Viral Post: ഗൃഹപ്രവേശന ചടങ്ങിൽ മകളുടെ ഭർത്താവ് എവിടെയെന്ന് പൂജാരി; മാതാപിതാക്കളുടെ മറുപടി കേട്ട് ഞെട്ടി യുവതി
Indian-Origin Queer Woman Viral Post: തന്റെ പങ്കാളിയെ മാതാപിതാക്കൾ സ്വീകരിച്ച നിമിഷത്തെ കുറിച്ചാണ് യുവതിയുടെ വീഡിയോ. കാനഡയില്‍ താമസിക്കുന്ന സുഭിക്ഷ സുബ്രഹ്‌മണി എന്ന യുവതിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഒരു ക്വിയര്‍ യുവതി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഹൃദയസ്പര്‍ശിയായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ പങ്കാളിയെ മാതാപിതാക്കൾ സ്വീകരിച്ച നിമിഷത്തെ കുറിച്ചാണ് യുവതിയുടെ വീഡിയോ. കാനഡയില്‍ താമസിക്കുന്ന സുഭിക്ഷ സുബ്രഹ്‌മണി എന്ന യുവതിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
കാനഡയിലെ യുവതിയുടെ വീട്ടില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങിൽ പൂജയ്ക്കിടെ നടന്ന കാര്യമാണ് അവര്‍ പങ്കുവെച്ചത്. പൂജ ചെയ്യാനായി ഇന്ത്യയില്‍ നിന്ന് പൂജാരിയെ എത്തിച്ചിരുന്നു. പൂജ ചെയ്യുന്നതിനിടെ അദ്ദേഹം തന്റെ ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മാതാപിതാക്കള്‍ തങ്ങളുടെ മകള്‍ സ്വവര്‍ഗ വിവാഹമാണ് ചെയ്തതെന്ന് പൂജാരിയോട് പറഞ്ഞത്. അത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അതെന്നാണ് യുവതി പറയുന്നത്. മാതാപിതാക്കള്‍ തങ്ങളെ അംഗീകരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വീഡിയോയില്‍ സുഭിക്ഷ പറയുന്നു.
Also Read:കൊടുകാറ്റിലും പേമാരിയിലും പരിചാരകന് തണലായി ആനകൾ; വൈറലായി തായ്ലൻഡിൽ നിന്നുള്ള വീഡിയോ
തന്നോട് ഇക്കാര്യം ചോദിച്ചപ്പോൾ തന്റെ മാതാപിതാക്കളാണ് മറുപടി നൽകിയതെന്നും യാതൊരു മടിയുടെ കൂടാതെ അഭിമാനത്തോടെയാണ് അവര്‍ മറുപടി പറഞ്ഞതെന്നും യുവതി പറയുന്നു. തങ്ങളുടെ മകള്‍ ടിന എന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്’ എന്നായിരുന്നു ആ മറുപടി. തനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്നാണ് വീഡിയോയില്‍ സുഭിക്ഷ പറയുന്നത്.
‘നിങ്ങള്‍ ക്വിയര്‍ ആണെങ്കില്‍, പൂജാരി ഇതിനെ കുറിച്ച് നിങ്ങളോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?’ എന്ന ക്യാപ്ഷനോടെയാണ് സുഭിക്ഷ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് . വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. എട്ട് ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടത്. 27,000-ല്‍ അധികം ലൈക്കും ലഭിച്ചു.