ആഗോള ഐക്യത്തിന് ബിഎപിഎസും യുഎന്നും കൈകോർത്തിട്ട് 30 വർഷം; വിയന്നയിലെ യുഎൻ ഓഫീസിൽ ആഘോഷം

ബിഎപിഎസും യുഎൻ. ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലുമായുള്ള (ECOSOC) സഹകരണത്തിൻ്റെ 30-ാം വാർഷികം, കൂടാതെ പ്രമുഖ് സ്വാമി മഹാരാജ് 2000-ൽ ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് നടന്ന മില്ലേനിയം വേൾഡ് പീസ് സമ്മിറ്റിൽ നടത്തിയ ചരിത്രപരമായ പ്രസംഗത്തിൻ്റെ 25-ാം വാർഷികം എന്നിങ്ങനെ രണ്ട് സുപ്രധാന നാഴികക്കല്ലുകളും ആഘോഷത്തിൻ്റെ ഭാഗമായി.

ആഗോള ഐക്യത്തിന് ബിഎപിഎസും യുഎന്നും കൈകോർത്തിട്ട് 30 വർഷം; വിയന്നയിലെ യുഎൻ ഓഫീസിൽ ആഘോഷം
Updated On: 

22 Nov 2025 14:33 PM

ആഗോള സൗഹൃദവും സമാധാനവും ലക്ഷ്യമിട്ടുകൊണ്ട് ബിഎപിഎസും ഐക്യരാഷ്ട്രസഭയും തമ്മിൽ കൈകോർത്തിട്ട് 30 വർഷം തികഞ്ഞു. ഇതിൻ്റെ ഭാഗമായി ഓസ്ട്രിയയിലെ വിയന്നയിലുള്ള യുഎൻ ഓഫീസിൽ BAPS സ്വാമിനാരായൺ സൻസ്ഥയും (BAPS) ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനും ചേർന്ന് പ്രത്യേക സമ്മേളനവും ആഘോഷവും സംഘടിപ്പിച്ചു.

ബിഎപിഎസും യുഎൻ. ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലുമായുള്ള (ECOSOC) സഹകരണത്തിൻ്റെ 30-ാം വാർഷികം, കൂടാതെ പ്രമുഖ് സ്വാമി മഹാരാജ് 2000-ൽ ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് നടന്ന മില്ലേനിയം വേൾഡ് പീസ് സമ്മിറ്റിൽ നടത്തിയ ചരിത്രപരമായ പ്രസംഗത്തിൻ്റെ 25-ാം വാർഷികം എന്നിങ്ങനെ രണ്ട് സുപ്രധാന നാഴികക്കല്ലുകളും ആഘോഷത്തിൻ്റെ ഭാഗമായി.

അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, കെനിയ, മലേഷ്യ, മ്യാൻമർ, സിംഗപ്പൂർ, തായ്‌ലൻഡ്, യുഎസ്എ. എന്നീ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പ്രമുഖരും, യുഎൻ ഉദ്യോഗസ്ഥരും, കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സമാധാനം, സൗഹൃദം, സേവനം എന്നിവയോടുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ഈ വേദിയിൽ വെച്ച് ആവർത്തിച്ച് ഉറപ്പിച്ചു.

ഇന്ത്യൻ മിഷനിലെ കൗൺസിലർ വിക്രം ജീത് ദുഗ്ഗൽ സംസാരിക്കവെ BAPS-ൻ്റെയും യു.എൻ്റെയും പൊതുവായ ധാർമ്മികതയെ പ്രശംസിച്ചു. ഐക്യം, ഉൾക്കൊള്ളൽ, കൂട്ടായ പുരോഗതി എന്നിവയാണ് ഇരു സ്ഥാപനങ്ങളെയും നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ ആറ്റോമിക് എനർജി ഏജൻസിയിലെ (IAEA) അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ പെരി ലിൻ ജോൺസൺ, ‘വെളിച്ചം, സമാധാനം, പങ്കാളിത്തം’ എന്ന പരിപാടിയുടെ പ്രമേയങ്ങളെ അഭിനന്ദിച്ചു. യുക്രെയ്‌നിലെ അഭയാർത്ഥികൾക്കായുള്ള BAPS-ൻ്റെ സേവനങ്ങളെയും യുഎസിലെ മറ്റ് പ്രവർത്തനങ്ങളെയും പരാമർശിച്ചുകൊണ്ട്, “BAPS-ൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ വീണ്ടും വീട്ടിലെത്തിയതുപോലെ തോന്നുന്നു” എന്നും അവർ കൂട്ടിച്ചേർത്തു.

യുഎൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനിലെ (UNIDO) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ യുകോ യാസുനാഗ, സുസ്ഥിര വികസനത്തിനായി സിവിൽ സൊസൈറ്റികളും പൊതു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ഊന്നിപ്പറഞ്ഞു. ആഗോള ദൗത്യത്തിലെ വളർച്ച പാരീസിലെ ബസ്സി-സെൻ്റ്-ജോർജ്ജ് മേയർ യാൻ ഡുബോസ്ക്, പാരീസിൽ വരാനിരിക്കുന്ന മന്ദിറിൻ്റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ സാംസ്കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിൽ BAPS വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞു. “നിരവധി പ്രാദേശിക സമൂഹങ്ങളിലുള്ള BAPS-ൻ്റെ പ്രവർത്തനങ്ങൾ, ആത്മീയതയും സേവനവും കൈകോർത്ത് പോകുമെന്ന് തെളിയിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി. അബുദാബിയിലെ BAPS ഹിന്ദു മന്ദിറിൻ്റെ തലവനായ ബ്രഹ്മവിഹാരിദാസ് സ്വാമി, “പങ്കാളിത്തത്തിലൂടെയുള്ള സമാധാനം” എന്ന വിഷയത്തിൽ സംസാരിച്ചു.

മഹന്ത് സ്വാമി മഹാരാജിൻ്റെ അനുഗ്രഹം

പരിപാടിയുടെ സമാപനത്തിൽ മഹന്ത് സ്വാമി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. “നമ്മുടെ ലോകത്തിന് വെളിച്ചം നൽകുന്ന നന്മയുടെ വിളക്കായി ഓരോരുത്തരും മാറണം” എന്ന് അദ്ദേഹം ഏവരെയും പ്രോത്സാഹിപ്പിച്ചു. BAPS എക്സ്റ്റേണൽ റിലേഷൻസ് മേധാവി റെന അമിൻ നന്ദി പ്രകാശനത്തോടെ പരിപാടികൾക്ക് വിരാമമിട്ടു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും