Donald Trump: ബിബിസിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ട്രംപ്, നഷ്ടപരിഹാരമായി ചോദിക്കുന്നത് വന്‍ തുക

Donald Trump BBC Issue: ബിബിസിക്കെതിരെ ഡൊണാള്‍ഡ് ട്രംപ് നിയമനടപടിക്കൊരുങ്ങുന്നു. അഞ്ച് ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം ചോദിക്കാനാണ് ട്രംപിന്റെ നീക്കം

Donald Trump: ബിബിസിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ട്രംപ്, നഷ്ടപരിഹാരമായി ചോദിക്കുന്നത് വന്‍ തുക

ഡൊണാൾഡ് ട്രംപ്

Updated On: 

15 Nov 2025 | 10:18 PM

വാഷിങ്ടണ്‍: തന്റെ പ്രസംഗം വീഡിയോ തെറ്റായി എഡിറ്റ് ചെയ്‌തെന്ന് ആരോപിച്ച് ബിബിസിക്കെതിരെ ഡൊണാള്‍ഡ് ട്രംപ് നിയമനടപടിക്കൊരുങ്ങുന്നു. അഞ്ച് ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം ചോദിക്കാനാണ് ട്രംപിന്റെ നീക്കം. 2021 ജനുവരി ആറിന് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ തെറ്റായി എഡിറ്റ് ചെയ്തതായി ബിബിസി സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ബിബിസിയുടെ ക്ഷമാപണം കൊണ്ടൊന്നും പ്രശ്‌നം തീരില്ലെന്നും, തന്റെ സല്‍പ്പേരിനെയാണ് ഇത് ബാധിച്ചതെന്നും ട്രംപ് പറയുന്നു.

അതേസമയം, യുഎസില്‍ ബീഫ്, കാപ്പി തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചു. ഇതുസംബന്ധിച്ചുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. വില വര്‍ധനവിനെ തുടര്‍ന്ന് ജനങ്ങളില്‍ ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പുകളില്‍ വിലവര്‍ധനവ് പ്രധാന വിഷയമായി വോട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിർജീനിയയിലും ന്യൂജേഴ്‌സിയിലും നടന്ന മത്സരങ്ങളിൽ ഡെമോക്രാറ്റുകൾ വന്‍ വിജയമാണ് നേടിയത്. ഡെമോക്രാറ്റുകളുടെ ഈ വിജയമാണ് തീരുവ കുറയ്ക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.

Also Read: Donald Trump Tariff: രക്ഷയില്ല, പിന്‍വലിച്ചു; ഭക്ഷ്യ വസ്തുക്കളുടെ തീരുവ ഒഴിവാക്കി ട്രംപ്

താരിഫുകള്‍ കണ്‍സ്യൂമര്‍ പ്രൈസ് വര്‍ധിപ്പിക്കില്ലെന്നായിരുന്നു ഇതുവരെ ട്രംപ് ഭരണകൂടം സ്വീകരിച്ച നിലപാട്. എന്നാല്‍ ബീഫിനടക്കം റെക്കോഡ് വിലയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് അവ കുറയ്ക്കാന്‍ നടപടിയെടുത്തേക്കുമെന്ന് ട്രംപ് സൂചന നല്‍കിയിരുന്നു.

വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് താരിഫ് ചുമത്തിയതും പ്രതിഫലിച്ചു. പ്രധാന ബീഫ് കയറ്റുമതിക്കാരായ ബ്രസീലിനുമേല്‍ തീരുവ ചുമത്തിയത് ബീഫ് വില വര്‍ധനവിന് കാരണമായി. തേയില, പഴച്ചാറുകൾ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, വാഴപ്പഴം, ഓറഞ്ച്, തക്കാളി, ചില വളങ്ങൾ എന്നിവയുടെ തീരുവയും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇതിലെ ചില ഉത്പന്നങ്ങള്‍ യുഎസില്‍ ഉത്പാദിപ്പിക്കുന്നതല്ല.

കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ, അർജന്റീന എന്നീ രാജ്യങ്ങളുമായി കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവച്ചത്. കാപ്പിയുടെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ തീരുവ കുറയ്ക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി