Canada Theatre Screening: ആക്രമണം; കാനഡയിലെ തിയേറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തി
Canada Theatre Halts Screening Of Indian Films: ഈ ആക്രമണങ്ങൾക്ക് പ്രദേശത്തെ ഖാലിസ്ഥാൻ തീവ്രവാദികളുമായി ബന്ധമുണ്ടാകാമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ഒൻറാറിയോ പ്രവിശ്യയിലെ ഓക്ക്‌വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ്, സിനിമകളുടെ പ്രദർശനം നിർത്തിവച്ചിരിക്കുന്നത്.
ഒട്ടാവ: കാനഡയിലെ (Canada) തിയേറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം (Screening Of Indian Films) താൽക്കാലികമായി നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളെ തുടർന്നാണ് തീരുമാനം. ഒൻറാറിയോ പ്രവിശ്യയിലെ ഓക്ക്‌വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ്, സിനിമകളുടെ പ്രദർശനം നിർത്തിവച്ചിരിക്കുന്നത്.
ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തിയേറ്ററിന് നേരെ രണ്ട് സന്ദർഭവങ്ങളിലായി ആക്രമണമുണ്ടായതെന്നാണ് സംശയിക്കുന്നത്. തീവെപ്പും വെടിവെപ്പുമുൾപ്പെടെ ഉണ്ടായതായി തിയേറ്റർ ഉടമകൾ പറയുന്നു. സെപ്റ്റംബർ 25നാണ് ആദ്യ സംഭവം നടക്കുന്നത്. രണ്ട് അജ്ഞാതർ തിയേറ്ററിൻറെ പ്രവേശന കവാടത്തിലാണ് തീവെയ്ക്കാൻ ശ്രമിച്ചത്. വലിയ അപകടമാണന്ന് തലനാരിഴയ്ക്ക് ഒഴിവായത്.
🎥 A Message from Jeff Knoll, CEO of https://t.co/9TNzgavfeD Cinemas
You may have seen or heard about the recent arson attempt on our cinema. The good news: only the entrance was affected, and the rest of the theatre is completely safe, undamaged, and fully operational.
These… pic.twitter.com/CLQQDilE0J
— Film.Ca Cinemas (@FilmCaCinemas) September 26, 2025
ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് അന്ന് ഉണ്ടായത്. പവൻ കല്യാണിൻറെ ദേ കോൾ ഹിം ഒജിയാണ് ആ സമയത്ത് ഈ തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നത്. ഈ സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ തിയേറ്റർ ഉടമകൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കറുത്ത വസ്ത്രങ്ങളും കറുത്ത മുഖംമൂടിയും ധരിച്ചാണ് അക്രമികൾ കുറ്റകൃത്യം നടത്തി കടന്നുകളഞ്ഞത്.
രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഒക്ടോബർ രണ്ടിനാണ്. ഏകദേശം പുരൽച്ചെ 1:50 നാണ് അക്രമി പ്രവേശന കവാടത്തിൻ്റെ ഭാഗത്തേക്ക് വെടിയുതിർത്തത്. കറുത്ത നിറത്തിലുള്ള വസ്ത്രവും കറുത്ത മുഖംമൂടിയും ധരിച്ച ഒരു പുരുഷനാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. ഈ ആക്രമണങ്ങൾക്ക് പ്രദേശത്തെ ഖാലിസ്ഥാൻ തീവ്രവാദികളുമായി ബന്ധമുണ്ടാകാമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്.