AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Baba Vanga: മൂന്നാംലോക മഹായു​ദ്ധവും ദുരന്തങ്ങളും, 2026ൽ സംഭവിക്കുന്നതെന്ത്?

Baba Vanga Prediction: നോസ്ട്രഡാമസിനു ശേഷം ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. 1996ൽ അന്തരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങൾ ഇന്നും സൈബറിടങ്ങളിൽ ചർച്ചാ വിഷയമാണ്.

Baba Vanga: മൂന്നാംലോക മഹായു​ദ്ധവും ദുരന്തങ്ങളും, 2026ൽ സംഭവിക്കുന്നതെന്ത്?
Baba VangaImage Credit source: social media/getty images
nithya
Nithya Vinu | Updated On: 19 Sep 2025 14:27 PM

കാലമെത്ര കഴിഞ്ഞാലും പ്രവചനങ്ങളെ കുറിച്ച് അറിയാൻ ആളുകൾക്ക് എപ്പോഴും താൽപര്യമേറെയാണ്. പ്രവചനങ്ങളിലൂടെ വാർത്തകളിൽ ഇടം നേടുന്ന വ്യക്തികളിൽ പ്രധാനിയാണ് ബാബ വാം​ഗ. നോസ്ട്രഡാമസിനു ശേഷം ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. 1996ൽ അന്തരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങൾ ഇന്നും സൈബറിടങ്ങളിൽ ചർച്ചാ വിഷയമാണ്.

ഇപ്പോഴിതാ, 2026ൽ സംഭവിക്കാൻ പോകുന്നതിനെ കുറിച്ചുള്ള ബാബ വാം​ഗയുടെ പ്രവചനങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ ഇവയെല്ലാം അടുത്ത വർഷം ഉണ്ടാകുമെന്നും ഭൂമിയുടെ കരഭാഗത്തിന്റെ ഏഴ് മുതൽ എട്ട് ശതമാനം വരെ ഈ പ്രകൃതിദുരന്തങ്ങളിൽ ബാധിക്കപ്പെടുമെന്നും വാം​ഗ പ്രവചിച്ചതായാണ് പറയപ്പെടുന്നത്.

ALSO READ: മരണസമയത്തും ശേഷവും തലച്ചോറിനു സംഭവിക്കുന്നത് എന്ത്? വിദശീകരിച്ച് വിദ​ഗ്ധർ

മൂന്നാം ലോകമഹായുദ്ധം

മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ളതാണ് വംഗയുടെ പ്രവചനമാണ് ഏറ്റവും പ്രധാനം. 2026 ൽ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുമെന്ന് അവർ പ്രവചിച്ചതായി പറയപ്പെടുന്നു. ആഗോള ശക്തികൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ, തായ്‌വാനെ ചൈന ഏറ്റെടുക്കാനുള്ള സാധ്യത, റഷ്യയും യുഎസ്എയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ എന്നിവയാണ് വരാനിരിക്കുന്ന വർഷത്തെ അവരുടെ മറ്റ് പ്രവചനങ്ങൾ.

എഐയും അന്യഗ്രഹജീവികളും

2026 ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വലിയ പുരോഗതി കൈവരിക്കുമെന്നും അത് മനുഷ്യരാശിയുടെ മേൽ ആധിപത്യം സ്ഥാപിക്കുമെന്നും വാൻഗ പറയുന്നു. അന്യഗ്രഹജീവികളുമായുള്ള ആദ്യ സമ്പർക്കം അടുത്ത വർഷം നവംബറിൽ നടക്കുമെന്നാണ് വാം​ഗയുടെ മറ്റൊരു പ്രവചനം. അതേസമയം, ഇതിനൊന്നും കൃത്യമായ തെളിവുകളോ അടിസ്ഥാനമോ ഇല്ലെന്നതും ശ്രദ്ധേയമാണ്.