യു,എ.ഇ ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായോ? എങ്കിൽ ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം!

UAE Traffic Law 2027: Theory and Practical Tests Mandatory for Expired Licenses: ഇവിടെ ലൈസൻസ് എടുത്ത തീയതിയല്ല, മറിച്ച് കാലാവധി കഴിഞ്ഞ തീയതി മുതലുള്ള പത്ത് വർഷമാണ് കണക്കാക്കുന്നത്. ഇവർ ലൈസൻസ് പുതുക്കുന്നതിനായി അതത് എമിറേറ്റുകളിലെ ഗതാഗത വകുപ്പുകൾ നിഷ്കർഷിക്കുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ നിർബന്ധമായും പാസാകേണ്ടതുണ്ട്. എന്നാൽ, തുടക്കക്കാരെപ്പോലെ മുഴുവൻ ഡ്രൈവിംഗ് ക്ലാസുകളിലും പങ്കെടുക്കേണ്ടതില്ല

യു,എ.ഇ ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായോ? എങ്കിൽ ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം!

പ്രതീകാത്മക ചിത്രം

Published: 

08 Nov 2026 | 10:00 AM

ദുബായ്: യു.എഇ.യിൽ ഗതാഗത നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളാണ് വരുന്നത്. 2027 ജനുവരി ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ഗതാഗത നിയമപ്രകാരം, കാലാവധി കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ എത്തുന്നവർ വീണ്ടും തിയറി, പ്രാക്ടിക്കൽ ടെസ്റ്റുകൾക്ക് വിധേയരാകണം. കൂടാതെ, ഡ്രൈവിംഗ് പഠിക്കുന്നവർക്കുള്ള ലേണേഴ്സ് പെർമിറ്റിൻ്റെ കാലാവധി മൂന്ന് മാസത്തിൽ നിന്ന് പരമാവധി ആറ് മാസമായി വർധിപ്പിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

പുതിയ ഫെഡറൽ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 76 പ്രകാരമാണ് പത്ത് വർഷത്തിലധികമായി ലൈസൻസ് പുതുക്കാത്തവർക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ലൈസൻസ് എടുത്ത തീയതിയല്ല, മറിച്ച് കാലാവധി കഴിഞ്ഞ തീയതി മുതലുള്ള പത്ത് വർഷമാണ് കണക്കാക്കുന്നത്. ഇവർ ലൈസൻസ് പുതുക്കുന്നതിനായി അതത് എമിറേറ്റുകളിലെ ഗതാഗത വകുപ്പുകൾ നിഷ്കർഷിക്കുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ നിർബന്ധമായും പാസാകേണ്ടതുണ്ട്. എന്നാൽ, തുടക്കക്കാരെപ്പോലെ മുഴുവൻ ഡ്രൈവിംഗ് ക്ലാസുകളിലും പങ്കെടുക്കേണ്ടതില്ല എന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ദുബായിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിലവിൽ തന്നെ പത്ത് വർഷത്തിന് ശേഷം ലൈസൻസ് പുതുക്കുന്നവർക്കായി പ്രത്യേക ടെസ്റ്റുകൾ നടത്തുന്നുണ്ട്.

Also Read: യു.എ.ഇയിൽ ഡെലിവറി റൈഡർമാർക്കുള്ള ഗതാഗത നിയമത്തിൽ മാറ്റം; 2027 മുതൽ ബാക്ക്പാക്കുകൾക്ക് നിരോധനം

ആർട്ടിക്കിൾ 82 പ്രകാരം ലേണേഴ്സ് പെർമിറ്റുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻപ് മൂന്ന് മാസം മാത്രമായിരുന്നു ലേണേഴ്സ് പെർമിറ്റിൻ്റെ കാലാവധി. പുതിയ നിയമം അനുസരിച്ച് ഇത് പരമാവധി ആറ് മാസം വരെയാക്കി ഉയർത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇത് വീണ്ടും പുതുക്കാവുന്നതുമാണ്. 1997-ലെ ഗതാഗത നിയമമാണ് ഇപ്പോൾ പരിഷ്കരിച്ച് നടപ്പിലാക്കുന്നത്.

ഡ്രൈവിംഗ് പരിശീലന സമയത്ത് പാലിക്കേണ്ട കർശന നിബന്ധനകളും പുതിയ നിയമത്തിലുണ്ട്. വാഹനം ഓടിക്കാൻ പഠിക്കുന്ന സമയത്ത് വാഹനത്തിൽ അംഗീകൃത പരിശീലകനും പഠിക്കുന്നയാളും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. കൂടാതെ, വാഹനം പൂർണ്ണമായി നിയന്ത്രിക്കാൻ ലേണർക്ക് കഴിയുമെന്ന് പരിശീലകന് ഉറപ്പാകുന്നതുവരെ ജനവാസ കേന്ദ്രങ്ങളിലെ റോഡുകളിൽ വാഹനം ഓടിക്കാൻ അനുവദിക്കില്ല. ഗതാഗത നിയന്ത്രണം സംബന്ധിച്ച 2024-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 14-ൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷൻ ഉൾക്കൊള്ളുന്ന 2026-ലെ കാബിനറ്റ് തീരുമാനം നമ്പർ 174-ലാണ് ഈ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

English Summary

Under the UAE’s new traffic law effective January 2027, motorists with driving licenses expired for over 10 years must retake driving tests. Additionally, learner driving permits will be extended to six months.

Loading...
Unable to load recommendations.
Follow Us
Related Stories
യു.എ.ഇയിൽ ഡെലിവറി റൈഡർമാർക്കുള്ള ഗതാഗത നിയമത്തിൽ മാറ്റം; 2027 മുതൽ ബാക്ക്പാക്കുകൾക്ക് നിരോധനം
Donald Trump: തിരഞ്ഞെടുപ്പ് തിരിച്ചടി; ട്രംപിന്റെ വിശ്വസ്തന് വൈറ്റ് ഹൗസിൽ നിർണായക പദവി
Dubai Access Club: അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ, 2000 ദിർഹത്തിൻ്റെ ആനുകൂല്യങ്ങൾ; ‘ദുബായ് ആക്സസ് ക്ലബ്’ പദ്ധതിക്ക് ആർക്കെല്ലാം അപേക്ഷിക്കാം ?
Iran US conflict: ഏഴ് ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ ആണവ ചർച്ചയ്ക്കില്ല; വീണ്ടും നിലപാട് കടുപ്പിച്ച് ഇറാൻ
ലൈസൻസ് പ്രായപരിധി മുതൽ വാഹന രജിസ്ട്രേഷൻ വരെ: യു.എ.ഇ പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ!
Titanic Sinking Mystery: ടൈറ്റാനിക് മുക്കിയതോ? അപകടത്തിന് തൊട്ടുപിന്നാലെ ഉടമകൾക്ക് ലഭിച്ചത് 5 മില്യൺ ഡോളർ; ചർച്ചയായി ഇൻഷൂറൻസ് രേഖ!
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ
ദീപാവലി ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന അഞ്ച് രാശികൾ!
സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി