Turkey Earthquake: തുര്‍ക്കിയില്‍ വന്‍ ഭൂചലനം, 6.1 തീവ്രത; കെട്ടിടങ്ങള്‍ തകര്‍ന്നു
Turkey Earthquake Updates: ബാലികേസിർ പ്രവിശ്യയിൽ പ്രാദേശിക സമയം വൈകുന്നേരം 7:53 ഓടെയാണ് ഭൂകമ്പം ഉണ്ടായതെന്ന് തുര്‍ക്കിയിലെ ദുരന്ത നിവാരണ ഏജൻസിയായ എഎഫ്എഡി അറിയിച്ചു. ഒരു ഡസനോളം കെട്ടിടങ്ങൾ തകർന്നുവീണതായി റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം
തുര്‍ക്കിയില്‍ വന്‍ ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തി. നിരവധി പ്രവിശ്യകളില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്താംബൂളിനടുത്തുള്ള ബാലികേസിർ പ്രവിശ്യയിൽ പ്രാദേശിക സമയം വൈകുന്നേരം 7:53 ഓടെയാണ് ഭൂകമ്പം ഉണ്ടായതെന്ന് തുര്‍ക്കിയിലെ ദുരന്ത നിവാരണ ഏജൻസിയായ എഎഫ്എഡി അറിയിച്ചു. ഒരു ഡസനോളം കെട്ടിടങ്ങൾ തകർന്നുവീണതായി അധികൃതരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് പേര്‍ കുടുങ്ങിക്കിടന്നതായും റിപ്പോര്‍ട്ടുണ്ട്.
സിന്ദിർഗി പട്ടണമായിരുന്നു പ്രഭവകേന്ദ്രം. തകർന്ന കെട്ടിടത്തിൽ നിന്ന് നാല് പേരെ രക്ഷപ്പെടുത്തിയതായി സിൻദിർഗി മേയർ സെർകാൻ സാക്ക് പറഞ്ഞു. ഗോൽക്കുക്ക് ഗ്രാമത്തിൽ നിരവധി വീടുകളും ഒരു പള്ളി മിനാരവും തകർന്നതായി അദ്ദേഹം പറഞ്ഞു.
Stunned locals try to find survivors after DEVASTATING earthquake in western Turkey, 200km south of Istanbul
Several injured, no casualties at the moment — AP https://t.co/ZHKElBVwGg pic.twitter.com/neQr18FwYZ
— RT (@RT_com) August 10, 2025
എഎഫ്എഡിയുടെ എമര്‍ജന്‍സി ടീമുകള്‍ ഇസ്താംബൂളിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തിയതായി ആഭ്യന്തര മന്ത്രി അലി യെർലികായ എക്‌സിൽ കുറിച്ചു. 11 കിലോമീറ്റർ (6.8 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് എഎഫ്എഡി വ്യക്തമാക്കി. എന്നാല്‍ 6.19 ആണ് തീവ്രത എന്നും, 10 കി.മീ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്നും ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.
Balıkesir’de meydana gelen ve bölge illerimizde de hissedilen depremden etkilenen tüm vatandaşlarımıza geçmiş olsun dileklerimi iletiyorum.…
— Recep Tayyip Erdoğan (@RTErdogan) August 10, 2025
കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് അധികൃതർ പൗരന്മാരോട് നിര്‍ദ്ദേശിച്ചു. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആളപായമില്ല. 2023ൽ, തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 53,000-ത്തിലധികം ആളുകൾ മരിക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു.