Cockroaches on Spirit airlines: ‘പാറ്റ’കളുടെ വിമാന യാത്ര, പരിഭ്രാന്തിയിൽ യാത്രക്കാരിയും; വൈറലായി വിഡിയോ
Cockroaches on Spirit Airlines flight: മെയ് 11ൽ സൈമോൺ ബീസ് എന്ന യുവതി എക്സിൽ പങ്ക് വച്ച വിഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഏകദേശം 8 ദശലക്ഷം പേരാണ് ഇത് വരെ വിഡിയോ കണ്ടത്.
ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിഡിയോകളാണ് സോഷ്യൽ മിഡിയയിൽ വൈറലാകുന്നത്. അത്തരത്തിൽ മെയ് 11ൽ സൈമോൺ ബീസ് എന്ന യുവതി എക്സിൽ പങ്ക് വച്ച വിഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.
പാറ്റകളുടെ വിമാനയാത്രയാണ് വിഡിയോയുടെ ഉള്ളടക്കം. സ്പിരിറ്റ് എയർലൈൻസ് വിമാനത്തിന്റെ അകവശത്തിലൂടെ പാറ്റകൾ ഇഴയുന്നതിന്റെ വീഡിയോകളാണ് യാത്രക്കാരി പങ്ക് വച്ചിരിക്കുന്നത്. പിൻസീറ്റ് പോക്കറ്റിൽ നിന്ന് ഒരു പാറ്റ ഇഴഞ്ഞു കയറുന്നതും, അടിയന്തര എക്സിറ്റിന്റെ വിള്ളലിൽ കൂടി ഒരു പാറ്റ നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
‘ഇനി ഒരിക്കലും ഞാൻ സ്പിരിറ്റ് എയർലൈൻസിൽ യാത്ര ചെയ്യില്ല. ഡെൽറ്റയിൽ 500,000 മൈലിലധികം ഞാൻ പറന്നിട്ടുണ്ട്, പക്ഷേ ഒരിക്കലും വിമാനത്തിനുള്ളിൽ പാറ്റകളെ കണ്ടിട്ടില്ലെന്ന കുറിപ്പോടെ ആണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 8 ദശലക്ഷം പേരാണ് ഇത് വരെ വിഡിയോ കണ്ടത്.
Never again will I fly @SpiritAirlines . I’ve flown over 500,000 miles on Delta and have never in my life seen roaches on a plane this is crazy. pic.twitter.com/gIIMHpsOG9
— Symoné B. Beez (@SymoneBeez) May 11, 2025
അതേസമയം, വിഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി താൻ സ്പിരിറ്റ് എയർലൈൻസിൽ യാത്ര ചെയ്തിട്ടുണ്ടെന്നും പക്ഷേ ഈ കാഴ്ച വെറുപ്പുളവാക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.