5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elon Musk: ‘എക്‌സി’നെ തകർക്കാൻ ചിലർ ശ്രമിക്കുന്നു’; യുക്രൈനിൽ നിന്ന് സൈബർ ആക്രമണം ഉണ്ടായെന്ന് മസ്‌ക്

Elon Musk Claims Ukraine Link in X Cyberattack: ഇന്നലെ പുലർച്ചെ മുതൽ നിരവധി പേരാണ് എക്സ് സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും ട്വീറ്റ് ചെയ്യാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത്. ഇന്നലെ മാത്രം പലതവണയാണ് എക്സ് തകരാറിലായത്.

Elon Musk: ‘എക്‌സി’നെ തകർക്കാൻ ചിലർ ശ്രമിക്കുന്നു’; യുക്രൈനിൽ നിന്ന് സൈബർ ആക്രമണം ഉണ്ടായെന്ന് മസ്‌ക്
ഇലോൺ മസ്‌ക്Image Credit source: PTI
nandha-das
Nandha Das | Published: 11 Mar 2025 07:46 AM

മൈക്രോ ബ്ലോഗിങ് സൈറ്റായ ‘എക്സ്’ കഴിഞ്ഞ ദിവസം ആഗോള വ്യാപകമായി പണിമുടക്കിയത് സൈബർ ആക്രമണത്തെ തുടർന്നെന്ന് ഇലോൺ മസ്‌ക്. യുക്രൈനിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് ഫോക്സ് ന്യൂസിനോട് മസ്‌ക് പറഞ്ഞു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് തീർച്ചയില്ലെന്നും, എന്നാൽ എക്‌സിനെ തകർക്കാൻ വലിയൊരു സൈബർ ആക്രമണം ഉണ്ടായെന്നും, ഐപി അഡ്രസ് പരിശോധിച്ചപ്പോൾ യുക്രൈൻ ഭാഗത്ത് നിന്നാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും മസ്‌ക് വിശദീകരിച്ചു. നിലവിൽ പ്ലാറ്റഫോം വീണ്ടും പ്രവൃത്തിക്കുന്നുണ്ടെന്നും ഭീഷണി ഒഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ പുലർച്ചെ മുതൽ നിരവധി പേരാണ് എക്സ് സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും ട്വീറ്റ് ചെയ്യാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത്. ഇന്നലെ മാത്രം പലതവണയാണ് എക്സ് തകരാറിലായത്. ചില സംഘടിത ശക്തികൾ എക്‌സിനെ തകർക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും ചിലപ്പോൾ രാജ്യത്തിൻറെ പിന്തുണയോടെയാകുമെന്നും മസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എക്‌സിന് നേരെ നിരന്തരം സൈബർ ആക്രമണം ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ അത് വളരെ അധികം രൂക്ഷമായി പോയെന്നും ഇതിന് പിന്നിലുള്ളവരെ ഏത് വിധേനയും കണ്ടെത്തുമെന്നും മസ്‌ക് പറഞ്ഞു. “ആദ്യം ആക്രമണം ഉണ്ടായത് ഡോഡ്‌ജിനെതിരെ ആണ്, പിന്നാലെ ടെസ്ലയുടെ സ്റ്റോറുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഇപ്പോൾ എക്‌സും” എന്ന് മസ്‌ക് കുറിച്ചു.

ALSO READ: ഇംഗ്ലണ്ടിന്റെ തീരത്തിനടുത്ത് ചരക്ക് കപ്പലും ഓയിൽ ടാങ്കറും കൂട്ടിയിടിച്ച് വൻ തീപിടിത്തം

യൂറോപ്യൻ സമയം തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ പത്ത് മണി വരെയാണ് എക്സ് പണിമുടക്കിയതെന്നും 40,000ത്തോളം ഉപഭോക്താക്കൾ പ്രശ്നം നേരിട്ടുവെന്നും ഡൗൺഡിറ്റക്ടർ.കോമിനെ ഉദ്ദരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യുഎസിൽ പല ഭാഗങ്ങളിലും ഉച്ചവരെ എക്സ് സേവനങ്ങൾ ലഭ്യമായിരുന്നില്ല. അക്കൗണ്ട് ലോഗിൻ ചെയ്യാൻ പോലും പലർക്കും കഴിഞ്ഞിരുന്നില്ല. എക്സ് മൊബൈലിൽ ഉപയോഗിച്ചിരുന്ന 56 ശതമാനം പേർക്കും വെബ്‌സൈറ്റിൽ ഉപയോഗിച്ചിരുന്ന 33 ശതമാനം പേർക്കും ഇന്നലെ എക്സ് സേവനങ്ങൾ ലഭ്യമായിരുന്നില്ല.