AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai gold dress: 9.5 കോടി വില, 10.5 കിലോ സ്വർണവും ര്തനങ്ങളും ചേർത്തൊരു വസ്ത്രം, ​ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച സൃഷ്ടി

Dubai Gold Dress Sets Guinness Record: ആകെ 980 മണിക്കൂറുകൾ ചെലവഴിച്ചാണ് അൽ റൊമൈസാനിലെ കലാകാരന്മാർ ഈ കലാസൃഷ്ടി പൂർത്തിയാക്കിയത്. മധ്യപൂർവേഷ്യൻ കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ സമൃദ്ധി, സൗന്ദര്യം, ശാക്തീകരണം എന്നിവയെ പ്രതിനിധീകരിക്കുന്നു.

Dubai gold dress: 9.5 കോടി വില, 10.5 കിലോ സ്വർണവും ര്തനങ്ങളും ചേർത്തൊരു വസ്ത്രം, ​ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച സൃഷ്ടി
Gold DressImage Credit source: instagram
aswathy-balachandran
Aswathy Balachandran | Published: 21 Oct 2025 20:31 PM

ദുബായ്: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്വർണ്ണ വസ്ത്രം പുറത്തിറക്കി ദുബായ് വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുന്നു. 10.5 കിലോഗ്രാം ഭാരമുള്ള ഈ അതുല്യ സൃഷ്ടിക്ക് ഇതിനോടകം ഗിന്നസ് റെക്കോർഡ് ലഭിച്ചു. 24 കാരറ്റ് സ്വർണ്ണം, വജ്രങ്ങൾ, മാണിക്യങ്ങൾ, മരതകങ്ങൾ തുടങ്ങിയ അമൂല്യ കല്ലുകൾ എന്നിവ ഉപയോഗിച്ചാണ് ഈ വസ്ത്രം അലങ്കരിച്ചിരിക്കുന്നത്.

9.5 കോടി രൂപ (ഏകദേശം 1,088,000 ഡോളർ ) വിലമതിക്കുന്ന ഈ വസ്ത്രം ദുബായിയുടെ ആഡംബരത്തിൻ്റെ പ്രതീകമാണ്. സൗദിയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ അൽ റൊമൈസാൻ ആണ് ഇത് രൂപകൽപ്പന ചെയ്തത്.

 

വസ്ത്രത്തിൻ്റെ ഘടകങ്ങൾ

 

‘ദുബായ് ഡ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വസ്ത്രത്തിന് നാല് പ്രധാന ഭാഗങ്ങളുണ്ട്:

  • ടിയാര: തലയിൽ ധരിക്കുന്ന ആഭരണം (398 ഗ്രാം).
  • മാല: (8,810.60 ഗ്രാം ഭാരം).
  • കമ്മലുകൾ: (134.1 ഗ്രാം).
  • ഹിയാർ: അരപ്പട്ട (738.5 ഗ്രാം).

ആകെ 980 മണിക്കൂറുകൾ ചെലവഴിച്ചാണ് അൽ റൊമൈസാനിലെ കലാകാരന്മാർ ഈ കലാസൃഷ്ടി പൂർത്തിയാക്കിയത്. മധ്യപൂർവേഷ്യൻ കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ സമൃദ്ധി, സൗന്ദര്യം, ശാക്തീകരണം എന്നിവയെ പ്രതിനിധീകരിക്കുന്നു.

ഷാർജയിൽ നടന്ന 56-ാമത് ‘മിഡിൽ ഈസ്റ്റ് വാച്ച് ആൻഡ് ജ്വല്ലറി ഷോ’യിലാണ് ഈ വസ്ത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ഫാഷനെയും ആഭരണങ്ങളെയും ഒരു ധരിക്കാവുന്ന കലാരൂപമായി സമന്വയിപ്പിക്കുക എന്നതാണ് ഈ സ്വർണ്ണ വസ്ത്രത്തിന് പിന്നിലെ ലക്ഷ്യം. ഈ വസ്ത്രം വിൽപ്പനയ്ക്കുള്ളതല്ലെന്നും യൂറോപ്പിലും ഏഷ്യയിലും ഉൾപ്പെടെ തിരഞ്ഞെടുത്ത ആഗോള എക്സിബിഷനുകളിൽ പ്രദർശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.