AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

North Korea Word Ban: ഐസ് ക്രീം എന്ന് മിണ്ടിപ്പോകരുത്, ഉത്തര കൊറിയയിലെ പുതിയ നിര്‍ദ്ദേശം

North Korea bans the words ice cream, hamburger, says report: ഐസ്‌ക്രീം എന്നത് ഇംഗ്ലീഷ് വാക്കായതാണ് കിമ്മിനെ ഹാലിളക്കിയത്. എസ്യുക്കിമോ, ഇയോറെംബോസെങ്ഗി എന്ന വാക്കുകള്‍ പകരം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്‌

North Korea Word Ban: ഐസ് ക്രീം എന്ന് മിണ്ടിപ്പോകരുത്, ഉത്തര കൊറിയയിലെ പുതിയ നിര്‍ദ്ദേശം
കിം ജോങ് ഉൻImage Credit source: PTI
Jayadevan AM
Jayadevan AM | Published: 17 Sep 2025 | 02:38 PM

ത്തര കൊറിയയെക്കുറിച്ച് പറയുമ്പോള്‍ വിചിത്രം എന്ന വാക്ക് ഉപയോഗിക്കേണ്ടതില്ല. കാരണം അവിടെ നടക്കുന്നതില്‍ പലതും അത്തരത്തിലുള്ളതാണ്. ഇപ്പോഴിതാ, ചില വാക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാണ് ഉത്തര കൊറിയ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഐസ്‌ക്രീം എന്ന വാക്ക് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നിരോധിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഐസ്‌ക്രീം എന്നത് ഇംഗ്ലീഷ് വാക്കായതാണ് കിമ്മിനെ ഹാലിളക്കിയത്. എസ്യുക്കിമോ, ഇയോറെംബോസെങ്ഗി എന്ന വാക്കുകള്‍ പകരം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്‌. വിദേശ വാക്കുകള്‍, പ്രത്യേകിച്ചും ഇംഗ്ലീഷ് പദങ്ങള്‍ തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് കിം ഈ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കിമ്മിന്റെ നിരോധനത്തില്‍ വെട്ടിലായിരിക്കുന്നത് ഉത്തര കൊറിയയിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഈ അപരിചിതമായ വാക്കുകള്‍ വിദേശികള്‍ക്ക് മനസിലാകില്ലെന്ന് ചില ടൂറിസ്റ്റ് ഗൈഡുകള്‍ ആശങ്ക ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കിമ്മിന്റെ നയത്തെ പരസ്യമായി ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ല. അങ്ങനെ ചോദ്യം ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ?

Also Read: North Korea: വിദേശ ടെലിവിഷൻ ഷോകൾ കണ്ടാൽ ഉത്തര കൊറിയയിൽ വധശിക്ഷ; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സംഘടന

ഐസ്‌ക്രീം മാത്രമല്ല, ഹാംബര്‍ഗര്‍ ഉള്‍പ്പെടെയുള്ള വാക്കുകളും നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയന്‍ സംസ്‌കാരം ശക്തിപ്പെടുത്തുന്നതിനൊപ്പം, വിദേശ സ്വാധീനം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കിം ഭരണകൂടം ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷ് ഭാഷ മാത്രമല്ല, ദക്ഷിണ കൊറിയന്‍ വാക്കുകളും നിരോധിക്കാനാണ് കിമ്മിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.