AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: നല്ല ഭംഗിയുള്ള മുഖം, മെഷീന്‍ ഗണ്‍ പോലുള്ള ചുണ്ടുകള്‍; സെക്രട്ടറിയെ വര്‍ണിച്ച് ട്രംപ്

Trump About Karoline Leavitt: താന്‍ ഇന്നിവിടെ നമ്മുടെ സൂപ്പര്‍സ്റ്റാര്‍ കരോലിനെയും കൊണ്ടുവന്നിട്ടുണ്ട്, അവള്‍ വളരെ മികച്ചതല്ലേ? കരോലിന്‍ മികച്ചതാണോ? ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തോടായി ട്രംപ് ചോദിച്ചു. ഇതിന് പിന്നാലെ ലീവിറ്റിന്റെ ശരീരത്തെ കുറിച്ച് ട്രംപ് സംസാരിച്ചു.

Donald Trump: നല്ല ഭംഗിയുള്ള മുഖം, മെഷീന്‍ ഗണ്‍ പോലുള്ള ചുണ്ടുകള്‍; സെക്രട്ടറിയെ വര്‍ണിച്ച് ട്രംപ്
ഡൊണാള്‍ഡ് ട്രംപ്, കരോലിന്‍ ലീവിറ്റ്‌ Image Credit source: PTI
shiji-mk
Shiji M K | Updated On: 10 Dec 2025 14:55 PM

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെ വര്‍ണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലീവിറ്റിന്റെ ശരീരത്തെ വര്‍ണിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസംഗം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. പെന്‍സില്‍വാനിയയില്‍ നടത്തിയ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ലീവിറ്റിന്റെ ചുണ്ടുകളെ കുറിച്ചും മുഖത്തെ കുറിച്ചും ട്രംപ് പരാമര്‍ശിക്കുകയായിരുന്നു.

താന്‍ ഇന്നിവിടെ നമ്മുടെ സൂപ്പര്‍സ്റ്റാര്‍ കരോലിനെയും കൊണ്ടുവന്നിട്ടുണ്ട്, അവള്‍ വളരെ മികച്ചതല്ലേ? കരോലിന്‍ മികച്ചതാണോ? ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തോടായി ട്രംപ് ചോദിച്ചു. ഇതിന് പിന്നാലെ ലീവിറ്റിന്റെ ശരീരത്തെ കുറിച്ച് ട്രംപ് സംസാരിച്ചു.

നിങ്ങള്‍ക്കറിയാമോ? അവള്‍ മാധ്യമ മേഖലയിലേക്ക് വരുമ്പോള്‍, ഫോക്‌സ് ആധിപത്യം സ്ഥാപിക്കുന്ന സമയം, മനോഹരമായ മുഖവും ചെറിയ മെഷീന്‍ ഗണ്‍ പോലെ നിര്‍ത്താതെ സംസാരിക്കുന്ന ചുണ്ടുകളുമായാണ് ലീവിറ്റ് അവിടെയുണ്ടായിരുന്നതെന്ന് പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

ലീവിറ്റിനെ കുറിച്ച് ട്രംപ് സംസാരിക്കുന്നു

അവള്‍ക്ക് ഒന്നിനെയും പേടിയില്ല, കാരണം തങ്ങള്‍ക്ക് കൃത്യമായ നയമുണ്ട്. വനിത കായിക ഇനങ്ങളില്‍ ഞങ്ങള്‍ക്ക് പുരുഷന്മാരില്ല, എല്ലാവര്‍ക്കുമായി ട്രാന്‍സ്‌ജെന്‍ഡറിനെ വില്‍ക്കേണ്ടി വരുന്നില്ല, ഇവിടുത്തെ ജയിലുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനായി നമുക്ക് മറ്റ് രാജ്യങ്ങളുമായി തുറന്ന അതിര്‍ത്തികളില്ല, അതുകൊണ്ട് തന്നെ അവള്‍ക്ക്, അവളുടെ ജോലി അല്‍പം എളുപ്പമുള്ളതാണ്, ഇതിനെല്ലാം അപ്പുറമുള്ള പ്രസ് സെക്രട്ടറിയെ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ്.

Also Read: Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ

നേരത്തെയും ട്രംപ് ലീവിറ്റിനെ കുറിച്ച് ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. ആ മുഖമാണ്, ആ തലച്ചോറാണ്, ആ ചുണ്ടുകളാണ്, അവ ചലിക്കുന്ന രീതിയാണ് എന്നെല്ലാം ലീവിറ്റിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ട്രംപ് സൂചിപ്പിക്കുന്നുണ്ട്.