Ethiopian volcano Eruption: എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനം; കൊച്ചിയിലേക്കുള്ള 2 വിമാനങ്ങള്‍ റദ്ദാക്കി

Ethiopian volcano Eruption: കൊച്ചിയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ വിവിധ വിമാന സർവീസുകളാണ് റദ്ദാക്കിയത്. ചിലത് വഴിതിരിച്ചു വിട്ടു...

Ethiopian volcano Eruption: എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനം; കൊച്ചിയിലേക്കുള്ള 2 വിമാനങ്ങള്‍ റദ്ദാക്കി

Flight Cancelled

Published: 

25 Nov 2025 | 07:40 AM

കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുള്ള കരിമേഘപടലം ഇന്ത്യയുടെ ആകാശത്തും പടർന്നു. ഈ സാഹചര്യത്തിൽ വ്യോമഗതാഗതം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കൊച്ചിയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ വിവിധ വിമാന സർവീസുകളാണ് റദ്ദാക്കിയത്. ചിലത് വഴിതിരിച്ചു വിട്ടു. റദ്ദാക്കിയ വിമാനങ്ങൾക്ക് പകരം യാത്രക്കാർക്ക് സൗകര്യം ഏർപ്പെടുത്തുമെന്ന് വിവിധ വിമാന കമ്പനികൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. 6E1433 എയർബസ് വിമാനമാണ് സുരക്ഷിതമായി അഹമ്മദാബാദിയിലെ വിമാനത്താവളത്തിൽ ഇറക്കിയത്. ഇതിനെ തുടർന്ന് പ്രതിസന്ധിയിലായി യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരിച്ചു പോകുന്നതിനുള്ള വിമാനം സജ്ജമാക്കി കൊടുത്തു എന്ന് വിമാന കമ്പനി അറിയിച്ചിരുന്നു.

ALSO READ:എത്യോപ്യയിൽ അഗ്നിപർവത സ്ഫോടനം; കണ്ണൂർ-അബുദാബി വിമാനം വഴിതിരിച്ചുവിട്ടു

കഴിഞ്ഞ ഞായറാഴ്ച്ചയാണ് എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ഏകദേശം 12000 കൊല്ലത്തിനിടെ ആദ്യമായാണ് ഈ അഗ്നിപർവതത്തിൽ സ്ഫോടനം നടക്കുന്നതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് രാജസ്ഥാന്റെ ആകാശത്ത് അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി കരിമേഘപടലം എത്തിയത്. ഇത് ഹരിയാന, ഡൽഹി, യുപി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയും ബാധിക്കും എന്നാണ് സൂചന. ഏകദേശം 25000 മുതൽ 45,000 അടി ഉയരത്തിലാണ് കരിമേഘപടലങ്ങൾ പടർന്നിരിക്കുന്നത്. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വേഗത്തിലാണ് പടലം നീങ്ങുന്നത്.

വ്യോമഗതാഗതത്തിന് ഭീഷണിയാകുന്ന സാഹചര്യം കണക്കിലെടുത്ത് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ വിമാനക്കമ്പനികൾക്ക് സുരക്ഷാനിർദേശം നൽകിക്കഴിഞ്ഞു. കരിമേഘപടലം കണക്കിലെടുത്ത് വിമാനത്തിലെ ഇന്ധനം, റൂട്ട്, ഉയരം എന്നിവയിൽ പ്ലാനിങ് നടത്തണം. എൻജിൻ തകരാറിനും കരിമേഘ പടലം കാരണമായേക്കാം.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം