AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hamas: ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന

Israel Defence Forces: ഇസ്രായേൽ 'അധിനിവേശം' തുടർന്നാലും ആയുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ റിപ്പോർട്ടുചെയ്ത അവകാശവാദത്തെയും ഹമാസ് തള്ളിക്കളഞ്ഞു.

Hamas: ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന
Gaza Image Credit source: PTI
nithya
Nithya Vinu | Published: 03 Aug 2025 14:24 PM

ജറുസലേം: ഗാസ മുനമ്പിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ അൽ-ഫുർഖാൻ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡറായിരുന്ന സലാഹ് അൽ-ദിൻ സാറയാണ് കൊല്ലപ്പെട്ടത്.

2025 ജൂലൈ 24 ന് ഗാസമിലെ 130 ലധികം ഭീകര കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിലാണ് സാറ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് പറഞ്ഞു. ഗാസ മുനമ്പിൽ ഐഡിഎഫ് സൈനികർക്കും ഇസ്രയേലിലെ സാധാരണക്കാർക്കും എതിരെ ഭീകരാക്രമണങ്ങൾ അഴിച്ചുവിടുന്നതിൽ പ്രധാനിയായിരുന്നു സലാഹ് അൽ-ദിൻ സാറയെന്ന് ഐഡിഎഫ് പറഞ്ഞു.

ALSO READ: പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ നിരായുധീകരണത്തിന് ഒരുക്കമല്ല: ഹമാസ്

അതേസമയം ഗാസയിലുടനീളം ഐഡിഎഫിന്റെ നാല് ഡിവിഷനുകൾ കരസേനാ ഓപ്പറേഷനുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇസ്രായേൽ ‘അധിനിവേശം’ തുടർന്നാലും ആയുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ റിപ്പോർട്ടുചെയ്ത അവകാശവാദത്തെയും ഹമാസ് തള്ളിക്കളഞ്ഞു.

സലാഹ് അൽ-ദിൻ സാറ ആരായിരുന്നു?

ഹമാസ് ഭീകര സംഘടനയിലെ ഗാസ സിറ്റി ബ്രിഗേഡിലെ അൽ-ഫുർഖാൻ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു അൽ-ദിൻ സാറ. മുമ്പ് ബറ്റാലിയന്റെ കോംബാറ്റ് സപ്പോർട്ട് കമ്പനിയുടെ കമാൻഡറായി സാറ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗാസ മുനമ്പിൽ ഇസ്രായേലിനും അവരുടെ സൈനികർക്കും നേരെ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുടെ പിന്നിലെ സൂത്രധാരനായിരുന്നു സാറ. ഇസ്രായേൽ പ്രതിരോധ സേനയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഹമാസിന്റെ ഉന്നത കമാൻഡർമാരിൽ ഒരാളായിരുന്നു അദ്ദേഹം.