UAE Friday Prayer: സമയം തെറ്റി പള്ളിയില്‍ പോകേണ്ട; യുഎഇയിലെ വെള്ളിയാഴ്ച നിസ്‌കാര സമയം മാറുന്നു
UAE Friday Prayer Timings: നിലവിലുള്ള സമയത്തേക്കാള്‍ 30 മിനിറ്റ് മുന്നേയാണ് പ്രാര്‍ത്ഥന തീരുമാനിച്ചിരിക്കുന്നത്. പുതിയ സമയക്രമം പാലിക്കാനും കൃത്യസമയത്ത് പ്രാര്‍ത്ഥന നടത്താനും അതോറിറ്റി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
അബുദബി: യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാര്‍ത്ഥന സമയം മാറുന്നു. 2026 ജനുവരി മുതല്‍ പ്രാര്‍ത്ഥന സമയത്തില്‍ മാറ്റം വരുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ്, ഔഖാഫ്, സക്കാത്ത് അറിയിച്ചു. ജനുവരി രണ്ട് വെള്ളിയാഴ്ച മുതല്‍ പ്രാര്‍ത്ഥന ഉച്ചയ്ക്ക 12.45നായിരിക്കും നടക്കുക. നേരത്തെ ഇത് 1.15നായിരുന്നു.
നിലവിലുള്ള സമയത്തേക്കാള്‍ 30 മിനിറ്റ് മുന്നേയാണ് പ്രാര്‍ത്ഥന തീരുമാനിച്ചിരിക്കുന്നത്. പുതിയ സമയക്രമം പാലിക്കാനും കൃത്യസമയത്ത് പ്രാര്‍ത്ഥന നടത്താനും അതോറിറ്റി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ഓണ്‍ എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് സകാത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചു.
വിശ്വാസികളേ, 2026 ജനുവരി 2 വെള്ളിയാഴ്ച മുതല്‍, വെള്ളിയാഴ്ച പ്രഭാഷണവും പ്രാര്‍ത്ഥനയും ഉച്ചയ്ക്ക് 12.45 ന് നടക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ്, സക്കാത്ത് എന്നിവയുടെ ജനറല്‍ അതോറിറ്റി പ്രഖ്യാപിക്കുന്നു. അതിനാല്‍, വിശ്വാസികള്‍ പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കാന്‍ നിശ്ചിത സമയത്ത് പ്രാര്‍ത്ഥന നിര്‍വഹിക്കണം, എന്ന് അറിയിപ്പില്‍ പറയുന്നു.
അതേസമയം, പൊതു, സ്വകാര്യ മേഖലയിലെ വാരാന്ത്യ വെള്ളി-ശനി ദിവസങ്ങളില്‍ നിന്ന് ശനി-ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി. പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ പകുതി ദിവസം ജോലി ചെയ്ത്, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ കഴിയും.
ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കൂടാതെ, വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയുള്ള സമയം ജോലി ചെയ്താല്‍, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അവധിയെടുക്കാനും അനുവാദം നല്‍കിയിരുന്നു.