AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: കാഴ്ചക്കാരെ അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും ചെറിയ കാര്‍

Smallest Car Video: 1980ല്‍ പുറത്തിറങ്ങിയ ഫിയറ്റ് പാണ്ടയുടെ ആദ്യ മോഡല്‍ ഇത്രയും വര്‍ഷത്തിനുള്ളില്‍ നിരവധി അപ്‌ഡേറ്റുകളിലൂടെ കടന്നുപോയി. എന്നാല്‍ പുതിയ മോഡലിനെ കളിയാക്കി കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

Viral Video: കാഴ്ചക്കാരെ അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും ചെറിയ കാര്‍
വൈറലായ കാര്‍ Image Credit source: Instagram
shiji-mk
Shiji M K | Published: 26 Jun 2025 13:28 PM

പല തരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ നമ്മുടെ ലോകത്ത് നടക്കുന്നുണ്ട്. അവയില്‍ പലതും ഏവരെയും അമ്പരപ്പിക്കുന്നതുമാണ്. ഇത്തവണ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരിക്കുന്നത് ഒരു കുഞ്ഞന്‍ കാറാണ്. ഇറ്റാലിയന്‍ സ്വദേശിയായ യുവാവ് നിര്‍മിച്ചതാണ് ഈ കാര്‍. എന്നാല്‍ പരിഷ്‌കരിച്ച കോംപാക്ട് സിറ്റി കാറായ ഫിയറ്റ് പാണ്ടയുടെ പുതിയ പതിപ്പാണിതെന്ന് മാത്രം.

എന്നാല്‍ ഇതിനെ എങ്ങനെ കാര്‍ എന്ന് വിളിക്കുമെന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. ചക്രങ്ങള്‍ മറ്റ് കാറുകളെ പോലെ തന്നെ രണ്ടെണ്ണമുണ്ട്. എന്നാല്‍ ഒരാള്‍ക്ക് മാത്രമേ ഇരിക്കാന്‍ സാധിക്കുകയുള്ളു. ഒരാള്‍ മാത്രം ഇരിക്കുകയാണെങ്കിലും അയാള്‍ക്ക് അത്ര സുഖകരമായി യാത്ര ചെയ്യാനാകില്ല. വളരെ ഇടുങ്ങിയ രീതിയിലാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്.

വൈറലായ വീഡിയോ

 

View this post on Instagram

 

A post shared by Dicirelu (@dicirelu)

വളരെ ചെറുതാണെങ്കിലും വളരെ മികച്ച രീതിയില്‍ തന്നെ കാര്‍ മുന്നോട്ട് കുതിക്കുന്നുണ്ട്. ചെറുത്, താങ്ങാനാകുന്ന വില, ഇന്ധനക്ഷമത എന്നിവയാണ് ഫിയറ്റ് പാണ്ട വാങ്ങിക്കാന്‍ ആളുകളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ കാറിനെ ആ ഏറ്റവും ചെറിയ രീതിയിലേക്ക് മാറ്റിയെടുത്ത് യാത്ര നടത്തിയ യുവാവിനെ കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്.

1980ല്‍ പുറത്തിറങ്ങിയ ഫിയറ്റ് പാണ്ടയുടെ ആദ്യ മോഡല്‍ ഇത്രയും വര്‍ഷത്തിനുള്ളില്‍ നിരവധി അപ്‌ഡേറ്റുകളിലൂടെ കടന്നുപോയി. എന്നാല്‍ പുതിയ മോഡലിനെ കളിയാക്കി കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.