Viral Video: ഇത് ഹോട്ട് ആണ്! മുളക് സൂപ്പിൽ ഒരു കുളി; ചൈനയിലെ ഈ വിചിത്ര സ്പാ കണ്ടോ, വീഡിയോ

China’s Spicy Hot Pot Spa: ഭീമാകാരമായ ഒരു പാത്രം, അതിൽ ചുവന്നുതുടുത്ത മുളകും മസാലകളും എന്നിട്ട് ആ വെള്ളത്തിലേക്ക് ചാടി വീണാൽ എങ്ങനെയുണ്ടാകും? വിനോദവും സാഹസികതയും ഒരുപോലെ ചേരുന്ന ഈ ഹോട്ട് അനുഭവത്തിൻ്റെ വിശേഷങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

Viral Video: ഇത് ഹോട്ട് ആണ്! മുളക് സൂപ്പിൽ ഒരു കുളി; ചൈനയിലെ ഈ വിചിത്ര സ്പാ കണ്ടോ, വീഡിയോ

ചൈനയിലെ വൈറൽ ഹോട്ട് പോട്ട് സ്പാ

Updated On: 

04 Feb 2026 | 12:00 PM

യാത്രകൾ വെറും കാഴ്ചകൾക്ക് വേണ്ടി മാത്രമല്ല, പുതിയ സംസ്കാരങ്ങളെ തൊട്ടറിയാനും വേറിട്ട ജീവിതരീതികൾ ആസ്വദിക്കാനുമാണ്. ചിലർ ചില സാഹസികമായ കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റ് ചിലർ വിനോദപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നു. എന്നാൽ വിനോദം അല്പം ഹോട്ട് ആണെങ്കിലോ… അതെ ചൈനയിലെ ഹോട്ട് പോട്ട് സ്പായെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ പ്രശസ്ത വ്ലോഗറായ ജോർദാൻ എഗ്‌ബർട്ട് പങ്കുവെച്ച ഏറ്റവും പുതിയ യാത്രാ വിശേഷമാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ ചർച്ചയായിരിക്കുന്നത്.

ചൈനയിലെ ചില്ലി പെപ്പേഴ്‌സ് ഹോട്ട് പോട്ട് സ്പായിൽ മുങ്ങിക്കുളിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് വ്ലോഗറായ ജോർദാൻ എഗ്‌ബർട്ട്. അദ്ദേഹത്തിൻ്റെ ആരാധകരടക്കമുള്ളവർ അമ്പരപ്പോടെയും അതിശയത്തോടെയുമാണ് ആ അനുഭവത്തെ നോക്കിക്കാണുന്നത്. ഭീമാകാരമായ ഒരു പാത്രം, അതിൽ ചുവന്നുതുടുത്ത മുളകും മസാലകളും എന്നിട്ട് ആ വെള്ളത്തിലേക്ക് ചാടി വീണാൽ എങ്ങനെയുണ്ടാകും? വിനോദവും സാഹസികതയും ഒരുപോലെ ചേരുന്ന ഈ ഹോട്ട് അനുഭവത്തിൻ്റെ വിശേഷങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

എന്താണ് ‘ഹോട്ട് പോട്ട്’ സ്പാ?

ചൈനയിലെ ഹാർബിനിലെ ഒരു പ്രശസ്തമായ ഹോട്ടലാണ് അതിഥികൾക്കായി ഈ വിചിത്ര സ്പാ ഒരുക്കിയിരിക്കുന്നത്. ചൈനീസ് ഭക്ഷണരീതിയിലെ ഒഴിച്ചുകൂടാനാവാത്ത ‘ഹോട്ട് പോട്ട്’ എന്ന വിഭവത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഈ സ്പാ പൂൾ ഡിസൈൻ ചെയ്തിരിക്കുന്നത്. എട്ടു ഭാഗങ്ങളായി തിരിച്ച ഒരു വലിയ പാത്രം പോലെ തോന്നിക്കുന്നതിൻ്റെ നടുവിലാണ് സ്പാ സെറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ചുവന്ന നിറത്തിലുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.

വെറുതെ വെള്ളത്തിൽ കിടക്കുക മാത്രമല്ല, സ്പായിൽ ഇരുന്നുകൊണ്ട് തന്നെ ചൂടുള്ള ഹോട്ട് പോട്ട് വിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും അവിടെയുണ്ട്. വ്യത്യസ്തമായ സാഹസികതയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. പാരമ്പര്യമായി ചൈനീസ് വൈദ്യശാസ്ത്രത്തിൽ ഇത്തരം സ്പാകൾക്ക് വലിയ സ്ഥാനമാണുള്ളത്.

വ്ലോഗറായ ജോർദാൻ എഗ്‌ബർട്ട് പങ്കുവച്ച വീഡിയോ

സാരികള്‍ എങ്ങനെ പുതിയത് പോലെ സൂക്ഷിക്കാം?
തക്കാളി ഇനി വാടില്ല, ചീയില്ല! മുറിച്ചത് എങ്ങനെ സൂക്ഷിക്കണം?
ആഹാരം കഴിഞ്ഞ് എത്ര മിനിറ്റിനുള്ളില്‍ മരുന്ന്‌ കഴിക്കണം?
മുടിവളർച്ച വർധിപ്പിക്കാം; ഈ വിത്തുകൾ സഹായിക്കും
സിറ്റിയിൽ നടുറോഡിൽ കടുവ തേടുന്നത് എന്താണ് ?
രാജ്യത്തിന് അഭിമാനനേട്ടം; ഡിആര്‍ഡിഒ എസ്എഫ്ഡിആർ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു
തേക്കടിയിലെ ജലാശയത്തിലൂടെ നീന്തി പോകുന്ന കാട്ടാന കൂട്ടം
വേണമെങ്കിലും മാമ്പൂ മാവിൻ തടിയിലും പൂക്കും