Nepal Currency Row: യാഥാർത്ഥ്യത്തെ മറക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം; നേപ്പാളിൻ്റെ നൂറുരൂപാനോട്ടിൽ ഇന്ത്യൻ പ്രദേശങ്ങളും

Nepal Currency Row Update: ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സംഭവത്തെ കടുത്ത ഭാഷയിലാണ് അപലപിച്ചത്. ഇത്തരത്തിൽ കൃത്രിമമായി ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യ നേപ്പാളിന് നൽകിയ മുന്നറിയിപ്പ്.

Nepal Currency Row: യാഥാർത്ഥ്യത്തെ മറക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം; നേപ്പാളിൻ്റെ നൂറുരൂപാനോട്ടിൽ ഇന്ത്യൻ പ്രദേശങ്ങളും

Nepal Currency Row

Published: 

27 Nov 2025 | 09:00 PM

കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടിയിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. നേപ്പാളിൻ്റെ ഈ നീക്കം നീക്കം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ വിദേശകാര്യമന്ത്രാലയം യാഥാർത്ഥ്യത്തെ മറച്ചുവെക്കാനാകില്ലെന്നും വ്യക്തമാക്കി.

ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സംഭവത്തെ കടുത്ത ഭാഷയിലാണ് അപലപിച്ചത്. ഇത്തരത്തിൽ കൃത്രിമമായി ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യ നേപ്പാളിന് നൽകിയ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും തമ്മിൽ ഭൂപടത്തെച്ചൊല്ലിയുള്ള തർക്കം ഒരു വർഷമായി തുടരുന്നതിനിടയിലാണ് പുതുയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Also Read: ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും ശിക്ഷ… ഇത്തവണത്തേത് 21 വര്‍ഷം തടവ്

ഇരുരാജ്യങ്ങൾക്കുമിടയിൽ വിഷയം ചർച്ചചെയ്യുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ചരിത്രപരമായ വസ്തുതകളുടേയോ തെളിവുകളുടെ അടിസ്ഥാനമില്ലാതെയാണ് ഇത്തരം അവകാശവാദങ്ങളെന്നാണ് ഉയരുന്ന ആരോപണങ്ങൾ. ഇത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയുടെ പക്കലുള്ള തർക്കപ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് വ്യാഴാഴ്ചയാണ് നേപ്പാൾ രാഷ്ട്ര ബാങ്ക് (എൻആർബി) നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കിയത്. കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ നൂറ് രൂപ നോട്ടുകൾ ഇറക്കിയിരിക്കുന്നത്. ഭൂപടം ഇതിനകം പഴയ 100 രൂപ നോട്ടിൽ ഉണ്ടായിരുന്നുവെന്നും സർക്കാരിന്റെ തീരുമാനപ്രകാരം ഇത് പരിഷ്കരിച്ചിട്ടുണ്ടെന്നുമാണ് നേപ്പാൾ രാഷ്ട്ര ബാങ്കിന്റെ വക്താവ് പറയുന്നത്.

 

 

മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം