Pakistan flash floods: പാകിസ്ഥാനിൽ മിന്നൽപ്രളയം, മൂന്നൂറിലേറെപ്പേർ മരിച്ചു, ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ
ഭക്ഷണവും മറ്റ് ആവശ്യ വസ്തുക്കളും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് തകർന്നു രണ്ടു പൈലറ്റ്മാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു.
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പെട്ടെന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ 300 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. പ്രധാനമായും വടക്ക് കിഴിക്കൻ പാകിസ്ഥാനിലെ ബുണർ ജില്ലയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
മണ്ണിലും ചെളിയും പൊതിഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്നു ദുരന്തനിവാരണ സേനാംഗങ്ങൾ അറിയിക്കുന്നു. പെട്ടെന്നുണ്ടായ പ്രളയത്തിൽ നിരവധി വീടുകളാണ് ഒലിച്ചു പോയിട്ടുള്ളത് ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
Pakistan floods update : 255 dead in KPK, GB and AJK . The most affected where cloud burst took early morning while people were at sleep 158 a whole village wiped by fish floods. pic.twitter.com/FxPAdxCrMR
— Fakhar Ur Rehman (@Fakharrehman01) August 15, 2025
മൻസഹ്റ ജില്ലയിൽ കുടുങ്ങിക്കിടന്ന രണ്ടായിരത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കുന്നു. ഗ്ലേഷ്യൽ തടാകത്തിന്റെ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് സർക്കാർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.
ദുരന്തമേഖലയായ ബജൗറിലേക്ക് ഭക്ഷണവും മറ്റ് ആവശ്യ വസ്തുക്കളും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് തകർന്നു രണ്ടു പൈലറ്റ്മാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം എന്നാണ് വിവരം. ദുരന്ത മേഖലയില്‍ പാക് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ് എന്ന് അധികൃതർ അറിയിച്ചു. എന്നാല്‍ മോശം കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.