AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Louvre Museum Robbery: സിനിമകളെ വെല്ലും മോഷണം; എന്താണ് ലൂവ്ര് മ്യൂസിയത്തിൽ സംഭവിച്ചത്?

Paris Louvre Museum Robbery: 19ാം നൂറ്റാണ്ടിൽ നെപ്പോളിയൻ ചക്രവർത്തിയും ഭാര്യയും ഉപയോ​ഗിച്ചിരുന്ന വിലമതിക്കാനാവാത്ത വിവിധ വജ്രങ്ങളും മറ്റുകൊണ്ട് നിർമ്മിച്ച ആഭരണങ്ങളുടെ നഷ്ടം നികത്താനാവത്തതാണ്. പൈതൃകമൂല്യവും രത്നങ്ങളുടെ പ്രത്യേകതകളും ചരിത്ര പ്രാധാന്യവും കണക്കാക്കിയാൽ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Louvre Museum Robbery: സിനിമകളെ വെല്ലും മോഷണം; എന്താണ് ലൂവ്ര് മ്യൂസിയത്തിൽ സംഭവിച്ചത്?
Louvre Museum Image Credit source: Social Media/ PTI
neethu-vijayan
Neethu Vijayan | Published: 21 Oct 2025 13:19 PM

ലോകരാജ്യങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് പാരീസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ മോഷണം. വെറും നാല് പേർ ചേർന്ന് നിമിഷങ്ങൾക്കുള്ളിലാണ് വൻ കവർച്ച നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ സിനിമയെ വെല്ലുന്ന നാടകീയ മോഷണം അരങ്ങേറിയത്. മ്യൂസിയം തുറന്ന് ഏകദേശം 30 മിനിറ്റിനുശേഷമാണ് സകലമാന സെക്യൂരിറ്റി സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി മോഷ്ടാക്കൾ കവർച്ച നടത്തിയത്.

വിലമതിക്കാനാകാത്ത ആഭരണങ്ങളാണ് മ്യൂസിയത്തിൽ നിന്ന് മോഷ്ട്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ആദ്യമായല്ല ലൂവ്ര് മ്യൂസിയത്തിൽ മോഷണം നടക്കുന്നത്. 1976 ഡിസംബറിൽ, ഫ്രഞ്ച് രാജാവായ ചാൾസ് പത്താമന്റെ പത്തൊൻപതാം നൂറ്റാണ്ടിലെ രത്നങ്ങൾ പതിച്ച വാൾ ഒരു സംഘം മോഷ്ടാക്കൾ കവർന്നെടുത്തിരുന്നു. അതാകട്ടെ ഇന്നും കണ്ടെത്താനായിട്ടില്ല. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസയമാണിത്. അവിടെ നിന്ന് മോഷണ ശേഷം മോഷ്ടാക്കൾ ബൈക്കിലാണ് കടന്നുകളഞ്ഞത്.

Also Read: ആഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടു; പാരീസിലെ ലൂവ്രേ മ്യൂസിയം അടച്ചുപൂട്ടി

വിലപിടിപ്പുള്ള എമെറാൾഡ് സ്റ്റോണുകൾ പതിപ്പിച്ച കിരീടം, ടിയാര, മാലകൾ, കമ്മലുകൾ എന്നിവയുൾപ്പെടെ ഒമ്പത് വസ്തുക്കളാണ് മോഷണം പോയിരിക്കുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കളിൽ രണ്ട് പേരാണ് മ്യൂസിയത്തിന് അകത്ത് കയറി കൃത്യം നടത്തിയത്. മറ്റ് രണ്ടുപേരാകട്ടെ ബൈക്കിൽ അവരെയും കാത്ത് പുറത്തിരുന്നു. സാധാരണ മോഷണ ശ്രമങ്ങളിൽ കാണുന്നത് പോലെ ആക്രമണമോ മറ്റോ ഇവരിൽ നിന്നുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയം.

1855-ൽ പാരീസിലെ ഏറ്റവും പ്രശസ്തനായ സ്വർണ്ണപ്പണിക്കാരിൽ ഒരാളായ അലക്സാണ്ടർ-ഗബ്രിയേൽ ലെമോണിയർ നിർമ്മിച്ച വജ്രാഭരണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. പരിചയ സമ്പന്നരാണ് മോഷ്ടാക്കളുടെ അതിനാടകീയമായ കവർച്ചയെന്നാണ് അധികാരികളെ ഈ സംഭവത്തെ നോക്കികാണുന്നത്. മോഷണം നടന്ന സെക്കന്റുകൾക്കുള്ളിൽ സെക്യൂരിറ്റി അലാമുകൾ മ്യൂസിയമാകെ മുഴങ്ങി. ആദ്യം തന്നെ സെക്യൂരിറ്റി ജീവനക്കാർ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കി. കാരണം സുരക്ഷാ അലാമുകൾ മുഴങ്ങിയാൽ ആദ്യം സന്ദർശകരെ സുരക്ഷിതരാക്കി പോലീസിനെ വിവരമറിയിക്കണമെന്നാണ് മ്യൂസിയത്തിൻ്റെ പ്രോട്ടോക്കോൾ.

മ്യൂസിയത്തിന്റെ ഒരു ഭാ​ഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നത് മോഷ്ടാക്കൾക്ക് അവസരമായി. തൊഴിലാളികളുടെ യൂണിഫോമിലാണ് ഇവർ സ്ഥലത്തെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയത്. 19ാം നൂറ്റാണ്ടിൽ നെപ്പോളിയൻ ചക്രവർത്തിയും ഭാര്യയും ഉപയോ​ഗിച്ചിരുന്ന വിലമതിക്കാനാവാത്ത വിവിധ വജ്രങ്ങളും മറ്റുകൊണ്ട് നിർമ്മിച്ച ആഭരണങ്ങളുടെ നഷ്ടം നികത്താനാവത്തതാണ്. പൈതൃകമൂല്യവും രത്നങ്ങളുടെ പ്രത്യേകതകളും ചരിത്ര പ്രാധാന്യവും കണക്കാക്കിയാൽ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.