Viral News: 90 സെക്കൻ്റിൽ 16 കോടിയുടെ മോഷണം; ആ ജ്വല്ലറിയിൽ സംഭവിച്ചതെന്ത്?
Jewelry Theft Viral News : 700,000 മുതൽ 800,000 ഡോളർ വരെ വിലയുള്ള റോളക്സിൻ്റെ ആഡംബര വാച്ച്. മറ്റൊന്നിൽ 125,000 ഡോളർ വിലമതിക്കുന്ന ഒരു മരതക മാല എന്നിവ ഉണ്ടായിരുന്നുവെന്ന് സിയാറ്റിൽ പോലീസ് പറയുന്നു

Viral News, Theft
ഒരു മോഷണ വാർത്ത ആഗോളതലത്തിൽ തന്നെ വളരെ അധികം ശ്രദ്ധ നേടിയിരിക്കുകയാണ്. സംഭവം അമേരിക്കയിലാണെങ്കിലും വാർത്ത അതിവേഗത്തിലാണ് പരന്നത്. സിയാറ്റിലിലാണ് സംഭവം, ഏകദേശം 2 മില്യൺ അമേരിക്കൻ ഡോളറിൻ്റെ സ്വർണാഭരണങ്ങളാണ് ഓഗസ്റ്റ് 14 ന് ഉച്ചയോടെ വെസ്റ്റ് സിയാറ്റിലിലെ മെനാഷെ ആൻഡ് സൺസ് ജ്വല്ലറിയിൽ നിന്നും മോഷ്ടാക്കൾ കവർന്നത്.
ഇന്ത്യൻ രൂപ ഏകദേശം 16 കോടി രൂപയാണ് ഇതിൻ്റെ മൂല്യം. ജ്വല്ലറിയുടെ ചില്ലു വാതിൽ തകർത്ത് അകത്തു കയറിയ കള്ളൻമാർ കടയിലെ ഷോക്കേസുകളും, സേഫുകളും തകർത്ത് വജ്രവും രത്നങ്ങളും കൈക്കലാക്കുകയായിരുന്നു. വെറും 90 സെക്കൻ്റ് മാത്രമാണ് ഇതിനായി എടുത്തത്.
ALSO READ: അലാസ്‌ക ഉച്ചകോടിയില്‍ ധാരണയായില്ല, ട്രംപ്-പുടിന്‍ കൂടിക്കാഴ്ച അവസാനിച്ചു; ചര്‍ച്ചയില്‍ പുരോഗതി
700,000 മുതൽ 800,000 ഡോളർ വരെ വിലയുള്ള റോളക്സിൻ്റെ ആഡംബര വാച്ച്. മറ്റൊന്നിൽ 125,000 ഡോളർ വിലമതിക്കുന്ന ഒരു മരതക മാല എന്നിവ ഉണ്ടായിരുന്നുവെന്ന് സിയാറ്റിൽ പോലീസ് പറയുന്നു. മുഖം മൂടിധാരികളായിരുന്നതിനാൽ തന്നെ ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പോലീസ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതിനിടയിൽ മോഷണത്തിനുപയോഗിച്ച വാഹനം ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.
മോഷണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ
NEW: Footage shows masked thieves snatching million in jewelry from a family-owned Seattle store in broad daylight in just 90 seconds.
Welcome to a Democrat run city! pic.twitter.com/eniwS8KgKG
— I Meme Therefore I Am 🇺🇸 (@ImMeme0) August 16, 2025
അതിവേഗത്തിൽ ആസൂത്രണം ചെയ്ത ഒരു മോഷണമാണ് ഇതെന്നും, മോഷ്ടാക്കൾക്ക് ജ്വല്ലറിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംഘത്തിൽ ഒരാൾ ജ്വല്ലറി ജീവനക്കാരെ ഭീക്ഷണിപ്പെടുത്തുകയും ഷോക്കടിപ്പിക്കുന്ന ട്രേസറും, പെപ്പർ സ്പ്രേയും ഇവർക്കുമേൽ പ്രയോഗിക്കാനും ശ്രമിച്ചു. അതേസമയം ജ്വല്ലറിയിലെ അടിയന്തിര അലാറം സംവിധാനം മോഷണ സമയത്തിൽ പ്രവർത്തിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.