AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump- Elon Musk: വൈറ്റ് ഹൗസിലെ ചുവന്ന ടെസ്ല കാർ വിൽക്കുമെന്ന് ട്രംപ്; ബഹിരാകാശത്തേക്ക് അയച്ച സ്പേസ് എക്സ് പേടകം പിൻവലിക്കുമെന്ന് മസ്ക്

Donald Trump - Elon Musk Conflict: വൈറ്റ് ഹൗസിൽ പാർക്ക് ചെയ്തിരിക്കുന്ന ചുവന്ന ടെസ്‌ല കാർ വിൽക്കാൻ ഒരുങ്ങുകയാണ് യുഎസ് പ്രസിഡന്റ്. ടെസ്‌ലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനായിരുന്നു മാർച്ച് ഒന്നിന് ട്രംപ് ടെസ്‌ല കാർ വാങ്ങിയത്.

Donald Trump- Elon Musk: വൈറ്റ് ഹൗസിലെ ചുവന്ന ടെസ്ല കാർ വിൽക്കുമെന്ന് ട്രംപ്; ബഹിരാകാശത്തേക്ക് അയച്ച സ്പേസ് എക്സ് പേടകം പിൻവലിക്കുമെന്ന് മസ്ക്
ഇലോൺ മസ്ക്, ഡൊണാൾഡ് ട്രംപ് Image Credit source: PTI
nandha-das
Nandha Das | Published: 07 Jun 2025 06:47 AM

വാഷിങ്ടൺ: അമേരിക്കൻ പ്രസി‍‍‌‍ഡന്റ് ഡോണൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള അസ്വാരസ്യങ്ങൾ വീണ്ടും വഷളാകുന്നു. മസ്കുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്. മസ്കിനോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, വൈറ്റ് ഹൗസിൽ പാർക്ക് ചെയ്തിരിക്കുന്ന ചുവന്ന ടെസ്‌ല കാർ വിൽക്കാൻ ഒരുങ്ങുകയാണ് യുഎസ് പ്രസിഡന്റ്. ടെസ്‌ലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനായിരുന്നു മാർച്ച് ഒന്നിന് ട്രംപ് ടെസ്‌ല കാർ വാങ്ങിയത്.

ഇലോൺ മസ്കിനെ വെളിവ് നഷ്ടപ്പെട്ടയാൾ എന്ന് വിളിച്ച് ആക്ഷേപിച്ച ട്രംപ്, മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ആണ് ഇരുവരും ഏറ്റുമുട്ടുന്നത്. രാജ്യത്തിൻറെ സാമ്പത്തിക, വ്യാവസായിക, നയതന്ത്ര നിലപാടുകളിലും നയങ്ങളിലുമെല്ലാം പ്രസിഡന്റിന് പിന്നിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ച ഇലോൺ മസ്‌ക്, അധികാര കേന്ദ്രത്തിലെ ഏറ്റവും ശക്തനായിരുന്ന ഇടത്ത് നിന്നാണ് ഇപ്പോൾ ട്രംപിന്റെ ശത്രുപക്ഷത്തേക്ക് മാറിയിരിക്കുന്നത്.

ധനവിനിയോഗ നിർദേശം അടക്കം ചിലതിൽ ഇരുവർക്കും യോജിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് കാര്യക്ഷമതാ വകുപ്പിൻ്റെ ചുമതലയിൽ നിന്ന് മസ്ക് പടിയിറങ്ങിയത്. ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടക്കുന്നത്. മസ്കിന്റെ കമ്പനിക്കുള്ള സർക്കാർ സബ്സിഡികൾ നിർത്തലാക്കുമെന്നും ടെസ്ല പൂട്ടിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, കമ്പനിയുമായുള്ള കരാറുകൾ റദ്ദാക്കിയാൽ അമേരിക്കയ്ക്ക് വേണ്ടി തൻറെ കമ്പനിയായ സ്പേക്സ് എക്സ് ബഹിരാകാശത്തേക്ക് അയച്ച പേടകം പിൻവലിക്കുമെന്ന് മസ്കും അറിയിച്ചു. താൻ പിന്തുണച്ചില്ലായിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെടുമായിരുന്നെന്നും തന്നോട് നന്ദികേട് കാട്ടി എന്നും മസ്ക് പറയുന്നു.

ALSO READ: ‘വെളിവ് നഷ്ടപ്പെട്ട അയാളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല’; മസ്കിനെതിരെ ഡൊണാൾഡ് ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയെ വലിയ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് പറഞ്ഞ മസ്‌ക് അദ്ദേഹത്തെ പ്രസിഡൻറ് പദവിയിൽ നിന്ന് മാറ്റി പകരം ജെഡി വാൻസിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് നിർദേശിച്ചു. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം വരെ ഉന്നയിച്ച് ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. ഏറെ വിവാദമായ, അമേരിക്കയെ തന്നെ പിടിച്ചുകുലുക്കിയ ജെഫ്രി എപ്സ്റ്റീൻ ലൈംഗിക പീഡന കേസിൽ ട്രംപിന് പങ്കുണ്ടെന്ന് വരെ മസ്ക് ആരോപിച്ചു. ട്രംപിൻറെ പേരുള്ളത് കൊണ്ടാണ് ആ ഫയൽ പൂഴ്ത്തിവയ്ക്കുന്നത് എന്നാണ് മസ്കിൻറെ ആരോപണം.