില്ലെങ്കില്‍, റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ സെക്കന്‍ഡറി താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് യുഎസിന്റെ പുതിയ ഭീഷണി.

Also Read: Donald Trump: ട്രംപ് പണി പറ്റിച്ചു, ഇന്ത്യയ്ക്ക് മേല്‍ താരിഫ് കുത്തനെ കൂട്ടി, ഇത്തവണ വര്‍ധിപ്പിച്ചത് ഇത്രയും

വരും ദിവസങ്ങളിൽ പുടിൻ ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള വേദി സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും പിന്നീട് പ്രഖ്യാപിക്കുമെന്നും റഷ്യൻ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.