AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Love Story: കോവിഡ് കാലത്ത് അവൻ ഓടിവന്നു… എന്നെ കാണാൻ; ഇന്ത്യൻ യുവാവുമായുള്ള പ്രണയകഥ പറഞ്ഞ് ബ്രസീലിയൻ യുവതി

Brazilian Woman Viral Love Story: കോവിഡ് കാലത്ത് ബ്രസീലിൽ വച്ച് തന്നെയാണ് വിവാഹവും നടന്നത്. ഇരു കുടുംബങ്ങൾക്കും ഞങ്ങളുടെ ബന്ധത്തിൽ യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. ഓരോ ദിവസവും ഞങ്ങളുടെ ബന്ധത്തിൻ്റെ ആഴം അത്രമേൽ കൂടുകയാണ്.

Viral Love Story: കോവിഡ് കാലത്ത് അവൻ ഓടിവന്നു… എന്നെ കാണാൻ; ഇന്ത്യൻ യുവാവുമായുള്ള പ്രണയകഥ പറഞ്ഞ് ബ്രസീലിയൻ യുവതി
Taina Shah And Her Indian HusbandImage Credit source: Taina Shah Instagram
neethu-vijayan
Neethu Vijayan | Published: 21 Aug 2025 15:01 PM

എവിടെയോ ജനിച്ച് വളർന്ന് എപ്പഴോ കണ്ടുമുട്ടി ജീവിതത്തിൽ ഒന്നിക്കുന്നവരാണ് പലരും. വിവാഹമെന്ന സങ്കല്പത്തിന് അപ്പുറം രണ്ട് മനസുകൾ തമ്മിലുള്ള കൂടിചേരലുകളാണ് ദാമ്പത്യജീവിതം. ഇപ്പോഴിതാ ഭൂഗോളത്തിന്റെ രണ്ട് വശത്തായി സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലെ ദമ്പതികളുടെ പ്രണയകഥയാണ് സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്നത്. മറ്റെവിടെയുമല്ല ഇന്ത്യയും ബ്രസീലും തമ്മിലുള്ള രസകരമായ പ്രണയകഥയാണിത്. ഇവിടെ പ്രണയം പൂവണിഞ്ഞത് ഇന്ത്യയിൽ നിന്നുള്ള യുവാവും ബ്രസീലിൽ നിന്നുള്ള യുവതിയും തമ്മിലാണ്.

ടൈന ഷാ എന്ന ബ്രസീലിയൻ യുവതിയാണ് ഇന്ത്യക്കാരനായ യുവാവുമൊത്തുള്ള വിവാഹവും തങ്ങളുടെ പ്രണയകഥയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുവതിയുടെ ഇൻസ്റ്റഗ്രാമിലൂടെയാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗുജറാത്ത് സ്വദേശിയായ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും ടൈന പോസ്റ്റിലൂടെ പങ്കുവെച്ചു. സാംസ്‌കാരിക വൈവിധ്യമുള്ള തങ്ങളുടെ പ്രണയകഥ പങ്കുവെക്കുന്നു എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

2020-ൽ ലോകമെമ്പാടും ആഞ്ഞടിച്ച മഹാമാരിയുടെ കാലത്താണ് ഇരുവരും ഓൺലൈനിലൂടെ ഒന്നിക്കുന്നത്. എന്നെ കാണാൻ വാക്‌സിൻ പോലും എത്തുന്നതിന് മുമ്പ് അവൻ ബ്രസീലിലേക്ക് യാത്ര ചെയ്തുവെന്നാണ് ടൈന പറയുന്നത്. തമ്മിൽ കണ്ട് വെറും അഞ്ച് മാസങ്ങൾക്കിപ്പുറം ഞങ്ങൾ വിവാഹിതരായി. കോവിഡ് കാലത്ത് ബ്രസീലിൽ വച്ച് തന്നെയാണ് വിവാഹവും നടന്നത്. ഇരു കുടുംബങ്ങൾക്കും ഞങ്ങളുടെ ബന്ധത്തിൽ യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. ഓരോ ദിവസവും ഞങ്ങളുടെ ബന്ധത്തിൻ്റെ ആഴം അത്രമേൽ കൂടുകയാണ്.

തങ്ങൾ ഇപ്പോഴും പ്രണയിക്കുകയാണ്. ഞങ്ങളെ ഒന്നിപ്പിച്ചതിന് പ്രപഞ്ചത്തിന് നന്ദിയുണ്ടെന്നും ടൈന കൂട്ടിച്ചേർത്തു. ടൈനയുടെ പോസ്റ്റ് വൈറലായതോടെ ഒട്ടേറെ പേരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രം​ഗത്തെത്തിയത്. മനോഹരമായ പ്രണയകഥ. ഓരോവർഷം കഴിയുമ്പോഴും നിങ്ങളുടെ സ്‌നേഹം വളരട്ടെ എന്നായിരുന്നു കമന്റുകൾ.

 

View this post on Instagram

 

A post shared by Tainá Shah (@tainashah)