Dubai Smart Parking: ദുബായ് പോലീസിന്റെ സ്മാര്‍ട്ട് പാര്‍ക്കിങ് ‘ഓണ്‍’; നടപടികളെല്ലാം ഇനി പെട്ടെന്ന്

Dubai Police with Parkin For Smart Traffic Management: ദുബായിലെ റോഡുകള്‍ സുരക്ഷിതമാക്കാനുള്ള പോലീസ് ശ്രമങ്ങള്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പാര്‍ക്കിങ് സൗകര്യങ്ങളില്‍ ഇതിനായി ക്യാമറകള്‍ സ്ഥാപിക്കും.

Dubai Smart Parking: ദുബായ് പോലീസിന്റെ സ്മാര്‍ട്ട് പാര്‍ക്കിങ് ഓണ്‍; നടപടികളെല്ലാം ഇനി പെട്ടെന്ന്

പുതിയ പദ്ധതിയ്ക്ക് ദുബായ് പോലിസും അധികൃതരും തുടക്കമിടുന്നു

Published: 

19 Oct 2025 | 10:23 AM

ദുബായ്: റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ക്കൊരുങ്ങി ദുബായ് പോലീസ്. ദുബായ് പോലീസും പൊതു പാര്‍ക്കിങ് കമ്പനിയായ പാര്‍ക്കിനും ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിയമ നടപടികള്‍ നേരിടുന്ന വാഹനങ്ങളെ എളുപ്പത്തില്‍ പിടികൂടാനായി ഇരുവിഭാഗവും ജൈറ്റെക്‌സ് മേളയില്‍ ധാരാണാപത്രത്തില്‍ ഒപ്പുവെച്ചു.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി പാര്‍ക്കിന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ പോലീസിന് അതിവേഗം തിരിച്ചറിയാനും നടപടിയെടുക്കാനും സാധിക്കും. ട്രാഫിക് കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ഉള്‍പ്പെട്ടിട്ടുള്ള വാഹനങ്ങളെ കണ്ടെത്തുന്നതിനായാണ് ഈ നീക്കം.

കൂടാതെ, ദുബായിലെ റോഡുകള്‍ സുരക്ഷിതമാക്കാനുള്ള പോലീസ് ശ്രമങ്ങള്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പാര്‍ക്കിങ് സൗകര്യങ്ങളില്‍ ഇതിനായി ക്യാമറകള്‍ സ്ഥാപിക്കും. ഡിജിറ്റല്‍ സംയോജനം സാധ്യമാക്കുന്നതിനും വിവരങ്ങള്‍ തടസമില്ലാതെ കൈമാറ്റം ചെയ്യുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും പങ്കാളിത്തതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നു.

Also Read: UAE Golden Visa: വഖഫിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ; എങ്ങനെ ലഭിക്കും, അറിയേണ്ടതെല്ലാം

പിഴകള്‍, നിയമപരമായ പിടിച്ചെടുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടികളും ദുബായ് പോലീസിന് ഇനി എളുപ്പമാകും. ദുബായ് പോലീസിന്റെ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റങ്ങളും പാര്‍ക്കിനിന്റെ സ്മാര്‍ട്ട് പാര്‍ക്കിങ്, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള നേരിട്ടുല്ല സംയോജനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്