Hong Kong Fire: തീയണയ്ക്കുന്നതില്‍ തടസം, മരണസംഖ്യ 94; നിര്‍മാണ കമ്പനിയ്‌ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി
Hong Kong Tragedy Updates: കടുത്ത ചൂടും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി. 11 അഗ്നിശമന സേനാംഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റു. 76 പേര്‍ക്കാണ് ആകെ പരിക്കേറ്റത്. രക്ഷപ്പെട്ട പന്ത്രണ്ട് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തായ് പോ: ഹോങ്കോങ്ങിലെ വാങ് ഫുക്ക് കോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 94 ആയി ഉയര്‍ന്നു. തായ് പോ ജില്ലയിലെ തീപിടുത്തത്തിന് ഇരയായ ഫ്‌ളാറ്റുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ നിരവധി പേരെ കാണാതായി. അറസ്റ്റിലായ നിര്‍മാണ കമ്പനി മേധാവികള്‍ക്കെതിരെ പോലീസ് നരഹത്യക്കുറ്റം ചുമത്തി. ചൂട് ഉയര്‍ന്നതും പുകയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായതായി അധികൃതര്‍ പറഞ്ഞു.
അതിവേഗത്തിലാണ് തീപടരുന്നത്, അതിനാല്‍ തന്നെ തീ നിയന്ത്രിക്കുന്നതില്‍ തടസം നേരിട്ടു. തീയോടൊപ്പം ഉയരുന്ന പുകയും വെല്ലുവിളി സൃഷ്ടിച്ചു. തകര്‍ന്ന മുള സ്‌കാഫോള്‍ഡിങും നിര്‍മാണ സാമഗ്രികളും കാരണം എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പ്രദേശത്തേക്ക് എത്താന്‍ പോലും സാധിച്ചില്ലെന്ന് ഫയര്‍ സര്‍വീസസ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡെറക് ആംസ്‌ട്രോങ് ചാന്‍ പറഞ്ഞു.
കടുത്ത ചൂടും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി. 11 അഗ്നിശമന സേനാംഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റു. 76 പേര്‍ക്കാണ് ആകെ പരിക്കേറ്റത്. രക്ഷപ്പെട്ട പന്ത്രണ്ട് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




എന്നാല്‍ എത്ര പേരെ കാണാതായെന്നോ എത്ര പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നതോ വ്യക്തമല്ല, വ്യാഴാഴ്ച പുലര്‍ച്ചെയോടെ 279 പേരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹോങ്കോവ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ പറഞ്ഞു.
അതേസമയം, നിര്‍മാണ കമ്പനിയുടെ ഡയറക്ടര്‍, എഞ്ചിനീയര്‍, കണ്‍സള്‍ട്ടന്റ് എന്നിവരെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഏതാണ് ഇവരുടെ കമ്പനി എന്ന കാര്യം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൂവര്‍ക്കുമെതിരെ നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Also Read: Hong Kong Fire Accident: ഹോങ്കോങ്ങിൽ വില്ലനായത് മുള, സിഗരറ്റ് കുറ്റികൾ പോലും തീ പടർത്തി; മരിച്ചവർ 55
വാങ് ഫുക്ക് റസിഡന്‍ഷ്യന്‍ കെട്ടിടത്തില്‍ നവീകരണം നടത്തുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. നിര്‍മാണാവശ്യത്തിനായി എത്തിച്ച മുള വഴി തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. നിര്‍മാണത്തിലുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.