AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bahrain Visa: ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈന്‍ വിസ വെറും 1,168 രൂപയ്ക്ക്; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

Bahrain Visa Application: ബഹ്‌റൈനില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യക്കാര്‍ക്കും വിസ ആവശ്യമാണ്. മുന്‍കൂട്ടി ഓണ്‍ലൈനായി അപേക്ഷിച്ച് ലഭിക്കുന്ന ഇ വിസയോ, വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന വിസ ഓണ്‍ അറൈവലോ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Bahrain Visa: ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈന്‍ വിസ വെറും 1,168 രൂപയ്ക്ക്; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Alexander W Helin/Getty Images Creative
shiji-mk
Shiji M K | Updated On: 20 Sep 2025 15:21 PM

ബഹ്‌റൈന്‍ എല്ലാക്കാലത്തും സഞ്ചാരികളുടെ ഇഷ്ട നഗരമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകള്‍, തിളങ്ങുന്ന ഗ്ലാസ് ഗോപുരങ്ങള്‍ എന്നിവ ആളുകളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു. കാഴ്ചകള്‍ കാണാന്‍ മാത്രമല്ല അടിപൊളി ഷോപ്പിങ് അനുഭവം സ്വന്തമാക്കാനും ബഹ്‌റൈനിലേക്ക് പോകാം. എന്നാല്‍ യാത്ര എപ്പോഴും വിസ ലഭ്യമാകുന്നതോടെ മാത്രമേ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.

ബഹ്‌റൈന്‍ വിസ

ബഹ്‌റൈനില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യക്കാര്‍ക്കും വിസ ആവശ്യമാണ്. മുന്‍കൂട്ടി ഓണ്‍ലൈനായി അപേക്ഷിച്ച് ലഭിക്കുന്ന ഇ വിസയോ, വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന വിസ ഓണ്‍ അറൈവലോ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇവ രണ്ടിനും സാധുവായ പാസ്‌പോര്‍ട്ട്, മടക്കയാത്രയുടെ വിവരങ്ങള്‍, പണം എന്നിവ ആവശ്യമാണ്. എന്നാല്‍ ഈ വിസകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കൊരിക്കലും അവിടെ ജോലി ചെയ്യാന്‍ സാധിക്കില്ല.

വിസകള്‍

വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി നടത്തുന്ന യാത്രകള്‍ക്ക് വ്യത്യസ്ത വിസകള്‍ ഉപയോഗിക്കണം.

1. ടൂറിസ്റ്റ്/വിസിറ്റ് വിസ

അവധിക്കാല യാത്രകള്‍, സുഹൃത്തുക്കളെ സന്ദര്‍ശിക്കല്‍ അല്ലെങ്കില്‍ കുടുംബത്തോടൊപ്പം താമസിക്കല്‍ എന്നിവയ്ക്ക് ഈ വിസ ഉപയോഗിക്കാം. സിംഗിള്‍-എന്‍ട്രി അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍-എന്‍ട്രി ഫോര്‍മാറ്റുകളില്‍ ഈ വിസ ലഭ്യമാണ്.

2. ട്രാന്‍സിറ്റ് വിസ

യാത്രയുടെ ഭാഗമായി ബഹ്‌റൈനിലൂടെ കടന്നുപോകുന്നവര്‍ക്കുള്ളതാണ് ഈ വിസ.

3. വര്‍ക്ക് വിസ

ജോലിക്കായി പോകുന്നവര്‍ക്കുള്ളതാണ് വര്‍ക്ക് വിസ. തൊഴിലുടമ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി വഴി ഈ വിസയ്ക്കായി അപേക്ഷിക്കണം.

ബഹ്‌റൈന്‍ വിസ ഫീസ്

വിസയ്ക്കായി നിങ്ങള്‍ ചെലവഴിക്കേണ്ടി വരുന്ന ഫീസ് അതിന്റെ തരത്തെയും കാലാവധിയെയും ആശ്രയിച്ചിരിക്കും.

ഓണ്‍ലൈന്‍ വിസ ഫീസ്

  • 2 ആഴ്ചത്തെ സിംഗിള്‍ എന്‍ട്രി- ബിഡി 10,000 (ഐഎന്‍ആര്‍ 2,336)
  • 3 ആഴ്ചത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി- ബിഡി 17,000 (ഐഎന്‍ആര്‍ 3,972)
  • ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി- ബിഡി 45,000 (ഐഎന്‍ആര്‍ 10,515)

ഓണ്‍ അറൈവല്‍ വിസ ഫീസ്

  • 2 ആഴ്ചത്തെ സിംഗിള്‍ എന്‍ട്രി- ബിഡി 5,000 (ഐഎന്‍ആര്‍ 1,168)
  • 3 മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി- ബിഡി 12,000 (ഐഎന്‍ആര്‍ 2,804)

വിസ അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍

  • സാധുവായ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്
  • മടക്കയാത്ര വിമാന ടിക്കറ്റ്
  • ബഹ്‌റൈനിലെ ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ എവിടെയാണ് താമസിക്കുന്നത് എന്നതിന്റെ വിവരങ്ങള്‍
  • നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ സ്‌റ്റേറ്റ്‌മെന്റ് കുറഞ്ഞത് 1,000 യുഎസ് ഡോളര്‍ ബാലന്‍സ് ഉണ്ടായിരിക്കണം.

Also Read: H1B Visa: എച്ച്1ബി വിസ ഫീസ് ഉയര്‍ത്തി; എന്താണ് ഗോള്‍ഡ്, പ്ലാറ്റിനം, കോര്‍പ്പറേറ്റ് ഗോള്‍ഡ് കാര്‍ഡുകള്‍?

അപേക്ഷ എങ്ങനെ

  • ബഹ്‌റൈന്റെ ഔദ്യോഗിക വിസ പോര്‍ട്ടലില്‍ നിങ്ങളുടെ യോഗ്യത പരിശോധിക്കുക
  • ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കാം.

വിസ ഓണ്‍ അറൈവല്‍

  • എല്ലാ രേഖകളും സഹിതം ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുക.
  • വിസ കൗണ്ടറിനെ സമീപിച്ച് ഫീസ് അടയ്ക്കണം.
  • വിരലടയാളം അല്ലെങ്കില്‍ ഫോട്ടോ പോലുള്ള ബയോമെട്രിക് പരിശോധനകള്‍ വേണ്ടി വരും.
  • കസ്റ്റംസ് മായ്ച്ച് ലഗേജുകള്‍ ശേഖരിക്കുക.