Dubai Expats: ജോലി പോയാല്‍ പോട്ടെ; ദുബായില്‍ ജീവിക്കാന്‍ പുതിയ വഴി കണ്ടെത്തി പ്രവാസികള്‍
UAE Job Market: ജോലി നഷ്ടപ്പെട്ടാലും ദുബായില്‍ തന്നെ തുടരാന്‍ പലരും തീരുമാനിച്ചത് പുത്തന്‍ ട്രെന്‍ഡിനാണ് തുടക്കമിട്ടത്. ദുബായിലുള്ള പ്രവാസികളായ യുവാക്കള്‍ നിലവില്‍ വരുമാനം കണ്ടെത്തുന്നതിനായി എയര്‍ബിഎന്‍ബിയെ തിരഞ്ഞെടുത്തിരിക്കുകയാണ്.
ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നവര്‍ ഈയടുത്ത കാലത്തായി വലിയ ആശങ്കയിലാണ്. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നത് പലരെയും പ്രതിസന്ധിയിലാഴ്ത്തുന്നു. സ്വദേശിവത്കരണം ഉള്‍പ്പെടെ കര്‍ശനമാക്കുന്നതാണ് നിരവധിയാളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണം. ഇതോടെ പലര്‍ക്കും നിരാശയോടെ നാട്ടിലേക്ക് മടങ്ങേണ്ടതായി വന്നു,
എന്നാല്‍ ജോലി നഷ്ടപ്പെട്ടാലും ദുബായില്‍ തന്നെ തുടരാന്‍ പലരും തീരുമാനിച്ചത് പുത്തന്‍ ട്രെന്‍ഡിനാണ് തുടക്കമിട്ടത്. ദുബായിലുള്ള പ്രവാസികളായ യുവാക്കള്‍ നിലവില്‍ വരുമാനം കണ്ടെത്തുന്നതിനായി എയര്‍ബിഎന്‍ബിയെ തിരഞ്ഞെടുത്തിരിക്കുകയാണ്.
ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ദീര്‍ഘകാലത്തേക്ക് വാടകയ്‌ക്കെടുത്ത് ഹോളിഡേ ഹോംസ് എന്ന രീതിയിലാണ് പുതിയ ബിസിനസ്. വാടകയ്‌ക്കെടുത്ത പ്രോപ്പര്‍ട്ടികള്‍ മനോഹരമായി ഫര്‍ണിഷ് ചെയ്ത് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാണ് അതിഥികളെ കാത്തിരിക്കുന്നത്. ദുബായില്‍ എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ എയര്‍ബിഎന്‍ബി ബിസിനസിലേക്ക് എത്തിക്കഴിഞ്ഞു.




Also Read: Dubai Gold Rate: പ്രവാസികള്‍ക്ക് തിരിച്ചടി; ദുബായില്‍ വീണ്ടും സ്വര്‍ണവില വര്‍ധിച്ചു
എന്നാല്‍ എല്ലാ സമയത്തും എയര്‍ബിഎന്‍ബിയ്ക്ക് ഡിമാന്‍ഡില്ല. ശൈത്യകാലത്താണ് ആളുകള്‍ കൂടുതലായി ഇങ്ങോട്ടേക്ക് എത്തുന്നത്. ഡിസംബര്‍ അവസാനത്തോടെയാണിത്. യുഎഇയിലേക്ക് വിനോദ സഞ്ചാരികളെത്തുന്ന ഈ സമയം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുന്നു.
വേനല്‍ക്കാലം നല്‍കുന്ന ബിസിനസ് തളര്‍ച്ച ഡിസംബറോടെ പരിഹരിക്കാനാകും. എന്നാല്‍ ഈ ബിസിനസിലേക്ക് ഇറങ്ങുന്നവര്‍ രാജ്യത്തെ നിയമങ്ങള്‍ കൃത്യമായി മനസിലാക്കുകയും പാലിക്കുകയും വേണം. കെട്ടിട സുരക്ഷയിലും മറ്റ് കാര്യങ്ങളിലുമുണ്ടാകുന്ന വീഴ്ച ദോഷം ചെയ്യും.